ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

പതിന്നാലാമത് ഓട്ടോ എക്‌സ്‌പോയുടെ ആരവങ്ങള്‍ കെട്ടടങ്ങിയെങ്കിലും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച മോഡലുകള്‍ വാര്‍ത്തകളില്‍ ഇപ്പോഴും മായാതെ നിൽക്കുന്നു. സ്വിഫ്റ്റ്, അമേസ്, റെക്സ്റ്റണ്‍ ഉള്‍പ്പെടുന്ന വമ്പന്‍ നിര എക്‌സ്‌പോയില്‍ തിളങ്ങി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

എന്നാല്‍ ഇക്കുറി വൈദ്യുത കാറുകളെ കാണാനും ജനം ഒഴുകിയെത്തി. തങ്ങളാണ് പുതിയ ഭാവി എന്നു ഉറക്കെ പറഞ്ഞാണ് വൈദ്യുത വാഹനങ്ങള്‍ എക്‌സ്‌പോ നിരയില്‍ തലയുയര്‍ത്തിയത്. 2018 ഓട്ടോ എക്‌സ്‌പോയെ അമ്പരപ്പിച്ച അഞ്ചു വൈദ്യുത കാറുകള്‍ —

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

സുസൂക്കി ഇ-സര്‍വൈവര്‍ കോണ്‍സെപ്റ്റ്

ലാഡര്‍ ഫ്രെയിം ചാസിയില്‍ ഒരുങ്ങിയ ചെറിയ കണ്‍വേര്‍ട്ടബിള്‍ എസ്‌യുവിയാണ് സുസൂക്കി ഇ-സര്‍വൈവര്‍. നാല് ചക്രങ്ങള്‍ക്കും ലഭിച്ച ഇലക്ട്രിക് മോട്ടോറുകളുടെ പിന്‍ബലത്തില്‍ ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനവും സുസൂക്കി കാഴ്ചവെച്ച ഈ ഇത്തിരി കുഞ്ഞന്‍ എസ്‌യുവി അവകാശപ്പെടുന്നുണ്ട്.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

2017 ടോക്കിയോ മോട്ടോര്‍ ഷോയില്‍ വെച്ചാണ് ഇ-സര്‍വൈവറിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ആദ്യം കാഴ്ചവെച്ചത്. ഇ-സര്‍വൈവറിന് ഏതു കഠിന പ്രതലവും താണ്ടാന്‍ സാധിക്കുമെന്നാണ് സുസൂക്കിയുടെ അവകാശവാദം.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍, കൊഴുത്തുരുണ്ട ടയറുകള്‍ എന്നിവ സുസൂക്കി ഇ-സര്‍വൈവറിന്റെ വിശേഷങ്ങളാണ്.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

ടാറ്റ ടിയാഗൊ, ടിഗോർ ഇവികൾ

എക്‌സ്‌പോയില്‍ ടാറ്റ കാഴ്ചവെച്ച കാറുകള്‍ക്ക് കൈയ്യും കണക്കുമില്ല. കൂട്ടത്തില്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ വൈദ്യുത പതിപ്പുകളാണ് ടാറ്റ നിരയില്‍ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

കാഴ്ചയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഒരുങ്ങുന്ന സാധാരണ ടിയാഗൊ, ടിഗോറുകള്‍ക്ക് സമാനമാണ് പുതിയ വൈദ്യുത പതിപ്പുകള്‍.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

അതേസമയം പുതിയ ഹാച്ച്ബാക്കിന് ലഭിച്ച നീല ഡീക്കലുകളും ഗ്രില്ലില്‍ ഒരുങ്ങിയ ഇവി ബാഡ്ജിംഗും ഡിസൈന്‍ മാറ്റങ്ങളില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഗിയര്‍ സ്റ്റിക്കിന് പകരം ചെറിയ കൈപ്പിടിയാണ് അകത്തളത്തിലുള്ളത്.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

ഹ്യുണ്ടായി കോന ഇവി

ഏറെ പ്രതീക്ഷയോടെ വിപണി കാത്ത അവതാരമാണ് ഹ്യുണ്ടായി കോന എസ്‌യുവി. എന്നാല്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ മറയ്ക്ക് പുറത്ത് അവതരിപ്പിച്ചതോ കോനയുടെ വൈദ്യുത പതിപ്പിനെയും. സംഭവം എന്നിട്ടും ഹിറ്റായി.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

ഹ്യുണ്ടായിയുടെ കസ്‌കേഡ് ഗ്രില്‍, അഗ്രസീവ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, മൂര്‍ച്ചയേറിയ ക്യാരക്ടര്‍ ലൈനുകള്‍ എന്നിവ കോന ഇവിയില്‍ എടുത്തുപറയേണ്ട വിശേഷങ്ങളാണ്.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

ഏറെ പ്രീമിയമാണ് എസ്‌യുവിയുടെ അകത്തളം. ഫ്‌ളോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ എന്നിവ അകത്തളത്തെ പ്രധാന ഫീച്ചറുകളാണ്. ഒറ്റച്ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ദൂരം ഓടാന്‍ എസ്‌യുവിക്ക് സാധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വാദം.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

മഹീന്ദ്ര eKUV100

രാജ്യം വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കവെ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്ന് പറഞ്ഞു കൊണ്ടാണ് മഹീന്ദ്ര 2018 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുത്തത്.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

മഹീന്ദ്ര കാഴ്ചവെച്ച പുതിയ eKUV100 മോഡലാണ് വൈദ്യുത കാറുകള്‍ക്ക് ഇടയില്‍ താരത്തിളക്കം നേടിയ മറ്റൊരു അവതാരം. സാധാരണ KUV100 യുടെ വൈദ്യുത പതിപ്പാണ് eKUV100.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

ഹ്യുണ്ടായി അയോണിക്ക് ഇവി

കോനയില്‍ തീരുന്നില്ല ഹ്യുണ്ടായിയുടെ വൈദ്യുത കാര്‍ വിപ്ലവം. അയോണിക്ക് ഇവിയും ഇത്തവണ ഹ്യുണ്ടായി നിരയില്‍ പിറവിയെടുത്തിരുന്നു. 120 bhp കരുത്തും 295 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറിലാണ് ഹ്യുണ്ടായി അയോണിക്ക് ഇവിയുടെ ഒരുക്കം.

ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ വൈദ്യുത കാറുകള്‍; പട്ടികയില്‍ ടാറ്റയും മഹീന്ദ്രയും

നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോഡലിന് വേണ്ടത് 9.9 സെക്കന്‍ഡുകള്‍ മാത്രം. മണിക്കൂറില്‍ 165 കിലോമീറ്ററാണ് അയോണിക്ക് ഇവിയുടെ പരമാവധി വേഗത.

More from DriveSpark

Article Published On: Tuesday, February 20, 2018, 15:19 [IST]
English summary
Top 5 Electric Cars At Auto Expo 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X