ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

By Dijo Jackson

ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന് വൈദ്യുത വാഹനങ്ങള്‍ വിതരണം ചെയ്യുന്നത് ടാറ്റ മോട്ടോര്‍സാണ്. ടെസ്‌ലയോളം വളര്‍ന്നില്ലെങ്കിലും വൈദ്യുത വാഹനലോകത്ത് തങ്ങള്‍ തുടക്കകാരല്ലെന്നു ഈ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിലൂടെ ടാറ്റ ഒരിക്കല്‍ പറഞ്ഞുവെച്ചു. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടമോ റേസ്‌മോ 'പ്ലസ് മൈനസ്' പതിപ്പിനും ഇന്ത്യന്‍ വാഹന പ്രേമികള്‍ സാക്ഷികളായി.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

എന്നാല്‍ ആഗോളതലത്തില്‍ ടാറ്റയുടെ വൈദ്യുത വിഭാഗം അറിയപ്പെടുന്നത് ടാറ്റ ടെക്‌നോളജീസ് എന്ന പേരിലാണ്. വൈദ്യുത വാഹനങ്ങള്‍ രൂപകല്‍പന ചെയ്യാനും വികസിപ്പിക്കാനും രത്തന്‍ ടാറ്റ കണ്ടെത്തിയ പ്രത്യേക ഉപാധി.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

ഇതിനോടകം പൂര്‍ണ്ണ വൈദ്യുത എസ്‌യുവിയെ വിജയകരമായി നിര്‍മ്മിച്ച ടാറ്റ ടെക്‌നോളജീസ്, 11 വൈദ്യുത വാഹന പദ്ധതികളിലാണ് ഒരേസമയം മുഴുകിയിരിക്കുന്നത്. അടുത്തിടെ ടാറ്റ ടെക്‌നോളജീസ് ചൈനീസ് വിപണിയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന നിയോ ES8 വൈദ്യുത എസ്‌യുവി വാഹനലോകത്ത് വീണ്ടും ടാറ്റയുടെ പേര് ഉയര്‍ത്തിക്കാട്ടുകയാണ്.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

ഷാങ്ഹായി ആസ്ഥാനമായുള്ള നിയോ കമ്പനിയുമായി ചേര്‍ന്നാണ് പൂര്‍ണ്ണ വൈദ്യുത എസ്‌യുവി ES8 -നെ ടാറ്റ ടെക്‌നോളജീസ് നിര്‍മ്മിച്ചത്. 32 മാസമെടുത്തു ES8 പദ്ധതി പൂര്‍ത്തീകരിക്കാന്‍. 2015 -ലാണ് പൂര്‍ണ്ണ വൈദ്യുത എസ്‌യുവിയെന്ന ആശയം ടാറ്റ ടെക്‌നോളജീസ് ആദ്യമായി മുന്നോട്ടുവെച്ചത്.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

ശേഷം 2017 ഡിസംബറില്‍ ബീജിങ്ങില്‍ വെച്ചു നിയോ ES8 എസ്‌യുവിയെ ടാറ്റ ടെക്‌നോളജീസ് മറയ്ക്കുവെളിയില്‍ കൊണ്ടുവന്നു. രണ്ടാഴ്ച്ച മുമ്പുമാത്രം ചൈനീസ് വിപണിയില്‍ യാഥാര്‍ത്ഥ്യമായ നിയോ ES8 പതിയെ പ്രചാരം കൈയ്യടക്കുകയാണ്.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

69,000 ഡോളറാണ് ചൈനയില്‍ എസ്‌യുവിക്ക് വില (ഏകദേശം 48.30 ലക്ഷം രൂപ). 643 bhp കരുത്തുത്പാദനം ആകെത്തുകയായി കുറിക്കുന്ന രണ്ടു വൈദ്യുത മോട്ടോറുകളാണ് നിയോ ES8 -ല്‍. പൂര്‍ണ്ണ ചാര്‍ജ്ജില്‍ 500 കിലോമീറ്റര്‍ ദൂരമോടാന്‍ എസ്‌യുവിക്ക് കഴിയും.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗംതൊടാന്‍ ES8 എസ്‌യുവിക്ക് 4.4 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 180 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം. പറഞ്ഞുവരുമ്പോള്‍ പ്രശസത് ടെസ്‌ല മോഡല്‍ എക്‌സിനോടാണ് ടാറ്റ നിര്‍മ്മിച്ച എസ്‌യുവി മത്സരിക്കുക.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

കടലാസില്‍ ടെസ്‌ല മോഡല്‍ എക്‌സും നിയോ ES8 ഉം ഒരുപോലെ തുല്യര്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കാഴ്ച്ചവെച്ച H5X കോണ്‍സെപ്റ്റ് എസ്‌യുവിയും ES8 എസ്‌യുവിയും തമ്മില്‍ സാദൃശ്യങ്ങള്‍ ഒരുപാടുണ്ട്.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

എന്നാല്‍ H5X (ഇപ്പോള്‍ ഹാരിയര്‍) അഞ്ചു സീറ്ററെങ്കില്‍ നിയോ ES8 ഏഴു സീറ്ററാണെന്നു മാത്രം. ഹാരിയറിന് പുറമെ ഏഴു സീറ്റര്‍ മോഡലിനെയും വിപണിയില്‍ ടാറ്റ കൊണ്ടുവരും.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

വൈദ്യുത വാഹനലോകത്ത് ടെസ്‌ലയോളം പോന്ന വമ്പന്മാരോടു അങ്കംകുറിക്കാന്‍ ടാറ്റ ടെക്‌നോളജീസിനെയായിരിക്കും ടാറ്റ പ്രധാനമായും ആശ്രയിക്കുക. വൈദ്യുത എസ്‌യുവി പുറത്തിറങ്ങി; ഇനി പൂര്‍ണ്ണ വൈദ്യുത സ്‌പോര്‍ട്‌സ് കാറിനെ രൂപകല്‍പന ചെയ്യുകയാണ് ടാറ്റ ടെക്‌നോളജീസിന്റെ അടുത്തനടപടി.

ടെസ്‌ലയെ വെല്ലുവിളിച്ച് ടാറ്റ, മോഡല്‍ എക്‌സിന് ഭീഷണി മുഴക്കി പുതിയ നിയോ ES8 എസ്‌യുവി

ടമോ റേസ്‌മോ പ്ലസ് മൈനസ് ഇവിയെ ഫെബ്രുവരിയില്‍ ഇന്ത്യ കണ്ടുകഴിഞ്ഞു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാകും പുതിയ വൈദ്യുത സ്‌പോര്‍ട്‌സ് കാറിന്റെ നിര്‍മ്മാണം. ടാറ്റ മോട്ടോര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കാനുള്ള ചുമതലയും ഇപ്പോള്‍ ടാറ്റ ടെക്‌നോളജീസിനാണ്.

Article Published On: Saturday, August 25, 2018, 10:29 [IST]
English summary
Tata Developed Nio ES8 Electric SUV For China. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X