പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

By Dijo Jackson

ഒരിടവേളയ്ക്ക് ശേഷം മൈലേജ് എത്ര കിട്ടുമെന്ന ചോദ്യം കാര്‍ വിപണിയില്‍ വീണ്ടും കേട്ടു തുടങ്ങി. എക്കാലത്തും ഇന്ധനക്ഷമതയ്ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ വലിയ പ്രധാന്യം കല്‍പിച്ചിട്ടുണ്ട്. ഇന്ധനവില സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്തു കുതിക്കുന്ന ഈ അവസരത്തില്‍ മൈലേജെന്ന ആശങ്ക വിപണിയില്‍ മുഴങ്ങി കേള്‍ക്കുന്നെന്ന് മാത്രം.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഡീസല്‍ കാറുകളാണ് മുന്‍നിരയില്‍. മികച്ച മൈലേജ് ലഭിക്കുന്ന കാറുകളുടെ പട്ടിക പരിശോധിച്ചാല്‍ കാണാം ഡീസല്‍ മോഡലുകളുടെ അപ്രമാദിത്വം. ഈ അവസരത്തില്‍ പത്തു ലക്ഷം രൂപയ്ക്ക് താഴെ കൂടുതല്‍ മൈലേജ് കാഴ്ചവെക്കുന്ന പത്തു കാറുകള്‍ പരിശോധിക്കാം (ഇന്ധനക്ഷമത ARAI ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി) —

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

മാരുതി സുസുക്കി സ്വിഫ്റ്റ് & ഡിസൈര്‍

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടു കാറുകള്‍. മൈലേജിന്റെ കാര്യത്തിലും സ്വിഫ്റ്റും ഡിസൈറുമാണ് മുന്‍പന്തിയില്‍. ഇരു കാറുകളും കാഴ്ചവെക്കുന്നത് 28.4 കിലോമീറ്റര്‍ മൈലേജ്.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

മാരുതി പരീക്ഷിച്ചു വിജയിച്ച 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനും ഭാരം നന്നെ കുറഞ്ഞ ഹാര്‍ടെക്ട് അടിത്തറയുമാണ് സ്വിഫ്റ്റിന്റെയും ഡിസൈറിന്റെയും മൈലേജ് രഹസ്യത്തിന് പിന്നില്‍. യുവതലമുറയ്ക്ക് കൂടി സ്വീകാര്യമായ രൂപകല്‍പന പുതുതലമുറ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളുടെ പ്രചാരം ക്രമാതീതമായി കൂട്ടി. 5.99 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റ് ഡീസലിന് വില. ഡിസൈര്‍ ഡീസലിന് വില തുടങ്ങുന്നത് 6.56 ലക്ഷം രൂപ മുതലും.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

മാരുതി സിയാസ് (എസ്എച്ച്‌വിഎസ്)

ഇടത്തരം സെഡാന്‍ ശ്രേണിയിലെ മൈലേജ് താരം. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ എന്നിവര്‍ക്കു മുമ്പില്‍ മാരുതി സിയാസ് ഇപ്പോഴും മേല്‍ക്കൈ തുടരുന്നു. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ടെക്‌നോളജിയോടെയാണ് 1.3 ലിറ്റര്‍ DDiS200 ഡീസല്‍ എഞ്ചിന്റെ ഒരുക്കം.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

ഇക്കാരണത്താല്‍ മൈല്‍ഡ് ഹൈബ്രിഡ് ഗണത്തിലാണ് സിയാസ് ഡീസലുള്ളതും. മൈലേജ് 28.09 കിലോമീറ്റര്‍. ഇന്ത്യൻ വിപണിയിൽ മാരുതി സിയാസ് എസ്എച്ച്‌വിഎസ് വകഭേദത്തിന് വില ആരംഭിക്കുന്നത് 9.50 ലക്ഷം മുതല്‍.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

