ട്രാക്ടറുമായി കൂട്ടിയിടിച്ച് ടിയാഗൊ, വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍!

Written By: Staff

സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ കാറുകള്‍ ബഹുദൂരം മുന്നേറി കഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ടാറ്റ കാറുകള്‍ക്ക് സാധിക്കുമെന്ന വിശ്വാസം വിപണിയില്‍ വേരുറച്ചു തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ട ടിയാഗൊ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പറഞ്ഞുവെയ്ക്കുന്നതും ടാറ്റയുടെ ഇതേ സുരക്ഷയെ കുറിച്ചാണ്.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

അപകടത്തില്‍ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ട ടിയാഗൊ ഉടമ ടാറ്റയ്ക്ക് നന്ദി പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്.

ട്രാക്ടറിലേക്ക് ടിയാഗൊ വന്നിടിച്ചാണ് അപകടം. ചിത്രങ്ങളില്‍ കാണുന്നത് പോലെ ഇടിയില്‍ ട്രാക്ടര്‍ പൂര്‍ണമായും തകര്‍ന്നു. അപകടവിവരങ്ങളെ കുറിച്ച് ഉടമ കാര്യമായി പരാമര്‍ശിച്ചിട്ടില്ല.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

എന്നാല്‍ ട്രാക്ടറുമായുള്ള ഇടിയെ തുടര്‍ന്ന് ഒന്നിലധികം തവണ ടിയാഗൊ തലകീഴായി മറിഞ്ഞതായാണ് ട്വിറ്റര്‍ കുറിപ്പ്. അപകടത്തില്‍ കാറില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റില്ലെന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

ടിയാഗൊയുടെ ഇടത് ഭാഗമാണ് ട്രാക്ടറിലേക്ക് ചെന്നിടിച്ചതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. അപകടത്തിന് ശേഷം ഉരുണ്ടു മറിഞ്ഞ കാര്‍ തലകീഴായാണ് നിശ്ചലമായത്.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

കൂട്ടിയിടിയില്‍ സാരമായ തകരാര്‍ സംഭവിച്ചത് ട്രാക്ടറിനാണ്. എഞ്ചിന്‍ പുറത്തുവന്ന നിലയിലാണ് ട്രാക്ടറിന്റെ ചിത്രങ്ങള്‍. ടിയാഗൊയുടെ ഏറ്റവും ഉയര്‍ന്ന XZ വകഭേദമാണ് ട്രാക്ടറുമായുള്ള അപകടത്തില്‍പ്പെട്ടത്.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ ടിയാഗൊ XZ യില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

അപകടത്തില്‍ എയര്‍ ബാഗുകള്‍ പുറത്ത് വന്നിരുന്നോ എന്ന കാര്യം വ്യക്തമല്ല. ടിയാഗൊയുടെ പില്ലറുകള്‍ ഇക്കുറിയും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നിര്‍ണായകമായി.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

കാറിന്റെ മുഴുവന്‍ ഭാരം വഹിക്കേണ്ടി വന്നിട്ടു കൂടി പില്ലറുകള്‍ക്ക് തകരാര്‍ സംഭവിച്ചില്ല. മുമ്പ് നടന്ന അപകടങ്ങളിലും സമാന രീതിയില്‍ പില്ലറുകള്‍ കരുത്ത് കാട്ടിയിരുന്നു.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

അപകടം നടന്നാല്‍ യാത്രക്കാരെ പുറത്തെടുക്കാന്‍ ഡോറുകള്‍ വെട്ടിപ്പൊളിക്കേണ്ട സ്ഥിതിയാണ് പലപ്പോഴും ഉടലെടുക്കാറ്. എന്നാല്‍ ഇവിടെ അപകടത്തിന് ശേഷം ഡോറുകള്‍ തുറക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടില്ലെന്നതും ശ്രദ്ധേയം.

Image Source: Twitter

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍

പണത്തിനൊത്ത മൂല്യം

പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ ടാറ്റ കാറുകള്‍ കേമന്മാരാണ്. എന്നാല്‍ ടിയാഗൊയുടെ കടന്ന് വരവ് ഹാച്ച്ബാക്ക് ശ്രേണിയ്ക്ക് തന്നെ പുതിയ നിര്‍വചനങ്ങള്‍ ചാര്‍ത്തി നല്‍കുകയായിരുന്നു.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

