കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

By Staff

ഇനി കാറുകളും ബൈക്കുകളും വില്‍ക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും വില്‍ക്കാന്‍ പാടില്ലെന്നു സുപ്രീം കോടതി ഉത്തരവിട്ടു. കാറുകള്‍ക്ക് മൂന്നു വര്‍ഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

സെപ്തംബര്‍ ഒന്നു മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. നിലവില്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ഉടമകള്‍ വാങ്ങുന്നത്. പിന്നീട് ഓരോ വര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പുതുക്കണമെന്നാണ് ചട്ടം.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വര്‍ഷാവര്‍ഷം പുതുക്കുന്നതില്‍ ഉടമകള്‍ പുലര്‍ത്തുന്ന അലംഭാവം റോഡപകടങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിന് കാരണമാകുന്നു. മൊത്തം 18 കോടി വാഹനങ്ങളില്‍ ആറുകോടി വാഹനങ്ങള്‍ക്ക് മാത്രമെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളു.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

അതായത് ഇന്ത്യന്‍ നിരത്തിലോടുന്ന 66 ശതമാനം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സില്ല. വാഹനാപകടത്തില്‍ പൊതുജനങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടം നികത്തുന്നതിനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പോളിസി.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

പൊതുജനങ്ങള്‍ക്ക് അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാല്‍ മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്ല്യൂണലില്‍ നിന്നു തീര്‍പ്പാക്കുന്ന വിധി അല്ലെങ്കില്‍ നഷ്ടപരിഹാര തുക മുഴുവനായും അതത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

ഏഴര ലക്ഷം രൂപയാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രകാരം പരമാവധി ലഭിക്കാവുന്ന നഷ്ടപരിഹാരം. അതേസമയം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിന് കീഴില്‍ പോളിസിയുടയുടെ വാഹനത്തിന് പരിരക്ഷ ലഭിക്കില്ല.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ

അപകടങ്ങളില്‍

1. നിങ്ങളുടെ കാറിലുള്ള കോംപ്രിഹെന്‍സീവ് പോളിസിയോ അപകടത്തില്‍പ്പെട്ട മറ്റു കാര്‍ ഉടമസ്ഥന്റെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയോ ഈ അവസരത്തില്‍ നേടാം. നിങ്ങളുടെ കാറിലുള്ള കോംപ്രിഹെന്‍സീവ് പോളിസി ക്ലെയിം ചെയ്യുക എളുപ്പമാണ്. അപകടം നടന്നയുടൻ ഇന്‍ഷൂറന്‍സ് കമ്പനിയെയും പൊലീസിനെയും വിവരമറിയിക്കണം.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

ഇന്‍ഷൂറന്‍സ് കമ്പനിയോ പൊലീസോ ആവശ്യപ്പെടാതെ കാര്‍ അപകടസ്ഥലത്ത് നിന്നും മാറ്റാതിരിക്കുന്നതാണ് ഉചിതം.

2. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നുള്ള സര്‍വേയര്‍ കാര്‍ വന്നു പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്താനുള്ള അനുമതി നല്‍കും. അനുമതി ലഭിച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ദ്ദേശിക്കുന്ന സര്‍വ്വീസ് സെന്ററില്‍ നിന്നും കാര്‍ പണിതെടുക്കാം.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

ചില പോളിസിയില്‍ അറ്റകുറ്റപ്പണികൾക്കുള്ള ചിലവുകൾ പൂര്‍ണമായും ഇന്‍ഷൂറന്‍സ് കമ്പനി വഹിക്കും. അതേസമയം ചില അവസരത്തില്‍ ഉടമയ്ക്കായിരിക്കും ചിലവുകൾ വഹിക്കേണ്ട ഉത്തരവാദിത്വം. പിന്നീട് ഇതേ തുക ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും ഉടമയ്ക്ക് തിരികെ നേടാം.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

3. മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണലിനെയാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ സമീപിക്കേണ്ടത്. അപകടത്തിന്റെ വിവരങ്ങളും സര്‍വേയറുടെ റിപ്പോര്‍ട്ടും എഫ്‌ഐആറിന്റെ പകര്‍പ്പും സഹിതമാണ് മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണലില്‍ ക്ലെയിം ഫയല്‍ ചെയ്യേണ്ടതും.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

മോഷണം പോയാല്‍

1. വാഹനം മോഷണം പോകുന്ന അവസരത്തിൽ കോംപ്രിഹെന്‍സീവ് പോളിസിയാണ് ഉടമയ്ക്ക് തുണയേകുക. മോഷണം പോയെന്നു കണ്ടെത്തിയാലുടന്‍ പൊലീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

സംഭവം ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കേണ്ടതും നിര്‍ണായകമാണ്. കാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പോളിസി രേഖകള്‍, എഫ്‌ഐആര്‍ എന്നിവയ്ക്ക് ഒപ്പം മോഷണവിവരം അറിയിച്ചുള്ള ഔദ്യോഗിക കത്തും ആര്‍ടിഒയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

2. നടപടികള്‍ക്ക് ശേഷം 'നോണ്‍ ട്രേസബിള്‍ റിപ്പോര്‍ട്ട്' പൊലീസ് ഹാജരാക്കിയാല്‍ ഉടമയുടെ ക്ലെയിം ഇന്‍ഷൂറന്‍സ് കമ്പനി അംഗീകരിക്കും. കാറില്‍ ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ണയിക്കുന്ന മൂല്യമാകും ഉടമയ്ക്ക് ലഭിക്കുക. മോഷണം പോയ കാറിന്റെ താക്കോല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ ഏല്‍പ്പിക്കണ്ടതായുണ്ട്.

കാറുകള്‍ക്ക് 3 വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഇനി നിര്‍ബന്ധം, ബൈക്കുകള്‍ക്ക് 5 വര്‍ഷവും

ഇനി വായ്പയെടുത്ത വാഹനമാണ് മോഷണം പോയതെങ്കില്‍ ബന്ധപ്പെട്ട ഫിനാന്‍സ് കമ്പനിക്കാണ് ഇന്‍ഷൂറന്‍സ് കമ്പനി പണം നല്‍കുക. ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ ക്ലെയിം തുകയ്ക്കും മേലെയാണ് വായ്പയെങ്കിൽ ബാക്കി പണം ഉടമ അടയ്ക്കണമെന്നാണ് ചട്ടം.

Article Published On: Monday, July 23, 2018, 13:00 [IST]
English summary
Three And Five Year Third Party Insurance Mandatory, Says Supreme Court. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X