ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍; വില 7.84 ലക്ഷം രൂപ മുതല്‍

Written By:

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.84 ലക്ഷം രൂപയാണ് പുതിയ എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. 8.94 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഡീസലിന്റെ വരവ്.

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍; വില 7.84 ലക്ഷം രൂപ മുതല്‍

'VX' വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ പ്രീമിയം ഫീച്ചറുകളോടുള്ള പുതിയ എത്തിയോസ് ലിമിറ്റഡ് എഡിഷന്റെ ഒരുക്കം. പുതിയ ഫാന്റം ബ്രൗണ്‍ നിറം, ഡ്യൂവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, പ്രീമിയം ഇന്‍ഫോടെയ്ന്‍മെന്റ് ഫീച്ചറുകളും ലിമിറ്റഡ് എഡിഷന്‍ എത്തിയോസിന്റെ വിശേഷങ്ങളാണ്.

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍; വില 7.84 ലക്ഷം രൂപ മുതല്‍

അതേസമയം കാറിന്റെ സാങ്കേതിക മുഖത്ത് വലിയ മാറ്റങ്ങൾ ടൊയോട്ട വരുത്തിയിട്ടില്ല. പുതിയ ഫാന്റം ബ്രൗണ്‍ നിറത്തിന് പുറമെ നിലവിലുള്ള പേള്‍ വൈറ്റ് കളര്‍ സ്‌കീമിലും എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷനെ കമ്പനി ലഭ്യമാക്കുന്നുണ്ട്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍; വില 7.84 ലക്ഷം രൂപ മുതല്‍

എക്സ്റ്റീരിയര്‍ നിറത്തിന് അനുയോജ്യമായ ഡ്യൂവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററിയാണ് അകത്തളത്ത്. പുതിയ പാറ്റേണിലാണ് ആംറെസ്റ്റും. പുതിയ 6.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ലിമിറ്റഡ് എഡിഷന്റെ പ്രധാന ആകര്‍ഷണം.

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍; വില 7.84 ലക്ഷം രൂപ മുതല്‍

AUX, യുഎസ്ബി, ബ്ലുടൂത്ത് കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നേടിയിട്ടുണ്ട്. ഇതിന് പുറമെ വോയിസ് റെകഗ്നീഷന്‍, റിമോട്ട് കണ്‍ട്രോള്‍ ഫീച്ചറുകളും കാറിന്റെ വിശേഷമാണ്.

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍; വില 7.84 ലക്ഷം രൂപ മുതല്‍

അതേസമയം ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഇല്ലെന്നത് ശ്രദ്ധേയം. 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പുകളിലാണ് എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്റെ വരവ്.

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍; വില 7.84 ലക്ഷം രൂപ മുതല്‍

89 bhp കരുത്തും 132 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് നാലു സിലിണ്ടര്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷനിലുള്ള നാല് സിലിണ്ടര്‍ 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 67 bhp കരുത്തും 170 Nm torque മാണ് ഉത്പാദിപ്പിക്കുക.

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍; വില 7.84 ലക്ഷം രൂപ മുതല്‍

ഇരു പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്. പുതിയ എത്തിയോസ് പ്ലാറ്റിനം എഡിഷന് പുറമെ യാരിസും നിരയിൽ ഔദ്യോഗികമായി വന്നു ചേരുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍... #toyota #new launch
English summary
Toyota Etios Platinum Edition Launched In India. Read in Malayalam.
Story first published: Thursday, March 1, 2018, 11:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark