വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

By Staff

കഴിഞ്ഞ മെയ് മാസമാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ വിപണിയില്‍ കൊണ്ടുവന്നത്. നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് എഎംടി ഓപ്ഷന്‍ കമ്പനി നല്‍കി. എന്നാല്‍ ഏറ്റവും ഉയര്‍ന്ന നെക്‌സോണ്‍ XZA പ്ലസ് വകഭേദത്തില്‍ മാത്രം എഎംടി ഗിയര്‍ബോക്‌സ് അവതരിപ്പിച്ച ടാറ്റയുടെ നടപടിയില്‍ ഉപഭോക്താക്കള്‍ തുടക്കത്തിലെ നിരാശ പ്രകടിപ്പിച്ചു. നെക്‌സോണ്‍ എഎംടി വാങ്ങണമെങ്കില്‍ 9.41 ലക്ഷം രൂപ മുടക്കണമെന്നത് തന്നെ കാരണം.

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

എന്തായാലും ഇനി പരിഭവമുണ്ടാകില്ല. ഇടത്തരം XMA വകഭേദത്തിലും നെക്‌സോണ്‍ എഎംടിയെ ടാറ്റ വിപണിയില്‍ പുറത്തിറക്കി. 7.50 ലക്ഷം രൂപയാണ് പുതിയ നെക്‌സോണ്‍ XMA പെട്രോള്‍ മോഡലിന് വില. ഡീസല്‍ മോഡലിന് 8.53 ലക്ഷം രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

XZA പ്ലസിനെ അപേക്ഷിച്ച് പുതിയ നെക്‌സോണ്‍ XMA പെട്രോളിന് 1.91 ലക്ഷം രൂപ കുറവുണ്ട്. ഡീസല്‍ എഎംടി പതിപ്പ് 1.77 ലക്ഷം രൂപ കുറവ് രേഖപ്പെടുത്തും. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയില്‍ ആദ്യത്തെ എഎംടി മോഡലാണ് നെക്‌സോണ്‍.

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് പുതിയ എഎംടി വകഭേദങ്ങളിലും. പെട്രോള്‍ എഞ്ചിന് പരമാവധി 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാനാവും. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് എഎംടി ഗിയര്‍ബോക്സ്. പ്രത്യേക മാനുവല്‍ മോഡും നെക്സോണ്‍ എഎംടിയിലുണ്ട്. ഇതിനു പുറമെ ഇക്കോ, സിറ്റി, സ്പോര്‍ട് എന്നീ മൂന്നു മോഡുകള്‍ നെക്സോണില്‍ ലഭ്യമാവും.

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

കയറ്റം കയറാനും ഇറങ്ങാനും പിന്തുണ നല്‍കുന്ന ഹില്‍ അസിസ്റ്റ്, തിരക്ക് നിറഞ്ഞ നിരത്തില്‍ ഇഴഞ്ഞു നീങ്ങാന്‍ സഹായിക്കുന്ന ക്രീപ് ഫംങ്ഷന്‍ എന്നിവ നെക്സോണില്‍ എടുത്തുപറയണം.

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 6.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളും നെക്സോണ്‍ എഎംടി വിശേഷങ്ങള്‍.

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

ഇക്കുറി 'ഇമാജിനേറ്റര്‍' എന്ന പുതിയ പ്ലാറ്റ്ഫോമും ഉപഭോക്താക്കള്‍ക്ക് വേണ്ടി ടാറ്റ ഒരുക്കിയിട്ടുണ്ട്. ആക്സസറികള്‍ ഉപയോഗിച്ച് എസ്‌യുവിയുടെ രൂപം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ 'ഇമാജിനേറ്റര്‍' എന്ന പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഉടമകള്‍ക്ക് സാധിക്കും.

വില കുറഞ്ഞ നെക്‌സോണ്‍ എഎംടിയുമായി ടാറ്റ വിപണിയില്‍ — അറിയേണ്ടതെല്ലാം

ഷാര്‍ക്ക് ഫിന്‍ ആകൃതിയുള്ള ആന്റീന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, നാലു സ്പീക്കറുകളും നാലു ട്വീറ്ററുകളുമടങ്ങുന്ന ഓഡിയോ സംവിധാനം, ഫാസ്റ്റ് യുഎസ്ബി ചാര്‍ജ്ജര്‍, 12V പവര്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ നെക്‌സോണ്‍ എഎംടിയിലെ മറ്റു സവിശേഷതകളാണ്. മാരുതി ബ്രെസ്സ എഎംടി, മഹീന്ദ്ര TUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരുമായാണ് നെക്‌സോണ്‍ എഎംടിയുടെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #tata motors #new launches
English summary
Tata Nexon AMT New Variants Launched. Read in Malayalam.
Story first published: Tuesday, July 17, 2018, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X