പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ

By Dijo Jackson

പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ ഹാച്ച്ബാക്ക്. ഇനി മുതല്‍ കറുപ്പ്, ഓറഞ്ച് നിറങ്ങളൊരുങ്ങുന്ന പുതിയ 'ഇന്‍ഫെര്‍ണോ ഓറഞ്ച്' നിറഭേദം എത്തിയോസ് ലിവയില്‍ അണിനിരക്കും. നിലവിലെ ചുവപ്പ് - കറുപ്പ്, വെളുപ്പ് - കറുപ്പ് നിറഭേദങ്ങള്‍ക്ക് പുറമെയാണിത്. അടുത്തിടെ എത്തിയോസ് ക്രോസിലും ഇന്‍ഫെര്‍ണോ ഓറഞ്ച് നിറഭേദത്തെ ടൊയോട്ട കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഇരട്ടനിറ ശൈലിയല്ല എത്തിയോസ് ക്രോസ് പിന്തുടരുന്നത്.

പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ

നിലവിലുള്ള നിറങ്ങള്‍ക്ക് സമാനമായി എത്തിയോസ് ലിവയുടെ V, VX, VD, VDX വകഭേദങ്ങളില്‍ പുതിയ ഇന്‍ഫേര്‍ണോ ഓറഞ്ച് നിറം ലഭ്യമാകും. കറുപ്പ് നിറത്തിലാണ് മേല്‍ക്കൂര. മുന്‍ ഗ്രില്ലും മിററുകളും പിന്‍ സ്‌പോയിലറും ഒരുങ്ങുന്നത് കറുപ്പ് നിറത്തിലാണ്.

പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ

മറ്റു ബോഡി ഘടനകളെല്ലാം ഓറഞ്ച് നിറം അവകാശപ്പെടും. അലോയ് വീലുകള്‍ക്കും ഇരട്ടനിറമാണ്. സെന്റര്‍ കണ്‍സോളിന് ലഭിച്ച പിയാനൊ ബ്ലാക് ഫിനിഷ് പുതിയ ഇന്‍ഫേര്‍ണോ ഓറഞ്ച് ശൈലിയുടെ വിശേഷങ്ങളില്‍പ്പെടും.

പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ

2-DIN ഓഡിയോ സംവിധാനം, വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന മിററുകള്‍, ഡെയ്/നൈറ്റ് മിററുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ നീളും എത്തിയോസ് ലിവയില്‍ ടൊയോട്ട നല്‍കുന്ന ഫീച്ചറുകള്‍.

പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ

അതേസമയം ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീലും ഫോഗ്‌ലാമ്പുകളും റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും ഏറ്റവും ഉയര്‍ന്ന എത്തിയോസ് VX വകഭേദം മാത്രമെ അവകാശപ്പെടുകയുള്ളു.

പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ

രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് എത്തിയോസ് ലിവയില്‍. ഒന്ന് 1.2 ലിറ്റര്‍ പെട്രോള്‍, മറ്റൊന്ന് 1.4 ലിറ്റര്‍ ഡീസല്‍. പെട്രോള്‍ എഞ്ചിന്‍ 79 bhp കരുത്തും 104 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. 67 bhp കരുത്തും 170 Nm torque ഉം ഡീസല്‍ എഞ്ചിനുണ്ട്.

പുതിയ നിറത്തില്‍ അണിഞ്ഞൊരുങ്ങി ടൊയോട്ട എത്തിയോസ് ലിവ

ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. വിലയില്‍ മാറ്റമില്ലാതെ വരുന്ന പുതിയ ഇന്‍ഫേര്‍ണോ ഓറഞ്ച് നിറഭേദത്തിന് 5.85 ലക്ഷം മുതലാണ് വിപണിയില്‍ പ്രൈസ്ടാഗ്. 7.44 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന എത്തിയോസ് ഡീസല്‍ വകഭേദത്തിന് വില. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

Article Published On: Tuesday, July 3, 2018, 18:24 [IST]
English summary
Toyota Etios Liva Gets A New Dual-Tone Colour Scheme. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X