മാരുതി ബലെനോ

മൈലേജ് കാറുകളുടെ പട്ടികയില്‍ വീണ്ടുമൊരു മാരുതി മോഡല്‍. മൈലേജ് കാറുകളില്‍ മൂന്നാമന്‍. മാരുതിയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കെന്ന വിശേഷണം ബലെനോയ്ക്കുണ്ട്. ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ് എന്നിവരാണ് ബലെനോയുടെ എതിരാളികള്‍.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

1.2 ലിറ്റര്‍ ബലെനോ ഡീസല്‍ കാഴ്ചവെക്കുന്നത് 27.39 കിലോമീറ്റര്‍ മൈലേജ്. എഞ്ചിന്‍ 74 bhp കരുത്തു പരമാവധി സൃഷ്ടിക്കും. വിശാലമായ അകത്തളമാണ് ബലെനോയുടെ മുഖ്യാകര്‍ഷണം. 6.51 ലക്ഷം മുതല്‍ ബലെനോ ഡീസലിന് വില ആരംഭിക്കുന്നു.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

ഹോണ്ട ജാസ്

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ നിന്നും 27.3 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുക ചെറിയ കാര്യമല്ല. എന്നാല്‍ ഇതു സാധ്യമാണെന്നു ജാസില്‍ ഹോണ്ട തെളിയിച്ചു. ഹോണ്ടയുടെ ഡീസല്‍ കാറുകള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ തന്നെയാണ് ജാസ് ഡീസലിലും തുടിക്കുന്നത്. 1.2 ലിറ്റര്‍ I-VTEC എഞ്ചിനാണ് ജാസ് പെട്രോളില്‍. ഡീസല്‍ പതിപ്പിന് വില തുടങ്ങുന്നത് 7.36 ലക്ഷം രൂപ മുതല്‍.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

ടാറ്റ ടിയാഗൊ

ടാറ്റയുടെ വിപ്ലവത്തിന് തിരികൊളുത്തിയ ആദ്യ അവതാരമാണ് ടിയാഗൊ. ആകര്‍ഷകമായ രൂപം, വിശാലമായ ആകത്തളം, കീശ കാലിയാക്കാത്ത പ്രൈസ്ടാഗ്; വരവിന് പിന്നാലെ ടിയാഗൊ സൂപ്പര്‍ഹിറ്റ്! കമ്പനിയുടെ ഇംപാക്ട് ഡിസൈന്‍ ഭാഷ സ്വീകരിച്ച ആദ്യ മോഡല്‍ കൂടിയാണ് ടിയാഗൊ ഹാച്ച്ബാക്ക്.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

മൈലേജ് 27.28 കിലോമീറ്റര്‍. 54.2 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാന്‍ ടിയാഗൊയിലുള്ള 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് പറ്റും. 4.16 ലക്ഷം രൂപ മുതലാണ് ടിയാഗൊ ഡീസലിനെ ടാറ്റ വിപണിയില്‍ കൊണ്ടുവരുന്നത്.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

മാരുതി ഇഗ്നിസ്

യുവതലമുറയെ മാത്രം നോട്ടമിട്ടു മാരുതി പുറത്തിറക്കിയ ആദ്യ അവതാരം. ഇഗ്നിസ് ഒരുങ്ങുന്നത് മാരുതിയുടെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍. 73.7 bhp കരുത്തും 190 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

26.8 കിലോമീറ്റര്‍ മൈലേജ് മാരുതി ഇഗ്നിസ് കാഴ്ചവെക്കും. ഡീസല്‍ പതിപ്പിന് വില 6.32 ലക്ഷം രൂപ മുതല്‍. ഇന്ത്യയില്‍ പത്തു ലക്ഷം രൂപയ്ക്ക് താഴെയുള്ള ഏക ഡീസല്‍ ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് കൂടിയാണ് ഇഗ്നിസ്.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

ഫോര്‍ഡ് ഫിഗൊ

മൈലേജ് കാറുകളുടെ പട്ടികയെടുത്താല്‍ ഫോര്‍ഡ് ഫിഗൊയുമുണ്ട്. കൂട്ടത്തില്‍. മേന്മയേറിയ ഫീച്ചറുകള്‍, വിശാലമായ അകത്തളം, പിന്നെ അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ സുരക്ഷയും. ആറു എയര്‍ബാഗുകള്‍ക്ക് ഒപ്പമാണ് ഏറ്റവും ഉയര്‍ന്ന ഫിഗൊ വകഭേദം വിപണിയില്‍ എത്തുന്നത്.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

