നെക്‌സോണ്‍ വീണത് ഇരുപതടി താഴ്ചയിലേക്ക്; യാത്രക്കാര്‍ സുരക്ഷിതര്‍!
മുമ്പത്തെ പോലെയല്ല, സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ടാറ്റ കാറുകള്‍ കുറെയേറെ മെച്ചപ്പെട്ടു. അപകടത്തില്‍ ജീവന്‍ രക്ഷപ്പെടുത്തിയതിന് ഉടമകള്‍ തന്നെ ടാറ്റയ്ക്ക് നന്ദി അറിയിച്ചു രംഗത്തെത്തുന്ന പതിവ് ഇന്നു കാണാം. സുരക്ഷയുടെ കാര്യത്തില്‍ നെക്‌സോണ്‍ എസ്‌യുവിയോടാണ് ആളുകള്‍ക്ക് മതിപ്പ്.

പല സന്ദര്‍ഭങ്ങളിലായി യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെടുത്തുന്ന നെക്‌സോണ്‍ എസ്‌യുവിയെ നാം കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം ജമ്മുവില്‍ അപകടത്തില്‍പ്പെട്ട നെക്‌സോണും ടാറ്റ എസ്‌യുവിയുടെ ദൃഢതയെ കുറിച്ചാണ് പറയുന്നത്.

ഇരുപതടി താഴ്ചയിലേക്ക് വീണിട്ടും യാത്രക്കാരുടെ സുരക്ഷ വരുത്തിയ നെക്‌സോണാണ് പുതിയ ചര്‍ച്ചകള്‍ക്ക് ആധാരം. നെക്‌സോണ്‍ ഉടമ സുരീന്ദര്‍ ഷാനാണ് അപകടവിവരം പുറംലോകത്തെ അറിയിച്ചത്.

ജമ്മുവില്‍ നിന്നും ദോഡയിലേക്ക് കാറില്‍ പോകവെയാണ് അപകടം. ബട്ടോത്തെയ്ക്ക സമീപം നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി ഇരുപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചിത്രങ്ങള്‍ സഹിതമാണ് സരീന്ദര്‍ ഷാന്റെ കുറിപ്പ്.

ഇരുപതടി താഴ്ചയിലേക്ക് വീണിട്ടും ഉള്ളിലുള്ള യാത്രക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ നെക്‌സോണിന് സാധിച്ചു. വീഴ്ചയെ ചെറുത്ത നെക്‌സോണ്‍ ഭീകരമായി തകര്‍ന്നില്ലെന്നതും ഇവിടെ ശ്രദ്ധേയം. എസ്‌യുവിയുടെ ഘടനയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

കീഴ്‌മേല്‍ മറിഞ്ഞ നിലയിലാണ് എസ്‌യുവി. വീഴ്ചയില്‍ മുന്നിലെയും പിന്നിലെയും വിന്‍ഡ്ഷീല്‍ഡുകള്‍ ചിതറിയിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തെ മേല്‍ക്കൂര ഫലപ്രദമായി ചെറുത്തിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇതു നിര്‍ണായകമായി. ഏറെക്കുറെ തകര്‍ന്ന നിലയിലാണ് മുന്നിലെ ഇടതുടയര്‍. എയര്‍ബാഗുകള്‍ പുറത്തുവന്നിട്ടുണ്ട്. നെക്‌സോണ്‍ അമിതവേഗത്തിലായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

അപകടസമയത്ത് യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നു. വീഴ്ചയില്‍ ആര്‍ക്കും പരുക്കുകളേറ്റില്ലെന്നത് ഇവിടെ എടുത്തുപറയണം. 'എനര്‍ജി അബ്സോര്‍ബിംഗ് ബോഡി സ്ട്രക്ചറി'ലാണ് (Energy Absorbing Body Structure) നെക്സോണിനെ ടാറ്റ ഒരുക്കുന്നത്.

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന് ഒപ്പമുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവ നെക്സോണ്‍ വകഭേദങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.
Image Source: Facebook


Click it and Unblock the Notifications








