സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍

By Dijo Jackson

ലിമിറ്റഡ് എഡിഷന്‍ നെക്‌സോണുമായി ടാറ്റ വിപണിയില്‍. പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ് (Nexon Kraz) ഇന്ത്യയില്‍ പുറത്തിറങ്ങി. നെക്‌സോണ്‍ എസ്‌യുവിയുടെ ഒന്നാംവാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ ക്രേസിനെ ടാറ്റ അവതരിപ്പിക്കുന്നത്. 7.14 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ടാറ്റ നെക്‌സോണ്‍ ക്രേസിന് വില (എക്‌സ്‌ഷോറൂം ദില്ലി).

സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഒരുങ്ങുന്ന ക്രേസ് പതിപ്പില്‍ ക്രേസ്, ക്രേസ് പ്ലസ് എന്നീ രണ്ടു വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുകയുള്ളൂ. ടാറ്റ നെക്‌സേണ്‍ ക്രേസ് മോഡലുകളുടെ വില —

സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍
Variant Petrol Diesel
Nexon KRAZ Rs 7,14,951 Rs 8,07,566
Nexon KRAZ+ Rs 7,76,595 Rs 8,64,058

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍

ട്രോംസോ ബ്ലാക് - സോണിക് സില്‍വര്‍ നിറങ്ങള്‍ ഇടകലരുന്ന നവീനമായ ശൈലിയാണ് നെക്‌സോണ്‍ ക്രേസില്‍ ടാറ്റ സ്വീകരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് ഇരട്ടനിറമാണ്. മിററുകളിലും മുന്‍ ഗ്രില്ലിലും വീലുകളിലും ഒരുങ്ങുന്ന നിയോണ്‍ ഗ്രീന്‍ നിറം പുറംമോടിയ്ക്ക് കൂടുതല്‍ ചാരുത സമര്‍പ്പിക്കുന്നു.

സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍

പിറകില്‍ പതിഞ്ഞിട്ടുള്ള ക്രേസ് ബാഡ്ജും മോഡലിന്റെ സവിശേഷതയാണ്. പുറംമോടിയിലെന്നപോലെ എസ്‌യുവിയുടെ അകത്തളത്തിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പിയാനൊ ബ്ലാക് ഫിനിഷ് നേടിയ ഡാഷ്‌ബോര്‍ഡും നിയോണ്‍ ഗ്രീന്‍ നിറമുള്ള എസി വെന്റുകളും ക്രേസ് എഡിഷന് കൂടുതല്‍ സ്‌പോര്‍ടി ഭാവം നല്‍കുന്നു.

സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍

പിയാനൊ ബ്ലാക് നിറശൈലിയാണ് ഡോറുകളും സ്റ്റീയറിംഗ് വീലും പിന്തുടരുന്നത്. നിയോണ്‍ ഗ്രീന്‍ നിറം വരമ്പിടുന്ന സീറ്റുകള്‍ ശ്രദ്ധപിടിച്ചുപറ്റുന്നതില്‍ പിന്നോട്ടല്ല. ലിമിറ്റഡ് എഡിഷനായതുകൊണ്ട് സെന്‍ട്രല്‍ കണ്‍സോളിലും ക്രേസ് ബാഡ്ജിംഗ് കാണാം.

സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍

1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുകളിലാണ് ടാറ്റ നെക്‌സോണ്‍ ക്രേസ് എഡിഷന്‍ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

Most Read: ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍. നെക്‌സോണ്‍ XT വകഭേദത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്നതുകൊണ്ടു ഒരുപിടി ഫീച്ചറുകള്‍ നെക്‌സോണ്‍ ക്രേസില്‍ ഇടംപിടിക്കുന്നില്ല.

സ്റ്റൈലന്‍ ഭാവത്തില്‍ പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ്, വില 7.14 ലക്ഷം മുതല്‍

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും അലോയ് വീലുകളും നെക്‌സോണ്‍ ക്രേസ് അവകാശപ്പെടില്ല. അതേസമയം ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന / മടക്കാവുന്ന മിററുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഹാര്‍മന്‍ ഓഡിയോ സംവിധാനം എന്നിവയെല്ലാം നെക്‌സോണ്‍ ക്രേസിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടാറ്റ മോട്ടോർസ്
English summary
Tata Nexon Kraz Launched In India; Prices Start At Rs 7.14 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X