ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

By Dijo Jackson

ഏറ്റവും മികച്ച ടാറ്റയേതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ഒന്നേയുള്ളു, നെക്‌സോണ്‍! എത്തിയത് കഴിഞ്ഞ വര്‍ഷം സെപ്തബറില്‍. പ്രധാന എതിരാളികള്‍ മാരുതി വിറ്റാര ബ്രെസ്സയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടും. ഓരോ മാസത്തെ വില്‍പന വിവരങ്ങള്‍ പുറത്തുവരുമ്പോഴും ബ്രെസ്സയിലേക്കുള്ള നെക്‌സോണിന്റെ ദൂരം കുറയുകയാണ്.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

5.85 ലക്ഷം രൂപ മുതലാണ് ടാറ്റ നെക്‌സോണിന്റെ വില. നിരയില്‍ അവസാനം പിറവിയെടുത്ത നെക്‌സോണ്‍ എഎംടി വന്നതാകട്ടെ, 9.41 ലക്ഷം രൂപ മുതലും. വിപണിയില്‍ നെക്‌സോണ്‍ തരംഗം തുടരുന്നുണ്ടെന്ന കാര്യം വ്യക്തം. എന്തുകൊണ്ടാണ് നെക്‌സോണിന് ഇത്ര പ്രചാരമെന്ന് ചിന്തിച്ചിട്ടുണ്ടോ? ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം —

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

ടാറ്റ നെക്‌സോണിന്റെ ദോഷങ്ങള്‍

ടാറ്റയുടെ പരമ്പരാഗത മുഖഭാവങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു രൂപം. 'ഇംപാക്ട് ഡിസൈനെന്ന്' പുതിയ ശൈലിയെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പേര് ചൊല്ലി വിളിച്ചു. ഏതു കോണില്‍ നിന്നു നോക്കിയാലും നെക്‌സോണിന്റെ ഒഴുകിയിറങ്ങുന്ന ചാരുത കാണാം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

പക്ഷെ എസ്‌യുവിയുടെ പിന്‍ഭാഗം എല്ലാവരെയും പ്രീതിപ്പെടുത്തില്ല. ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വീതിയേറിയ വെളുത്ത വര എസ്‌യുവിയുടെ രൂപത്തോട് നീതിപുലര്‍ത്തുന്നുണ്ടോ? ഈ സംശയം പല കാഴ്ചക്കാര്‍ക്കുമുണ്ട്.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

ഡയമണ്ട് ആകൃതിയിലുള്ള ടെയില്‍ലാമ്പുകള്‍ മനോഹരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ അഭിപ്രായം ആളുകളില്‍ നിന്നും ആളുകളിലേക്ക് വരുമ്പോള്‍ മാറാം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

നെക്‌സോണിലെ യാത്ര സുഖകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൃദുവേറിയ സസ്‌പെന്‍ഷനും സീറ്റുകളുടെ മികവേറിയ ഘടനയും നെക്‌സോണില്‍ പ്രത്യേകം എടുത്തുപറയണം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

അഞ്ചു സീറ്ററെന്നാണ് കടലാസില്‍. പക്ഷെ നെക്‌സോണില്‍ അഞ്ചു പേര്‍ക്കു സുഖമായി ഇരിക്കാന്‍ പറ്റുമോ എന്ന കാര്യവും സംശയം. നാലു മീറ്ററില്‍ താഴെയുള്ള മിക്ക എസ്‌യുവികളിലും ഈ പ്രശ്‌നം കാണാം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

ബെഞ്ച് സീറ്റിന് വീതി കുറവായതു കൊണ്ടു പിറകില്‍ മൂന്നുപേരുള്ള സന്ദര്‍ഭങ്ങളില്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ടി വരും. ഉയരം കൂടിയ ആളുകള്‍ക്ക് ഹെഡ്‌റൂമും നെക്‌സോണില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

ഇടത് കാലിന് വിശ്രമം നല്‍കാന്‍ 'ഡെഡ് പെഡല്‍' നെക്‌സോണില്‍ പ്രത്യേകമുണ്ട്. എന്നാല്‍ ക്ലച്ചും ഡെഡ് പെഡലും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ക്ലച്ച് ചവിട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഇതു തടസ്സം സൃഷ്ടിക്കും.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

നെക്‌സോണിന്റെ അകത്തളം ആധുനികമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പ്രതീക്ഷിക്കുന്നതിലും വൈകിയാണ് ഇന്‍ഫോടെയന്‍മന്റ് ഡിസ്‌പ്ലേയുടെ പ്രതികരണം. എസി വെന്റുകള്‍ക്ക് താഴെയുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം വേഗം തിരിച്ചറിയാം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

ഉള്ളില്‍ നിന്നും പുറത്തേക്കുള്ള കാഴ്ചയെ A, B, C പില്ലറുകള്‍ പലപ്പോഴും തടസ്സപ്പെടുത്തുന്നുണ്ടെന്ന കാര്യവും നെക്‌സോണിലെ നിരാശയാണ്. പില്ലറുകള്‍ക്ക് വീതി കൂടുതലുള്ളതാണ് പ്രശ്‌നം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങള്‍

നിരയില്‍ അവസാനം വന്നെത്തിയ പുതിയ എഎംടിയില്‍ നിന്നു തുടങ്ങും നെക്‌സോണിന്റെ വിശേഷങ്ങള്‍. തിരക്ക് നിറഞ്ഞ നഗരസാഹചര്യങ്ങളില്‍ തെല്ലും ആശങ്കയില്ലാതെ ഓടിക്കാന്‍ എഎംടി പതിപ്പ് ഉപഭോക്താക്കളെ സഹായിക്കും.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

നിലവില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി വരുന്നത്. എന്നാല്‍ നെക്‌സോണിന്റെ താഴ്ന്ന വകഭേദങ്ങളിലും എഎംടി പതിപ്പിനെ ടാറ്റ ഉടന്‍ നല്‍കും.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

ഫീച്ചറുകളുടെ ബാഹുല്യമാണ് നെക്‌സോണില്‍. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ നെക്‌സോണിന് സാധിക്കുന്നുണ്ട്. ശ്രേണിയിലെ ഏറ്റവും മികച്ച പാനലുകളാണ് നെക്‌സോണില്‍. എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനമാണ് നെക്‌സോണ്‍ ഫീച്ചറുകളില്‍ മുഖ്യം.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളോടെയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും നെക്‌സോണില്‍ പ്രത്യേകം പരാമര്‍ശിക്കണം. എസ്‌യുവിയുടെ പ്രീമിയം മുഖമാണ് തെന്നി മാറുന്ന 'ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍' ട്രെയ്.

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും

മൂന്നു ഡ്രൈവിംഗ് മോഡുകളാണ് നെക്‌സോണില്‍; കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഡ്രൈവിംഗ് മോഡുകള്‍ ഒരുങ്ങുന്നതും ഇതാദ്യം. അതത് അവസരങ്ങളില്‍ സിറ്റി, ഇക്കോ, സ്‌പോര്‍ട് മോഡുകള്‍ നെക്‌സോണിന്റെ കരുത്തിനെയും, മൈലേജിനെയും, ആക്‌സിലറേഷനെയും സ്വാധീനിക്കും.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Nexon Disadvantages (Cons) and Advantages (Pros). Read in Malayalam.
Story first published: Friday, May 11, 2018, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X