പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

By Dijo Jackson

ഈ വര്‍ഷം നടന്ന ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റിയ കൊറോള സ്‌പോര്‍ടിനെ ടൊയോട്ട ഇത്ര പെട്ടെന്നു വിപണിയില്‍ കൊണ്ടുവരുമെന്നു ആരും കരുതിയില്ല. കൊറോളയുടെ സ്‌പോര്‍ടി ഹാച്ച്ബാക്ക് മോഡലാണ് പുതിയ കൊറോള സ്‌പോര്‍ട്. വലതു ഹാന്‍ഡ് ഡ്രൈവ് ഒരുങ്ങുന്ന ടൊയോട്ട കെറോള സ്‌പോര്‍ട് ആദ്യം ജാപ്പനീസ് വിപണിയില്‍ വില്‍പനയ്‌ക്കെത്തും.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

'ടൊയോട്ട ന്യൂ ജനറേഷന്‍ ആര്‍കിടെക്ച്ചര്‍' അടിത്തറയില്‍ നിന്നാണ് ഹാച്ച്ബാക്ക് ഒരുങ്ങുന്നത്. യൂറോപ്യന്‍ വിപണിയില്‍ അണിനിരക്കുന്ന ടൊയോട്ട ഓറിസും ഇതേ അടിത്തറയില്‍ നിന്നാണ് പുറത്തുവരുന്നത്. കൂടുതല്‍ ദൃഢതയും കുറഞ്ഞ ഗുരുത്വ കേന്ദ്രവുമാണ് TNGA അടിത്തറയുടെ പ്രത്യേകത.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

തഴുകിയിറങ്ങുന്ന വരകളുടെയും വീതിയേറിയ ടയറുകളുടെയും പിന്‍ബലത്തില്‍ മുന്നോട്ടു കുതിച്ചു ചാടാന്‍ നില്‍ക്കുന്ന മൃഗത്തിന്റെ ശൈലിയാണ് കൊറോ സ്‌പോര്‍ടിന്. വീതിയേറിയ മുന്‍ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുത്തന്‍ ടെയില്‍ലാമ്പുകളും കാറിന്റെ രൂപത്തെ സ്വാധീനിക്കുന്നു.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

ഗ്രില്ലില്‍ സിഗ്നേച്ചര്‍ C ബാഡ്ജാണ് ഒരുങ്ങുന്നത്. കൊറോളയെന്ന പേരിനെ സൂചിപ്പിക്കാനാണിത്. ചാഞ്ഞിറങ്ങുന്ന വലിയ ബോണറ്റില്‍ എയറോഡൈനാമിക് ഘടനകള്‍ കാണാം. ഗ്രില്ലില്‍ നിന്നാണ് മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പുകളുടെ ഉത്ഭവം.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

പിറകിലും അഗ്രീസവ് ശൈലിയാണ് കമ്പനി സ്വീകരിച്ചിട്ടുള്ളത്. ബൂമറാങ് ആകൃതിയില്‍ നീട്ടി വലിച്ച ടെയില്‍ലാമ്പുകളും ഉയര്‍ത്തിയ ബമ്പറും മേല്‍ക്കൂരയോടു ചേര്‍ന്ന സ്‌പോയിലറും കൊറോള സ്‌പോര്‍ടിന്റെ പിന്നഴകിന് അടിവരയിടുന്നു. ഷാര്‍ക്ക് ഫിന്‍ ആകൃതിയുള്ള ആന്റീനയും രൂപകല്‍പനയില്‍ എടുത്തുപറയണം.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

പേരിലുള്ള സ്‌പോര്‍ടി ഭാവത്തെ ഉള്ളിലേക്ക് കൊണ്ടുവരാന്‍ ടൊയോട്ട കാര്യമായി ശ്രമിച്ചിട്ടുണ്ട്. അകത്തള ചിത്രങ്ങളില്‍ ഇതുവ്യക്തമായി കാണാന്‍ കഴിയും. കൂടുതല്‍ വിശാലതയ്ക്ക് വേണ്ടി ഇന്‍സ്ട്രമെന്റ് പാനലിന്റെ ഉയരം കമ്പനി കുറച്ചു.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

ഡാഷ്‌ബോര്‍ഡിലുള്ള കറുത്ത പാനലുകള്‍ക്ക് കമ്പനി നല്‍കിയ സില്‍വര്‍ അലങ്കാരം ഉള്ളിലെ വിശേഷങ്ങളില്‍പ്പെടും. ഡാഷ്‌ബോര്‍ഡിന് നടുവില്‍ സ്ഥാപിച്ച 7.0 ഇഞ്ച് ടിഎഫ്ടി മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ ശ്രദ്ധപിടിച്ചിരുത്തുന്നതില്‍ പരാജയപ്പെടില്ല.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

കമ്പനി പുതുതായി രൂപകല്‍പന ചെയ്ത ബക്കറ്റ് സീറ്റുകളാണ് ഹാച്ച്ബാക്കിലുള്ളത്. രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് ടൊയോട്ട കൊറോള സ്‌പോര്‍ടില്‍. ഒന്ന് 1.2 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍. മറ്റൊന്ന് 1.2 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പും.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

പെട്രോള്‍ എഞ്ചിന്‍ 114 bhp കരുത്തു പരാമവധിയേകും. അതേസമയം പെട്രോള്‍ ഹൈബ്രിഡ് പതിപ്പിന് 120 bhp കരുത്തു സൃഷ്ടിക്കാനാവും. ടൊയോട്ട പ്രിയുസില്‍ ഹൈബ്രിഡ് പവര്‍ട്രെയിനാണ് കൊറോള സ്‌പോര്‍ടിലും ഒരുങ്ങുന്നത്.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

പത്തു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് എത്തും. പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ഹാച്ച്ബാക്കില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് കമ്പനി നല്‍കുകയുള്ളു. കൊറോള സ്‌പോര്‍ടിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം അവകാശപ്പെടും.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

പ്രധാനമായും യുവതലമുറയെ നോട്ടമിട്ടാണ് കൊറോള സ്‌പോര്‍ടിനെ ടൊയോട്ട വിപണിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, ഇന്റലിജന്റ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് പോലുള്ള സംവിധാനങ്ങള്‍ കാറില്‍ സുരക്ഷ ഉറപ്പുവരുത്തും.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

ഹ്യുണ്ടായി i30, ഹോണ്ട സിവിക് എന്നിവരുമായാണ് പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടിന്റെ മത്സരം. 13.31 ലക്ഷം മുതല്‍ 16.74 ലക്ഷം രൂപ വരെയാണ് ഹാച്ച്ബാക്കിന്റെ വിലനിലവാരം. കൊറോള സ്‌പോര്‍ടിനെ കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

പുതിയ ടൊയോട്ട കൊറോള സ്‌പോര്‍ടില്‍ അതിശയിച്ച് കാര്‍ ലോകം

എന്നാല്‍ എതിരാളികളായ ഹ്യുണ്ടായി i30, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് മോഡലുകള്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങി കഴിഞ്ഞു.

More from DriveSpark

Article Published On: Friday, June 29, 2018, 17:10 [IST]
English summary
Toyota Corolla Sport Unveiled. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X