ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

By Dijo Jackson

ടാറ്റയുടെ ആദ്യത്തെ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്. ടിയാഗൊ ജെടിപിയെ ടാറ്റ കൊണ്ടുവന്നത് 2018 ഓട്ടോ എക്‌സ്‌പോയില്‍. അന്നു ടിയാഗൊ ജെടിപിക്ക് ഒപ്പം ടിഗോര്‍ ജെടിപിയെയും ടാറ്റ കാഴ്ചവെച്ചു. പക്ഷെ പുതിയ എസ്‌യുവി H5X -നെ പരീക്ഷിക്കുന്ന തിരക്കില്‍ പെര്‍ഫോര്‍മന്‍സ് കാറുകളെ പറ്റി അധികം കേട്ടില്ല. ജെടിപി പതിപ്പുകളെ ടാറ്റ വിട്ടുപോയെന്നാണ് കരുതിയത്. എന്നാല്‍ തെറ്റി, ടിഗോര്‍, ടിയാഗൊ ജെടിപി പതിപ്പുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട ടിയാഗൊ ജെടിപി ഇക്കാര്യം വെളിപ്പെടുത്തുന്നു. തിരക്കേറിയ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ടിയാഗൊ ജെടിപിയെയാണ് ക്യാമറ പിടികൂടിയത്. കാറിന് നിറം സില്‍വര്‍. സാധാരണ ടിയാഗൊയില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ മോഡലിന്റെ പുറംമോടിയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

മുന്‍ബമ്പറിലും, ബോണറ്റിലും മാറ്റങ്ങള്‍ തെളിഞ്ഞു കാണാം. എക്‌സ്‌പോയില്‍ കണ്ട ടിയാഗൊ ജെടിപിയില്‍ നിന്നുമേറെ വ്യത്യസ്തനല്ല പരീക്ഷണയോട്ടം നടത്തുന്ന മോഡല്‍. ടാറ്റ ലോഗോ പതിഞ്ഞിട്ടുള്ള ഗ്രില്ലില്‍ ജെടിപി ബാഡ്ജിംഗ് മോഡല്‍ നേടും. മിററുകള്‍ക്ക് നിറം ചുവപ്പ്. മേല്‍ക്കൂര തിളങ്ങുന്ന കറുപ്പിലും. എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച ടിയാഗൊ ജെടിപിയുടെ വിശേഷങ്ങള്‍ ഇങ്ങനെ നീളും.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

എന്നാല്‍ ക്യാമറ പകര്‍ത്തിയ ടിയാഗൊ ജെടിപി ഇതില്‍ പലതും അവകാശപ്പെടുന്നില്ല. ഒരുപക്ഷെ പിന്നീടൊരു ഘട്ടത്തില്‍ മാത്രമാകും ജെടിപി ഡിസൈന്‍ ശൈലിയ്ക്ക് ടാറ്റ അന്തിമരൂപം കല്‍പിക്കുക. അതേസമയം എക്‌സ്‌പോയില്‍ എത്തിയ അവതാരത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ കമ്പനി സ്വീകരിക്കില്ലെന്നാണ് സൂചന.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

വലിയ എയര്‍ഡാമും ഭീമന്‍ ഫോഗ്‌ലാമ്പുകളും ടിയാഗൊ ജെടിപിയുടെ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും. ബോണറ്റിലാണ് വായു കടത്തിവിടാനുള്ള എയര്‍ വെന്റുള്ളത്. ഫെന്‍ഡറില്‍ ജെടിപി ബാഡ്ജ് ആലേഖനം ചെയ്തിട്ടുണ്ട്.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

കറുപ്പ് പ്രതിഫലിക്കുന്ന സ്‌മോക്കഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും വശങ്ങളിലെ സ്‌കേര്‍ട്ടുകളും പിറകിലെ ഡിഫ്യൂസറും കാറിലേക്ക് ശ്രദ്ധയാകര്‍ഷിക്കും. പൂര്‍ണ സ്‌പോയിലറാണ് പിന്നില്‍. കാറിന്റെ സ്‌പോര്‍ടി പരിവേഷത്തോടു നീതി പുലര്‍ത്താന്‍ പിന്‍ ബമ്പറിനും ഡ്യൂവല്‍ ടിപ് എക്‌സ്‌ഹോസ്റ്റിനും സാധിക്കുന്നുണ്ട്.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

കറുപ്പ് പശ്ചാത്തലത്തിലാണ് അകത്തളം. ഉള്ളില്‍ അങ്ങിങ്ങായുള്ള ചുവപ്പു നിറം ജെടിപി പതിപ്പിന്റെ പ്രത്യേകതയാണ്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനം എന്നിവ അകത്തളത്തില്‍ ഒരുങ്ങും.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

അലൂമിനിയം ഫിനിഷ് നേടിയ പെഡലുകളും ജെടിപി പതിപ്പില്‍ എടുത്തുപറയണം. കോയമ്പത്തൂര്‍ ആസ്ഥാനമായ ജെയം ഓട്ടോയുമായി സഹകരിച്ചാണ് ജെടിപി പതിപ്പുകളെ ടാറ്റ ഒരുക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകള്‍ക്ക് തുടിപ്പേകുക.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

മൂന്നു സിലിണ്ടര്‍ എഞ്ചിന് 109 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പെര്‍ഫോര്‍മന്‍സ് വിശേഷണത്തിന് അടിവരയിടാന്‍ സസ്‌പെന്‍ഷന് ഉയരം കമ്പനി കുറച്ചു; സ്പ്രിങ്ങുകള്‍ താഴ്ത്തിയിട്ടുണ്ട്.

ടിയാഗൊ ജെടിപിയുമായി ടാറ്റ ഇറങ്ങി, എതിരാളി ബലെനോ RS

ഔദ്യോഗിക വരവിൽ മാരുതി ബലെനോ RS, ഫോക്‌സ്‌വാഗണ്‍ പോളോ GTi, അബാര്‍ത്ത് പുന്തോ എന്നിവരോടാണ് ടിയാഗൊ ജെടിപിയുടെ അങ്കം. 2018 അവസാനത്തോടെ ടിയാഗാെ, ടിഗോർ ജെടിപി പതിപ്പുകളെ വിപണിയിൽ പ്രതീക്ഷിക്കാം.

Spy Image Source: Overdrive

More from DriveSpark

Article Published On: Wednesday, May 30, 2018, 13:41 [IST]
English summary
Tata Tiago JTP Hot-Hatch Spotted Testing On Public Roads. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X