പ്രീമിയം ലുക്കില്‍ ഒരുങ്ങുന്ന ടിയാഗൊ പെട്രോള്‍ പതിപ്പിന്റെ വില ആരംഭിക്കുന്നത്, 3.2 ലക്ഷം രൂപ പ്രൈസ് ടാഗിലാണ്. യഥാര്‍ത്ഥത്തില്‍ മാരുതി ആള്‍ട്ടോ K10, ഹ്യുണ്ടായി ഇയോണ്‍ 1.0 മുതലായ മോഡലുകളെക്കാളും വിലക്കുറവിലാണ് ടാറ്റ ടിയാഗൊ ഒരുങ്ങുന്നത്.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

3.95 ലക്ഷം രൂപ പ്രൈസ് ടാഗില്‍ സാന്നിധ്യമറിയിക്കുന്ന ടിയാഗൊ ഡീസല്‍ പതിപ്പ്, ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഡീസല്‍ ഹാച്ച്ബാക്ക് എന്ന ഖ്യാതി തുടക്കത്തിലെ കയ്യടക്കിയിരുന്നു.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

ഫീച്ചറുകളുടെ ബാഹുല്യവും ടിയാഗൊയുടെ പ്രചാരം വർധിക്കാനുള്ള കാരണമാണ്. കണക്ട്‌നെക്സ്റ്റ് നാവിഗേഷന്‍, വോയിസ് കണ്‍ട്രോള്‍, 8 സ്പീക്കറുകള്‍ക്ക് ഒപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് ടിയാഗൊയുടെ ഫീച്ചറുകള്‍.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

കൂടാതെ, പ്രീമിയം കാറുകളില്‍ കണ്ട് വരുന്ന മള്‍ട്ടി-ഡ്രൈവ് മോഡുകള്‍ ടിയാഗൊയിലും ഒരുങ്ങുന്നുണ്ട്. 240 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയും ടാറ്റ ടിയാഗൊയുടെ ഹൈലൈറ്റാണ്.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

അഗ്രസീവ് ഡിസൈന്‍

ഒരല്‍പം പ്രീമിയം മുഖമാണ് ടാറ്റ ടിയാഗൊയ്ക്ക്. ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങളെ മാനിച്ച് ടാറ്റ രൂപകല്‍പന ചെയ്ത ആദ്യ കാര്‍ കൂടിയാണ് ടിയാഗൊ ഹാച്ച്ബാക്ക്. എസ്‌യുവിയാകാനുള്ള ശ്രമം ടിയാഗൊ നടത്തുന്നില്ലെങ്കിലും, അഗ്രസീവ് ക്യാരക്ടര്‍ ലൈനുകള്‍ മോഡലിൽ ഇടംപിടിക്കുന്നുണ്ട്.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

റിയര്‍ സ്‌പോയിലറിന് ലഭിച്ച ബ്ലാക് ആക്‌സന്റ്, വലുപ്പമേറിയ ഹെഡ്‌ലാമ്പ്-ടെയില്‍ലാമ്പുകള്‍ എന്നിവ മോഡലിന് സ്‌പോര്‍ടി, ക്ലാസി പരിവേഷങ്ങളും നല്‍കുന്നു.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

ഡീസല്‍ കരുത്ത്

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ടിയാഗൊയില്‍ ഉള്‍പ്പെടുന്നത്. ശ്രേണിയില്‍ ഡീസല്‍ പതിപ്പിനെ അവതരിപ്പിക്കുന്ന ആദ്യ നിര്‍മ്മാതാക്കളാണ് ടാറ്റ. നേരത്തെ, സെലറിയോയില്‍ ഡീസല്‍ പതിപ്പിനെ മാരുതി ലഭ്യമാക്കിയിരുന്നെങ്കിലും, പിന്നീട് കമ്പനി നീക്കം പിന്‍വലിച്ചു.

ട്രാക്ടറുമായി കൂട്ടിയിടിച്ച ടിയായഗൊ വീണത് തലകീഴായി; യാത്രക്കാര്‍ സുരക്ഷിതര്‍

മികച്ച ഇന്ധനക്ഷമത

ഇന്ധനക്ഷമതയാണ് ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ ഭാവി നിശ്ചയിക്കുന്നത്. ശ്രേണിയില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് ടിയാഗൊ കാഴ്ചവെക്കുന്നതും. 23.84 കിലോമീറ്ററാണ് ടിയാഗൊ പെട്രോള്‍ പതിപ്പ് നല്‍കുന്ന ഇന്ധനക്ഷമത. 27.28 കിലോമീറ്ററാണ് ടിയാഗൊ ഡീസല്‍ പതിപ്പില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമതയും.

കൂടുതല്‍... #off beat
English summary
Tata Tiago Hits Tractor. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark