ടോള്‍ഫ്രീ നമ്പര്‍ 1033 ഡയല്‍ ചെയ്താല്‍ മതി, ഇനി 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്

Written By:

ദേശീയപാതകളില്‍ 24 മണിക്കൂറും സഹായം ലഭ്യമാക്കുന്ന ഹൈവേ ഹെല്‍പ്‌ലൈന്‍ നമ്പര്‍ 1033 പ്രാബല്യത്തില്‍ വന്നു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന് ഗഡ്കരി പുതിയ അടിയന്തര ടോള്‍ഫ്രീ നമ്പര്‍ 1033 ഉദ്ഘാടനം ചെയ്തു.

ടോള്‍ഫ്രീ നമ്പര്‍ 1033 ഡയല്‍ ചെയ്താല്‍ മതി, ഇനി 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്

റോഡപകടങ്ങള്‍, ദേശീയപാത സംബന്ധിച്ച പരാതികള്‍ ഇനി ടോള്‍ഫ്രീ നമ്പര്‍ 1033 ല്‍ വിളിച്ച് അറിയിക്കാം. യാത്രയില്‍ വാഹനം കേടായാലും 1033 ല്‍ വിളിച്ച് സഹായം തേടാമെന്ന് കേന്ദ്രം വ്യക്തമാക്കി.

ടോള്‍ഫ്രീ നമ്പര്‍ 1033 ഡയല്‍ ചെയ്താല്‍ മതി, ഇനി 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്

വിവിധ ഭാഷകളില്‍ ടോള്‍ഫ്രീ നമ്പര്‍ സേവനം ലഭ്യമാകും. അടിയന്തര ഹെല്‍പ്‌ലൈന്‍ നമ്പറിന് പുറമെ 'സുഖദ് യാത്ര' (Sukhad Yatra) എന്ന പുതിയ മൊബൈല്‍ ആപ്പും ദേശീയപാത ഉപയോക്താക്കള്‍ക്കായി കേന്ദ്രം അവതരിപ്പിച്ചു.

ടോള്‍ഫ്രീ നമ്പര്‍ 1033 ഡയല്‍ ചെയ്താല്‍ മതി, ഇനി 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്

ടോള്‍ പ്ലാസകളില്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയ്ക്കുള്ള പരിഹാരം കൂടിയാണ് സുഖദ് യാത്ര ആപ്പ്. ഓരോ ബൂത്തിലും നല്‍കേണ്ട കൃത്യമായ നിരക്ക് വിവരങ്ങള്‍ ആപ്പ് ലഭ്യമാക്കും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ടോള്‍ഫ്രീ നമ്പര്‍ 1033 ഡയല്‍ ചെയ്താല്‍ മതി, ഇനി 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്

ഇതിന് പുറമെ ടോള്‍ പ്ലാസകളിലെ കാത്തിരിപ്പു സമയം സംബന്ധിച്ച വിവരങ്ങളും തത്സമയം ആപ്പ് നല്‍കും. അതത് ടോള്‍ പ്ലാസകളെ കുറിച്ചുള്ള പ്രതികരണവും ആപ്പില്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്.

ടോള്‍ഫ്രീ നമ്പര്‍ 1033 ഡയല്‍ ചെയ്താല്‍ മതി, ഇനി 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്

ദേശീയപാതാ അതോറിറ്റിയാണ് സുഖദ് യാത്ര ആപ്പ് വികസിപ്പിച്ചത്. ടോള്‍ പ്ലാസകളിലെ വിവരങ്ങള്‍ ലഭ്യമാകുന്നതിന് 'ലൊക്കേഷന്‍' അനുമതി സുഖദ് യാത്ര ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ആവശ്യപ്പെടും.

ടോള്‍ഫ്രീ നമ്പര്‍ 1033 ഡയല്‍ ചെയ്താല്‍ മതി, ഇനി 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്

റോഡ് നിലവാരം, ദേശീയപതായിലെ അപകടങ്ങള്‍, കുഴികള്‍ സംബന്ധിച്ച വിവരങ്ങളും ഉപയോക്താക്കള്‍ക്ക് ആപ്പ് മുഖേന രേഖപ്പെടുത്താന്‍ സാധിക്കും.

ടോള്‍ഫ്രീ നമ്പര്‍ 1033 ഡയല്‍ ചെയ്താല്‍ മതി, ഇനി 24 മണിക്കൂറും ദേശീയപാതകളില്‍ സഹായം ലഭ്യമാണ്

ഒപ്പം ദേശീയപാതയിലെ ഹൈവേ നെസ്റ്റ്, നെസ്റ്റ് മിനി പോലുള്ള സൗകര്യങ്ങളെ കുറിച്ചും ആപ്പ് വിവരങ്ങള്‍ നല്‍കും. ഫാസ്ടാഗുകള്‍ വാങ്ങുന്നതിനും സുഖദ് യാത്ര ആപ്പ് ഉപയോഗപ്പെടുത്താം.

കൂടുതല്‍... #auto news
English summary
Toll-Free Emergency Highway Helpline Number And New Sukhad Yatra App Launched In India. Read in Malayalam.
Story first published: Friday, March 9, 2018, 10:31 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark