മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

ഓരോ ദിവസം ചെല്ലുന്തോറും വാഹനങ്ങള്‍ പെരുകുകയാണ് റോഡില്‍. തിക്കും തിരക്കുമേറിയ റോഡില്‍ ഡ്രൈവിംഗ് പലര്‍ക്കും ഒരു ദു:സ്വപ്‌നമായി മാറിക്കഴിഞ്ഞു. ഈ പ്രശ്‌നത്തിനുള്ള ഉത്തരമാണ് രാജ്യത്ത് പ്രചാരം നേടുന്ന എഎംടി കാറുകള്‍.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

മുമ്പത്തെ പോലെ ഓട്ടോമാറ്റിക് കാറുകള്‍ ഇപ്പോള്‍ കരുത്തില്‍ ഒട്ടും പിന്നോക്കവുമല്ല, ഇന്ധനം കുടിച്ചുവറ്റിക്കാറുമില്ല. ഒരു കാലത്ത് ഇന്ധനക്ഷമത ഭയന്ന് ഓട്ടോമാറ്റിക് കാറുകളെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ മടിച്ചു നിന്നിരുന്നു. പക്ഷെ കാലം മാറി.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

ബജറ്റ് വിലയില്‍ ഓട്ടോമാറ്റിക് സവിശേഷതകളുമായുള്ള എഎംടി കാറുകള്‍ക്കാണ് ഇന്ന് പ്രചാരം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള അഞ്ചു എഎംടി കാറുകളെ പരിശോധിക്കാം —

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

മാരുതി ഡിസൈര്‍ 1.3 DDiS എഎംടി - 28.4 കിലോമീറ്റര്‍

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍; ഇന്ധനക്ഷമതയുടെ കാര്യത്തിലും മാരുതി ഡിസൈര്‍ തന്നെയാണ് ഇന്ത്യയില്‍ മുന്നില്‍.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

ഫിയറ്റില്‍ നിന്നുള്ള 74 bhp കരുത്തേകുന്ന 1.3 ലിറ്റര്‍ എഞ്ചിനും, ഭാരം കുറഞ്ഞ അടിത്തറയുമാണ് പുതുതലമുറ ഡിസൈറിന്റെ ഇന്ധനക്ഷമതയ്ക്ക് മുതല്‍ക്കൂട്ട്. 28.4 കിലോമീറ്ററാണ് ARAI പരിശോധനയില്‍ ഡിസൈര്‍ കാഴ്ചവെക്കുന്ന മൈലേജ്.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

7.75 ലക്ഷം രൂപ മുതലാണ് പുതിയ ഡിസൈറിന്റെ ഓണ്‍റോഡ് വില (ദില്ലി). ഒഴുകിയിറങ്ങുന്ന ആകാരം, വിശാലമായ അകത്തളം, ഫീച്ചറുകളുടെ ബാഹുല്യം, പിന്നെ മാരുതിയുടെ പ്രസിദ്ധ വില്‍പനാനന്തര ശൃഖല; ഡിസൈര്‍ ഒന്നാമാനായില്ലെങ്കിലേ അത്ഭുതമുള്ളു.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

മാരുതി സുസൂക്കി ആള്‍ട്ടോ K10 എഎംടി - 24.07 കിലോമീറ്റര്‍

മാരുതി ആള്‍ട്ടോ K10 എഎംടിയാണ് ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാമന്‍. 67 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ K10B പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങുന്ന ആള്‍ട്ടോ K10 എഎംടി 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാഴ്ചവെക്കുന്നത്.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

സിറ്റി ഡ്രൈവുകള്‍ക്ക് മാരുതിയുടെ ആള്‍ട്ടോ K10 എഎംടി ഏറെ പ്രശസ്തമാണ്. 4.09 ലക്ഷം രൂപ മുതലാണ് മോഡലിന്റെ ഓണ്‍റോഡ് വില (ദില്ലി).

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

റെനോ ക്വിഡ് 1.0 ലിറ്റര്‍ എഎംടി - 24.04 കിലോമീറ്റര്‍

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം നേടിക്കൊടുത്ത അവതാരങ്ങളില്‍ ഒന്നാണ് ക്വിഡ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് നിരയിലെ മുഖ്യനാണ് ക്വിഡ്.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

മോഡലിന്റെ പ്രചാരം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ക്വിഡില്‍ എഎംടി പതിപ്പിനെ റെനോ നല്‍കിയത്. പ്രതീക്ഷിച്ച പോലെ തന്നെ 67 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ എഎംടി പതിപ്പ് വിപണിയില്‍ ഹിറ്റായി.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

24.04 കിലോമീറ്ററാണ് മോഡല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. പ്രായോഗികത, വിശാലത, ഇന്ധനക്ഷമത എന്നീ ഘടകങ്ങളുടെ മികവുറ്റ സമന്വയമാണ് കിഡ് 1.0 ലിറ്റര്‍ എഎംടിയിലുള്ളത്. 3.78 ലക്ഷം രൂപ മുതലാണ് മോഡലിന്റെ ഓണ്‍റോഡ് വില (ദില്ലി).

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

ടാറ്റ ടിയാഗൊ എഎംടി - 23.84 കിലോമീറ്റര്‍

ടാറ്റയുടെ വിപ്ലവത്തിന് തിരികൊളുത്തിയ ആദ്യ അവതാരമാണ് ടിയാഗൊ. ആകര്‍ഷകമായ രൂപം, വിശാലമായ ആകത്തളം, കീശ കാലിയാക്കാത്ത പ്രൈസ്ടാഗ്; വരവിന് പിന്നാലെ ടിയാഗൊ എഎംടി സൂപ്പർഹിറ്റ്!

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

ഇന്ധനക്ഷമതയേറിയ എഎംടി കാറുകളില്‍ ടാറ്റ ടിയാഗൊ എഎംടി നാലാമനാണ്. 23.84 കിലോമീറ്ററാണ് മോഡലിന്റെ മൈലേജ്. 5.33 ലക്ഷം രൂപ മുതലാണ് ടിയാഗൊ എഎംടിയെ ടാറ്റ അവതരിപ്പിക്കുന്നത് (ദില്ലി ഓണ്‍റോഡ് വില).

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

മാരുതി സുസൂക്കി സെലറിയോ എഎംടി - 23.1 കിലോമീറ്റര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിലെ നിറസാന്നിധ്യമാണ് സെലറിയോ. എ സ്റ്റാറിനും എസ്റ്റിലോയ്ക്കും പകരക്കാരനായെത്തിയ സെലറിയോ ഈ ഗണത്തില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ എത്തിയ ആദ്യ കാറാണ്.

മികച്ച മൈലേജുള്ള അഞ്ചു എഎംടി കാറുകള്‍

അടുത്തിടെയാണ് സെലറിയോയുടെ പരിഷ്‌കരിച്ച പതിപ്പിനെ വിപണിയില്‍ മാരുതി സമര്‍പ്പിച്ചത്. ആള്‍ട്ടോ K10 ന്റെ എഞ്ചിനില്‍ തന്നെയാണ് സെലറിയോ എഎംടിയുടെയും ഒരുക്കം. 4.91 ലക്ഷം രൂപ മുതലാണ് സെലറിയോ എഎംടിയുടെ ഓണ്‍റോഡ് വില (ദില്ലി).

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Top Five Most Fuel Efficient AMT Cars. Read in Malayalam.
Story first published: Monday, February 26, 2018, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X