അടിമുടി മഞ്ഞ പൂശി നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍

By Dijo Jackson

ടാറ്റ മോട്ടോര്‍സ് പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോ എന്ന ആശയം കമ്പനി ആദ്യം പങ്കുവെച്ചത് 2016 ഓട്ടോ എക്‌സ്‌പോയില്‍. പുതിയ ശെലി. നിറങ്ങള്‍. ഇഷ്ടാനിഷ്ടങ്ങള്‍. സ്വന്തം കാര്‍ എങ്ങനെയാകണമെന്ന് നിശ്ചയിക്കാന്‍ ഉടമകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം. ഇതൊക്കെ മനസില്‍ കണ്ടാണ് പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോയ്ക്ക് ടാറ്റ ആമുഖം നല്‍കിയത്. പക്ഷെ ആദ്യ അവതരണത്തിനു ശേഷം പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോയെ കുറിച്ചു വലിയ കേട്ടറിവുണ്ടായില്ല.

അടിമുടി മഞ്ഞ പൂശി നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍

എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഐപിഎല്‍ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ മുംബൈയുടെയും ചെന്നൈയുടെയും ഹൈദരാബാദിന്റെയും കുപ്പായമണിഞ്ഞ നെക്‌സോണുകളെ വിപണി കണ്ടു. ഡീലര്‍ഷിപ്പു തലത്തിലുള്ള മോഡഫിക്കേഷന്‍ മാത്രമാണ് ഈ നെക്‌സോണുകളെന്ന് ആദ്യം കരുതി.

അടിമുടി മഞ്ഞ പൂശി നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍

എന്നാല്‍ പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ടാറ്റയുടെ ശ്രമമാണിതെന്ന് വിപണി പിന്നാലെ തിരിച്ചറിഞ്ഞു. സമീപ ഭാവിയില്‍ തന്നെ ടാറ്റ ഉടമകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കാറുകളെ ഡിസൈന്‍ ചെയ്‌തെടുക്കാം.

അടിമുടി മഞ്ഞ പൂശി നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍

പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോയിലൂടെ ടാറ്റ ഇതിന് അവസരം ഒരുക്കും. നിരയില്‍ ഏറ്റവുമൊടുവില്‍ പ്രത്യക്ഷപ്പെട്ട നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷനും ഇതു പറഞ്ഞു വെയ്ക്കുന്നു. മഞ്ഞ നിറം പൂശിയ പുതിയ നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍ പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോയുടെ മറ്റൊരു ഉദ്ദാഹരണമാണ്.

അടിമുടി മഞ്ഞ പൂശി നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍

മാറ്റ് ശൈലിയിലുള്ള മഞ്ഞ നിറം നെക്‌സോണ്‍ ഫ്രോസന്‍ എഡിഷന്റെ ദേഹമാസകലം കാണാം. അതേസമയം മേല്‍ക്കൂരയ്ക്കും സ്‌പോയിലറിനും നിറം കറുപ്പ്. സില്‍വര്‍ ഗ്രെയ് നിറത്തിലാണ് ഗ്രില്ലും നടുവിലുള്ള ലോഗോയും. ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റിലും ഇതേ നിറം തന്നെ.

അടിമുടി മഞ്ഞ പൂശി നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍

ഹെഡ്‌ലാമ്പിനോടു ചേര്‍ന്ന ക്ലിയര്‍ ഗ്ലാസ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളെ പൂര്‍ണമായും മറച്ചാണ് ഫ്രോസന്‍ എഡിഷന്റെ ഒരുക്കം. ഇതേ കാരണം കൊണ്ടു തന്നെ ഹെഡ്‌ലാമ്പുകള്‍ നേര്‍ത്തതും ആഗ്രസീവുമായി അനുഭവപ്പെടുന്നു.

അടിമുടി മഞ്ഞ പൂശി നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍

അകത്തളത്തില്‍ ഡാഷ്‌ബോര്‍ഡ് പാനലിലും സീറ്റുകളിലും മഞ്ഞ നിറം കടന്നു കയറിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള സ്റ്റിച്ചിംഗും അകത്തളത്തിലെ പുതുമയായി എടുത്തുപറയാം. എക്സ്റ്റീരിയര്‍ നിറം, കോണ്‍ട്രാസ്റ്റ് റൂഫുകള്‍, അലോയ് വീല്‍ ഡിസൈന്‍, ഗ്രാഫിക്‌സ് പോലുള്ള കാര്യങ്ങളെല്ലാം കാറില്‍ ഉടമകള്‍ക്ക് നിശ്ചയിക്കാന്‍ പേഴ്‌സണലൈസേഷന്‍ സ്റ്റുഡിയോ അവസരം നല്‍കും.

അടിമുടി മഞ്ഞ പൂശി നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്‍

അതേസമയം നെക്‌സോണ്‍ SRT ഫ്രോസന്‍ എഡിഷന്റെ എഞ്ചിനില്‍ മാറ്റങ്ങളില്ല. 108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണില്‍ ടാറ്റ ഒരുക്കുന്നത്.

Image Source: Forum AutocarIndia

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Nexon SRT Frozen Edition. Read in Malayalam.
Story first published: Monday, May 28, 2018, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X