99 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിനാണ് ഫിഗൊയില്‍. ഹാച്ച്ബാക്ക് കാഴ്ചവെക്കുക 25.83 കിലോമീറ്റര്‍ മൈലേജ്. 6.48 ലക്ഷം മുതലാണ് ഫിഗൊ ഡീസലിന് വില ആരംഭിക്കുന്നത്.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

ഫോര്‍ഡ് ആസ്‌പൈര്‍

മൈലേജ് കാറുകളില്‍ എട്ടാമന്‍. ആസ്‌പൈറില്‍ ബൂട്ട് ഒഴികെ മറ്റെല്ലാം ഫിഗൊയില്‍ നിന്നും ഫോര്‍ഡ് പറിച്ചു നട്ടു. എഞ്ചിനും അകത്തളവും ഇതില്‍ ഉള്‍പ്പെടും. ഇക്കാരണത്താല്‍ ആസ്‌പൈറിന്റെ മൈലേജിലും മാറ്റമില്ല. 25.83 കിലോമീറ്റര്‍ ഇന്ധനക്ഷമത ഫോര്‍ഡ് ആസ്‌പൈറും കാഴ്ചവെക്കുന്നു. 6.82 ലക്ഷം രൂപ മുതലാണ് ഫോര്‍ഡ് ആസ്‌പൈര്‍ ഡീസലിന് വില.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

ഹോണ്ട അമേസ്

ഉടച്ചുവാര്‍ത്ത പുതുതലമുറ അമേസിനെയാണ് ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട കൊണ്ടുവന്നത്. രൂപവും ഭാവവും പാടെ മാറി. കൂടുതല്‍ പക്വത പുതിയ അമേസ് കൈവരിച്ചു. വിശാലമായ അകത്തളവും മേന്മയേറിയ ഫീച്ചറുകളും പുതിയ അമേസില്‍ എടുത്തുപറയണം.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

1.5 ലിറ്റര്‍ i-DTEC എര്‍ത്ത് ഡ്രീംസ് ഡീസല്‍ എഞ്ചിനിലാണ് അമേസിന്റെ ഒരുക്കം. മൈലേജ് 25.8 കിലോമീറ്റര്‍. ഇന്ത്യയില്‍ i-DTEC എഞ്ചിന്‍ ഒരുങ്ങുന്ന ആദ്യ ഹോണ്ട കാര്‍ കൂടിയാണ് അമേസ്. അമേസ് കൈയ്യടക്കിയ വിജയത്തിന്റെ ചുവട് പിടിച്ചാണ് സിറ്റി, ജാസ്, മൊബീലിയോ, BR-V, WR-V മോഡലുകളില്‍ 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനെ നല്‍കാന്‍ ഫോര്‍ഡ് ആരംഭിച്ചതും. വില 6.70 ലക്ഷം മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

ഹോണ്ട WR-V

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ WR-V -യുമായി ഹോണ്ട എത്തിയപ്പോള്‍ കുറച്ചൊന്നു വൈകി. എന്നാല്‍ എസ്‌യുവിയുടെ പരുക്കന്‍ ഭാവം ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടില്ല. ജാസാണ് അടിസ്ഥാനമെങ്കിലും വലിയ വ്യത്യാസം ഇരു മോഡലുകളും തമ്മിലുണ്ട്.

പത്തു ലക്ഷത്തിന്റെ മികച്ച മൈലേജ് കാറുകള്‍

99 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ 25.5 കിലോമീറ്റര്‍ മൈലേജ് കാഴ്ചവെക്കും. 8.82 ലക്ഷം രൂപ മുതലാണ് ഹോണ്ട WR-V ഡീസലിന് വില.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Top 10 Fuel Efficient Cars Under 10 Lakh. Read in Malayalam.
Story first published: Wednesday, June 13, 2018, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X