ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

'രണ്ട് കോണ്‍സെപ്റ്റ് മോഡലുകള്‍, നെക്‌സോണ്‍ എഎംടി, ടിയാഗൊ ടിഗോര്‍ ജെടിപി പതിപ്പുകള്‍, നെക്‌സോണ്‍ എയറോ; കഴിഞ്ഞോ ടാറ്റയുടെ നിര?' ആറാം ദിനം രാവിലെ എക്‌സ്‌പോ സ്റ്റാളിലൂടെ നടന്നു നീങ്ങുമ്പോള്‍ കൂടെയുള്ള സുഹൃത്ത് ചോദിച്ചു.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

കഴിഞ്ഞ ദിവസങ്ങളിലെ തിരക്കിനിടയില്‍ ടാറ്റയുടെ ഒരു അവതാരത്തെ കാണാന്‍ മറന്നു പോയി. ആരാണെന്നല്ലേ, ടമോ റെയ്‌സ്‌മോ; അതിവേഗ ട്രാക്കിലെ ടാറ്റയുടെ ആദ്യ ചുവടുവെയ്പ്. ടാറ്റ അവതരിപ്പിച്ച ആദ്യ സ്‌പോര്‍ട്‌സ് കാര്‍ ടമോ റെയ്‌സ്‌മോയും ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഹാജരാണ്.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

ടാറ്റ സ്റ്റാളില്‍ തിരക്ക് കൂടാന്‍ കാരണം ടമോ റെയ്‌സ്‌മോ ആണെന്ന് ഇവിടെ ചിലര്‍ ആരോപിക്കുന്നുണ്ട്. 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് ടാറ്റ ടമോ റെയ്‌സ്‌മോയുടെ പിറവി.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

പക്ഷെ ഇക്കുറി റെയ്‌സ്‌മോയ്ക്ക് ഒപ്പം 'റെയ്‌സ്‌മോ+-' പതിപ്പും എക്‌സ്‌പോയില്‍ എത്തിയിട്ടുണ്ട്. ഇതേതാണ് ഈ പുതിയ 'റെയ്‌സ്‌മോ+-'? അന്വേഷിച്ചപ്പോള്‍ പെട്രോള്‍ സ്‌പോര്‍ട്‌സ് കാര്‍ റെയ്‌സ്‌മോയുടെ വൈദ്യുത പതിപ്പാണ് 'റെയ്‌സ്‌മോ+-'.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

ലിഥിയം-അയോണ്‍ ബാറ്ററിയില്‍ നിന്നും 202 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ടാറ്റ ടമോ റെയ്‌സ്‌മോ+- പതിപ്പിന്റെ പവര്‍ഹൗസ്. ഒറ്റചാര്‍ജ്ജില്‍ 350 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ റെയ്‌സ്‌മോ+- ന് സാധിക്കുമെന്നാണ് ടാറ്റയുടെ വാദം.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

റെയ്‌സ്‌മോ+- ന് സമീപത്തു തന്നെയുണ്ട് ഒറിജിനല്‍ ടമോ റെയ്‌സ്‌മോയും. നെക്‌സോണില്‍ കാണപ്പെടുന്ന 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് റെയ്‌സ്‌മോയുടെ ഒരുക്കം.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ നെക്‌സോണില്‍ നിന്നും റെയ്‌സ്‌മോയിലേക്ക് ടാറ്റ പറിച്ചുനട്ടപ്പോള്‍ കരുത്തുത്പാദനം കാര്യമായി വര്‍ധിച്ചു. 186 bhp കരുത്തും 210 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 6 സ്പീഡ് എഎംടി ഗിയര്‍ബോക്‌സിനൊപ്പമാണ് ടമോ റെയ്‌സ്‌മോയുടെ വരവ്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടമോ റെയ്‌സ്‌മോയ്ക്ക് വേണ്ടത് ആറു സെക്കന്‍ഡുകള്‍ മാത്രം.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

800 കിലോഗ്രാമാണ് റെയ്സ്മോയുടെ ഭാരം. മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ റെയ്സ്മോയുടെ അഗ്രസീവ് മുഖഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബട്ടര്‍ഫ്ളൈ ഡോറുകള്‍, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ റെയ്സ്മോയുടെ റേസ് ട്രാക്ക് പാരമ്പര്യത്തെ വിളിച്ചോതും.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

സ്പോര്‍ട്സ് കാറിന്റെ അകത്തളം ഡ്രൈവര്‍-കേന്ദ്രീകൃതമാണ്. ട്രിപ്പിള്‍ ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയും അത്യന്താധുനികമായ ഡിസൈന്‍ ശൈലിയുമാണ് റെയ്സ്മോയുടെ അകത്തളത്തെ വേറിട്ടു നിര്‍ത്തുന്നത്.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

ടാറ്റയുടെ സ്പോര്‍ട്സ് ഡിവിഷന്‍ ടമോയില്‍ നിന്നുള്ള ആദ്യ അവതാരമാണ് ടമോ റെയ്സ്മോ. ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നുമാണ് ടമോ റെയ്സ്മോയുടെ രൂപകല്‍പന.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

റെയ്സ്മോ, റെയ്സ്മോ പ്ലസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ടമോ റെയ്സ്മോയുടെ വരവ്. റോഡ് ഉപയോഗത്തിനായാണ് റെയ്സ്മോ ഒരുങ്ങുന്നതെങ്കില്‍ അതിവേഗ ട്രാക്കുകള്‍ക്ക് വേണ്ടിയുള്ള ടാറ്റയുടെ സമര്‍പ്പണമാണ് റെയ്സ്മോ പ്ലസ് (Racemo+).

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

മൈക്രോസോഫ്റ്റിന്റെ വിഖ്യാത റേസിംഗ് ഗെയിം ഫോര്‍സ ഹൊറൈസണില്‍ റെയ്സ്മോ പ്ലസ് മോഡല്‍ ഇടംകണ്ടെത്തിയത് ടാറ്റയ്ക്കുള്ള അംഗീകാരമായിരുന്നു. ഫോര്‍സ ഗെയിമിംഗ് നിരയില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ഇന്ത്യന്‍ കാര്‍ കൂടിയാണ് റെയ്സ്മോ പ്ലസ്.

ടമോ റെയ്‌സ്‌മോയെ കാണാന്‍ ചെന്നു, പക്ഷെ കണ്ടത് 'റെയ്‌സ്‌മോ+-'; എക്സ്പോ സന്ദർശകരെ അമ്പരപ്പിച്ച് ടാറ്റ

പോയ വര്‍ഷം ടമോ റെയ്സ്മോയെ തേടിയെത്തിയ 2018 ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ് ടാറ്റയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തുകയായിരുന്നു.

കൂടുതല്‍... #tata motors #Auto Expo 2018 #ടാറ്റ
English summary
Tata Tamo Racemo +- EV Unveiled. Read in Malayalam.
Story first published: Monday, February 12, 2018, 10:40 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark