മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

By Dijo Jackson

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വില്‍പനയില്‍ കേമന്‍ മാരുതി ആള്‍ട്ടോ തന്നെ. കാലങ്ങളായി ഇതു തുടരുന്നു. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് എന്നും പോരാട്ടം. എസ്‌യുവി മുഖവുമായുള്ള റെനോ ക്വിഡാണ് പലപ്പോഴും രണ്ടാമന്‍. ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ ഹ്യുണ്ടായി ഇയോണ്‍ തൊട്ടു പിന്നിലുണ്ടാകാറുണ്ട്.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

എന്നാല്‍ ഇക്കുറി ചിത്രം മാറി. ടാറ്റ ടിയാഗൊയാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ ആള്‍ട്ടോയ്ക്ക് പിന്നില്‍. 8,123 ടിയാഗൊകളാണ് കഴിഞ്ഞ മാസം വിപണിയില്‍ വിറ്റത്. ഒന്നാം സ്ഥാനത്തുള്ള ആള്‍ട്ടോ പക്ഷെ ശ്രേണിയില്‍ കണ്ണെത്താ ദൂരത്താണ്.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

23,303 യൂണിറ്റുകളുടെ വില്‍പനയാണ് മാര്‍ച്ചില്‍ മാത്രം ആള്‍ട്ടോയുടെ നേടിയത്. 5,853 യൂണിറ്റ് വില്‍പനയുമായി റെനോ ക്വിഡാണ് മൂന്നാമന്‍. 2017 ഏപ്രിലിലാണ് ടാറ്റ ടിയാഗൊ വിപണിയില്‍ എത്തിയത്. വില 3.20 ലക്ഷം രൂപ മുതല്‍.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

ഇന്ന് ടാറ്റ നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ മുഖ്യനാണ് ടിയാഗൊ. ഇതുവരെ 1,34,952 ടിയാഗൊകളെ ടാറ്റ വിപണിയില്‍ വിറ്റുകഴിഞ്ഞു. ടാറ്റയുടെ പ്രതിമാസ പാസഞ്ചര്‍ കാര്‍ വില്‍പനയില്‍ 42 ശതമാനവും ടിയാഗൊയില്‍ നിന്നാണെന്നും ഇവിടെ എടുത്തുപറയണം.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

ടാറ്റ ടിയാഗൊയ്ക്ക് പ്രചാരം കൂടാനുള്ള നാലു കാരണങ്ങള്‍—

പണത്തിനൊത്ത മൂല്യം

പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ ടാറ്റ കാറുകള്‍ കേമന്മാരാണ്. എന്നാല്‍ ടിയാഗൊയുടെ കടന്ന് വരവ് ഹാച്ച്ബാക്ക് ശ്രേണിയ്ക്ക് തന്നെ പുതിയ നിര്‍വചനങ്ങള്‍ ചാര്‍ത്തി നല്‍കി.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

പ്രീമിയം പരിവേഷത്തില്‍ ഒരുങ്ങുന്ന ടിയാഗൊ പെട്രോള്‍ പതിപ്പിന്റെ വില, 3.2 ലക്ഷം രൂപ മുതലാണ്. പറഞ്ഞുവരുമ്പോള്‍ മാരുതി ആള്‍ട്ടോ K10, ഹ്യുണ്ടായി ഇയോണ്‍ 1.0 മോഡലുകളെക്കാളും വിലക്കുറവ്.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

3.95 ലക്ഷം രൂപയ്ക്ക് എത്തുന്ന ടിയാഗൊ ഡീസല്‍, ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഡീസല്‍ ഹാച്ച്ബാക്കെന്ന ഖ്യാതി തുടക്കത്തിലെ നേടി. ബജറ്റ് വില, പക്ഷെ ഫീച്ചറുകളുടെ കാര്യത്തില്‍ പിശുക്കുമില്ല; ടിയാഗൊയ്ക്ക് പ്രചാരം കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

കണക്ട്നെക്സ്റ്റ് നാവിഗേഷന്‍, വോയിസ് കണ്‍ട്രോള്‍, 8 സ്പീക്കറുകള്‍ക്ക് ഒപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നീളും ടിയാഗൊയുടെ വിശേഷങ്ങള്‍. ഇതിനു പുറമെ പ്രീമിയം കാറുകളില്‍ കണ്ടു വരുന്ന മള്‍ട്ടി-ഡ്രൈവ് മോഡുകള്‍ ടിയാഗൊയിലുമുണ്ട്.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

240 ലിറ്ററാണ് ടാറ്റ ടിയാഗൊയുടെ സ്റ്റോറേജ് ശേഷി.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

ആകര്‍ഷകമായ രൂപം

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ പ്രീമിയം മുഖമാണ് ടിയാഗൊയ്ക്ക്; കേമനായ ആള്‍ട്ടോയ്ക്ക് ഇല്ലാതെ പോകുന്നതും ഇതുതന്നെ. ക്വിഡിനെ പോലെ എസ്‌യുവിയാകാന്‍ ടിയാഗൊ ശ്രമിച്ചിട്ടില്ല.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

എന്നാല്‍ പക്വതയേറിയ ക്യാരക്ടര്‍ ലൈനുകള്‍ കാറില്‍ കാണാം. പിന്‍ സ്‌പോയിലറിലുള്ള കറുത്ത ആക്‌സന്റ്, വലിയ ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍ എന്നിവ കാഴ്ചയില്‍ 'ക്ലാസിയാണ്'.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

ഡീസലാണ് കരുത്ത്

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ടിയാഗൊയില്‍. ശ്രേണിയില്‍ ഡീസല്‍ പതിപ്പിനെ അവതരിപ്പിക്കുന്ന ആദ്യ നിര്‍മ്മാതാക്കളാണ് ടാറ്റ. നേരത്തെ, സെലറിയോയില്‍ ഡീസല്‍ പതിപ്പിനെ മാരുതി ലഭ്യമാക്കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

ഭേദപ്പെട്ട മൈലേജ്

ഇന്ധനക്ഷമതയാണ് വിപണിയില്‍ കാറുകളുടെ തലവര നിശ്ചയിക്കുക. ശ്രേണിയില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് ടിയാഗൊയ്ക്ക്. 23.84 കിലോമീറ്ററാണ് ടിയാഗൊ പെട്രോള്‍ രേഖപ്പെടുത്തുന്ന ഇന്ധനക്ഷമത.

മാരുതി ആള്‍ട്ടോ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം ടാറ്റ ടിയാഗൊയോട്; കാരണം ഇതാണ്!

ഡീസല്‍ പതിപ്പ് 27.28 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Tiago Outsells Renault Kwid. Read in Malayalam.
Story first published: Wednesday, April 25, 2018, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X