ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുമായി ടൊയോട്ട, വില 6.50 ലക്ഷം മുതല്‍

By Dijo Jackson

ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുമായി ടൊയോട്ട വിപണിയില്‍. എത്തിയോസ് ഹാച്ച്ബാക്കിനെ കൂടുതല്‍ സ്‌പോര്‍ടിയാക്കി മാറ്റാനുള്ള ടൊയോട്ടയുടെ ശ്രമമാണ് പുതിയ എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന്‍. അതേസമയം തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമെ പുതിയ ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കിനെ കമ്പനി വില്‍പനയ്ക്ക് എത്തിക്കുകയുള്ളു.

ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുമായി ടൊയോട്ട, വില 6.50 ലക്ഷം മുതല്‍

എത്തിയോസ് ലിവയുടെ VX വകഭേദമാണ് ലിമിറ്റഡ് എഡിഷന് അടിസ്ഥാനം. 6.50 ലക്ഷം രൂപയാണ് എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന്‍ VX പെട്രോള്‍ മോഡലിന് വിപണിയില്‍ വില; VXD ഡീസല്‍ മോഡലിന് 7.65 ലക്ഷം രൂപയും. വില ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുമായി ടൊയോട്ട, വില 6.50 ലക്ഷം മുതല്‍

വെളുപ്പും കറുപ്പും ഒരുങ്ങുന്ന ഇരട്ടനിറമാണ് ടൊയോട്ട എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷന്. അതേസമയം പുറംമോടിയില്‍ പതിഞ്ഞിട്ടുള്ള ചുവപ്പ് നിറാലങ്കാരം മോഡലിന്റെ സ്‌പോര്‍ടി ഭാവത്തെ കാര്യമായി പിന്തുണയ്ക്കുന്നു. കറുപ്പും ചുവപ്പും ഇടകലര്‍ന്നാണ് ഗ്രില്ലിന്റെ ഒരുക്കം.

ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുമായി ടൊയോട്ട, വില 6.50 ലക്ഷം മുതല്‍

ഡോര്‍ ഹാന്‍ഡിലുകളിലും ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റിലും ഇതേ ചുവപ്പുനിറം കാണാം. ലിമിറ്റഡ് എഡിഷന്റെ അകത്തളത്തിലും ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. ചുവപ്പിന്റെ പിന്തുണയുള്ള ഇരുണ്ട പശ്ചാത്തലമാണ് അകത്തളത്തിന്.

ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുമായി ടൊയോട്ട, വില 6.50 ലക്ഷം മുതല്‍

ഗിയര്‍ നോബിലും എസി വെന്റുകള്‍ക്കും ചുവപ്പാണ് നിറം. 6.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ സംവിധാനം, റിവേഴ്‌സ് ക്യാമറ എന്നിവയും ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുടെ പ്രത്യേകതകളാണ്.

ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുമായി ടൊയോട്ട, വില 6.50 ലക്ഷം മുതല്‍

ഇരട്ട മുന്‍ SRS എയര്‍ബാഗുകള്‍, ഇലക്ട്രിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, പ്രീടെന്‍ഷനറുകളും ലോഡ് ലിമിറ്ററുകളുമുള്ള മുന്‍ സീറ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കിലുണ്ട്.

ലിമിറ്റഡ് എഡിഷന്‍ എത്തിയോസ് ലിവയുമായി ടൊയോട്ട, വില 6.50 ലക്ഷം മുതല്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് എത്തിയോസ് ലിവ ലിമിറ്റഡ് എഡിഷനിലുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 80 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും. 67 bhp കരുത്തും 170 Nm toruqe -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലുമുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്.

More from DriveSpark

Article Published On: Tuesday, August 7, 2018, 18:55 [IST]
English summary
Toyota Etios Liva Limited Edition Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X