പട്ടാളത്തിന് വേണ്ടി 'ആർമി എഡിഷൻ' സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

By Dijo Jackson

മാരുതി ജിപ്‌സി വേണ്ട, പകരം ടാറ്റ സഫാരി സ്റ്റോം 4X4 മതിയെന്ന് പട്ടാളം തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം. കരാര്‍ പ്രകാരം 3,192 സഫാരി സ്റ്റോം എസ്‌യുവികളെ പട്ടാളത്തിന് ടാറ്റ നല്‍കണം. പട്ടാളത്തിന് വേണ്ടിയുള്ള പ്രത്യേക സഫാരി സ്റ്റോമുകള്‍ ജനറല്‍ സര്‍വീസ് 800 വിഭാഗത്തിലാണ് അണിനിരക്കുക.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

എന്നാല്‍ പറഞ്ഞതിലും മുമ്പെ സഫാരി സ്റ്റോമുകളെ ടാറ്റ പട്ടാളത്തിന് നല്‍കി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. പുറത്തുവന്ന സഫാരി സ്റ്റോം ആര്‍മി എഡിഷന്‍ ചിത്രങ്ങള്‍ ഇതു വെളിപ്പെടുത്തുന്നു.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

ദില്ലിയിലെ ടാറ്റ മോട്ടോര്‍സ് ആസ്ഥാനത്ത് നിന്നുമാണ് സഫാരി സ്റ്റോം ആര്‍മി എഡിഷന്റെ ചിത്രങ്ങള്‍. ഇന്ത്യന്‍ കരസേനയുടെ കേന്ദ്ര വാഹന ഡിപ്പോയും ദില്ലിയിലാണ്.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

ബീജ് ബ്ലാക് പശ്ചാത്തലത്തിലാണ് എസ്‌യുവിയുടെ അകത്തളം. സഫാരി സ്റ്റോമിന്റെ മുന്‍ പിന്‍ നിരകളില്‍ റീഡിങ്ങ് ലാമ്പുകളുണ്ട്. സുബ്രോസ് എയര്‍ കണ്ടീഷണിംഗ് സംവിധാനം, എബിഎസ് 9.1, ഇരട്ട എയര്‍ബാഗുകള്‍ എന്നിവ ആര്‍മി എഡിഷന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

മറ്റു സൈനികവാഹനങ്ങള്‍ക്ക് സമാനമായി മാറ്റ് ഗ്രീന്‍ നിറത്തിലാണ് ടാറ്റ സഫാരി സ്റ്റോം ആര്‍മി എഡിഷന്‍. ആര്‍മി എഡിഷനില്‍ എവിടെയും ക്രോം അലങ്കാരങ്ങള്‍ കാണാനില്ല.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

ശരീര നിറത്തോട് ചേര്‍ന്നു നില്‍ക്കാന്‍ എസ്‌യുവിയുടെ പ്ലാസ്റ്റിക് ഘടകങ്ങളിലും മാറ്റ് ഗ്രീന്‍ നിറം കമ്പനി പൂശിയിട്ടുണ്ട്. ചവിട്ടുപടിയ്ക്കും റൂഫ്റെയിലുകള്‍ക്കും മാത്രമാണ് മാറ്റ് ഗ്രീന്‍ നിറം ലഭിക്കാഞ്ഞത്.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

ഇതിനു പുറമെ ആര്‍മി എഡിഷന്റെ ഇടതു പിന്‍ഭാഗത്ത് ഫെന്‍ഡറില്‍ ജെറി കാന്‍ ഹോള്‍ഡറും ടാറ്റ സ്ഥാപിച്ചിട്ടുണ്ട്. ബോണറ്റിലുള്ള ആന്റിന, ഫ്രണ്ട് ബമ്പറിലുള്ള സ്പോട് ലൈറ്റുകള്‍, പിന്നിലുള്ള കൊളുത്തുകള്‍ എന്നിവ സഫാരി സ്റ്റോം ആര്‍മി എഡിഷന്റെ മറ്റു പ്രത്യേകതകളാണ്.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

നിലവിലുള്ള 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് വരിക്കോര്‍ ഡീസല്‍ എഞ്ചിനിലാണ് ടാറ്റ സഫാരി സ്റ്റോം ആര്‍മി എഡിഷന്റെ ഒരുക്കം. സാധാരണ സഫാരി സ്റ്റോമുകള്‍ പരമാവധി 154 bhp കരുത്തും 400 Nm torque മാണ് സൃഷ്ടിക്കാറ്.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഉയര്‍ന്ന അനുപാതത്തിലും താഴ്ന്ന അനുപാതത്തിലുമുള്ള 4X4 ട്രാന്‍സ്ഫര്‍ കേസും ആര്‍മി എഡിഷന് ലഭിച്ചിട്ടുണ്ട്. ഗിയര്‍ ലെവറിന് സമീപം സ്ഥാപിച്ചിട്ടുള്ള കറങ്ങുന്ന പിടി മുഖേന ഉയര്‍ന്ന, താഴ്ന്ന അനുപാതങ്ങളെ സഫാരി സ്റ്റോമിൽ തെരഞ്ഞെടുക്കാം.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

ശരീര നിറത്തോട് നീതിപുലര്‍ത്തുന്ന ഗ്രീന്‍ വീല്‍ കവറുകളും ടാറ്റ സഫാരി സ്റ്റോം ആര്‍മി എഡിഷനില്‍ എടുത്തുപറയണം. മാരുതി ജിപ്സിക്ക് പകരക്കാരനാണ് ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

നിലവില്‍ ഏകദേശം 31,000 മാരുതി ജിപ്സികളാണ് വിവിധ ആവശ്യങ്ങള്‍ക്കായി സൈന്യത്തിന്റെ പക്കലുള്ളത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, നാലു വീല്‍ ഡ്രൈവും, ലാഡര്‍ ഓണ്‍ ഫ്രെയിം ഷാസിയും സഫാരി സ്റ്റോമിന്റെ പ്രധാന വിശേഷങ്ങളാണ്.

പട്ടാളത്തിന് വേണ്ടി പ്രത്യേക സഫാരി സ്റ്റോമുകള്‍ നിര്‍മ്മിച്ച് ടാറ്റ!

1958 മുതല്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമായി ടാറ്റ പ്രവര്‍ത്തിക്കുന്നുണ്ട്.

Image Source: TeamBHP

Article Published On: Tuesday, April 24, 2018, 16:07 [IST]
English summary
Tata Safari Storme Army Edition Deliveries Begin. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X