ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

By Dijo Jackson

ഇന്ധനവില അടിക്കടി ഉയരുമ്പോഴും പെട്രോള്‍ കാറുകള്‍ക്ക് വിപണിയില്‍ പ്രചാരമൊട്ടും കുറയുന്നില്ല. ഓരോ മാസവും പെട്രോള്‍ കാറുകളുടെ വില്‍പന ഉയരുന്നു. ചെറു ഹാച്ച്ബാക്ക് ശ്രേണിയിലാണ് ഈ ട്രെന്‍ഡ് കൂടുതല്‍ ദൃശ്യമാകാറുള്ളത്. ഈ അവസരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് കാഴ്ചവെക്കുന്ന അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍ പരിശോധിക്കാം —

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

റെനോ ക്വിഡ്

ഇന്ത്യയില്‍ വന്ന നാളുതൊട്ടു പ്രചാരം കൈയ്യടക്കിയ ചെറു ഹാച്ച്ബാക്ക്. രണ്ടു വ്യത്യസ്ത എഞ്ചിന്‍ പതിപ്പുകള്‍ റെനോ ക്വിഡില്‍ ഒരുങ്ങുന്നുണ്ട്. മൈക്രോ എസ്‌യുവി പരിവേഷമാണ് മോഡലിന്റെ മുതല്‍ക്കൂട്ട്. ഹാച്ച്ബാക്ക് ശ്രേണിയില്‍ റെനോ ക്വിഡ് വേറിട്ടുനില്‍ക്കുന്നതും ഇക്കാരണത്താല്‍ തന്നെ.

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

അകത്തളത്തില്‍ ഒരുങ്ങുന്ന മുന്തിയ ഇനം ഫീച്ചറുകളും ക്വിഡിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 800 സിസി SCe പെട്രോള്‍ എഞ്ചിന്‍ ഒരുങ്ങുന്ന ക്വിഡ് കാഴ്ചവെക്കുന്നത് 25.17 കിലോമീറ്റര്‍ മൈലേജ്. വിപണിയില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് കാഴ്ചവെക്കുന്ന പെട്രോള്‍ ഹാച്ച്ബാക്ക് കൂടിയാണ് റെനോ ക്വിഡ്. വില 3.05 ലക്ഷം മുതല്‍ 5.17 ലക്ഷം രൂപ വരെ (ഓണ്‍റോഡ് ദില്ലി).

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

ഡാറ്റ്‌സന്‍ റെഡി-ഗോ

റെനോ ക്വിഡിലും ഡാറ്റ്‌സന്‍ റെഡി-ഗോയിലുമുള്ളത് ഒരേ എഞ്ചിന്‍, ഒരേ അടിത്തറ. ടോള്‍ബോയ് ശൈലിയാണ് റെഡി-ഗോ പിന്തുടരുന്നത്. തിരക്കുനിറഞ്ഞ റോഡില്‍ ദൈനംദിനമോടാന്‍ പാകത്തില്‍ അടക്കവും ഒതുക്കവുമുള്ള രൂപകല്‍പന.

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

ക്വിഡിലുള്ള 800 സിസി പെട്രോള്‍ എഞ്ചിനാണ് ഡാറ്റ്‌സന്‍ റെഡി-ഗോയിലും തുടിക്കുന്നത്. 54 bhp കരുത്തു എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. മൈലേജിന്റെ കാര്യത്തിലും ഇരു മോഡലുകള്‍ സമാനത പുലര്‍ത്തുന്നു. റെഡി-ഗോയുടെ മൈലേജ് 25.17 കിലോമീറ്റര്‍. വില 2.76 ലക്ഷം മുതല്‍ 4.33 ലക്ഷം വരെ (ഓണ്‍റോഡ് ദില്ലി).

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

മാരുതി സുസൂക്കി ആള്‍ട്ടോ 800

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്ന്. മൈലേജിന്റെ കാര്യത്തില്‍ പട്ടികയില്‍ മൂന്നാമന്‍. കമ്പനി പരീക്ഷിച്ചു തെളിയിച്ച 800 സിസി പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ 800 -ല്‍. മൈലേജാണ് മാരുതി ഹാച്ച്ബാക്കിന്റെ മുഖ്യാകര്‍ഷണം.

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

24.07 കിലോമീറ്റര്‍ മൈലേജ് ആള്‍ട്ടോ 800 കാഴ്ചവെക്കും. പ്രയോഗികതയും കുറഞ്ഞ ചെലവും; ഈ രണ്ടു കാര്യങ്ങളില്‍ ആള്‍ട്ടോ 800 ഹാച്ച്ബാക്കാണ് ശ്രേണിയില്‍ മുന്നില്‍. വില 2.78 ലക്ഷം മുതല്‍ 3.67 ലക്ഷം രൂപ വരെ (ഓണ്‍റോഡ് ദില്ലി).

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

മാരുതി സുസൂക്കി ആള്‍ട്ടോ K10

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള മറ്റൊരു മാരുതി ഹാച്ച്ബാക്ക്. ആള്‍ട്ടോ K10 -ലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കാഴ്ചവെക്കുന്നത് 24.07 കിലോമീറ്റര്‍ മൈലേജ്. ആള്‍ട്ടോ 800 -ന് കരുത്തു പോരെന്ന് അഭിപ്രായപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ആള്‍ട്ടോ K10 വിപണിയില്‍ എത്തുന്നത്.

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

അതേസമയം ചെലവു ചുരുക്കാന്‍ മുന്തിയ ഇനം ഫീച്ചറുകളെ ഹാച്ച്ബാക്കില്‍ നിന്നും കമ്പനി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വില 3.62 ലക്ഷം മുതല്‍ 4.56 ലക്ഷം രൂപ വരെ (ഓണ്‍റോഡ് ദില്ലി).

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

ടാറ്റ ടിയാഗൊ

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയുടെ തലവര മാറ്റിയ പ്രധാന മോഡല്‍. പാസഞ്ചര്‍ കാര്‍ ശ്രേണിയില്‍ ടാറ്റ നടത്തിയ തിരിച്ചുവരവാണ് ടിയാഗൊ. സ്‌പോര്‍ടി ഭാവവും മേല്‍ത്തരം ഫീച്ചറുകളും ടിയാഗൊയെ ചെറു ഹാച്ച്ബാക്ക് ശ്രേണിയില്‍ വേറിട്ടുനിര്‍ത്തുന്നു.

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

പുതുമ മാത്രമല്ല ടിയാഗൊ കാഴ്ചവെക്കുന്നത്; ആധുനികത, പ്രായോഗികത, യാത്രാസുഖം, പ്രകടനക്ഷമത - ടിയാഗൊയില്‍ എടുത്തപറയാന്‍ കാര്യങ്ങള്‍ ഒത്തിരി. 1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനില്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകള്‍ ലഭ്യമാണ്. മൈലേജ് 23.84 കിലോമീറ്റര്‍. വില 3.67 ലക്ഷം മുതല്‍ 6.03 ലക്ഷം രൂപ വരെ (ഓണ്‍റോഡ് വില).

ഏറ്റവും കൂടുതല്‍ മൈലേജുള്ള അഞ്ചു പെട്രോള്‍ ഹാച്ച്ബാക്കുകള്‍

ടാറ്റ നാനോ ജെന്‍എക്‌സ് (23.6 കിലോമീറ്റര്‍ മൈലേജ്), മാരുതി സുസൂക്കി സെലറിയോ (23.1 കിലോമീറ്റര്‍ മൈലേജ്), മാരുതി സുസൂക്കി ബലെനോ (21.4 കിലോമീറ്റര്‍ മൈലേജ്), ഹ്യുണ്ടായി ഇയോണ്‍ (21.1 കിലോമീറ്റര്‍ മൈലേജ്) എന്നിവരാണ് പട്ടികയിലെ മറ്റു മൈലേജ് പെട്രോള്‍ ഹാച്ച്ബാക്കുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Top 5 Fuel-Efficient Petrol Hatchbacks in India. Read in Malayalam.
Story first published: Wednesday, June 6, 2018, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X