ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

By Dijo Jackson

ഫോര്‍ഡിന് പിന്നാലെ ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു. വിപണിയില്‍ പ്രചാരമേറിയ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുകയാണ്. ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

2016 ജൂലായ് 16 -നും 2018 മാര്‍ച്ച് 22 -നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22 -നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലുമാണ് പ്രശ്‌നസാധ്യത. വിപണിയില്‍ വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നു കമ്പനി വ്യക്തമാക്കി.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

ഇന്ധനടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുന്നെന്ന സ്ഥിതിവിശേഷമാണ് മോഡലുകളില്‍. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണ് ഫ്യൂവല്‍ ഹോസ് തകരാറുള്ളതെന്ന് ടൊയോട്ട സ്ഥിരീകരിച്ചു. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ആഴ്ചകളില്‍ നേരിട്ടു വിവരമറിയിക്കും.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

വാഹനത്തില്‍ പ്രശ്‌നമുണ്ടോയെന്നു സമീപമുള്ള ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നും ഉടമകള്‍ക്കും പരിശോധിപ്പിക്കാം. നിര്‍മ്മാപ്പിഴവുകള്‍ കണ്ടെത്തിയാല്‍ കമ്പനി കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കും.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ എംപിവിയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. പ്രതിമാസം 8,000 യൂണിറ്റുകളുടെ വില്‍പന മുടക്കം കൂടാതെ നേടാന്‍ ഇന്നോവയില്‍ ടൊയോട്ടയ്ക്ക് കഴിയുന്നുണ്ട്. പ്രീമിയം വിലയില്‍ അണിനിരന്നിട്ടു പോലും എംപിവിയുടെ പ്രചാരത്തിന് തെല്ലും കുറവില്ല.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

ഇന്നോവ ക്രിസ്റ്റയിലും ഫോര്‍ച്യൂണറിലും 2,694 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന് 163 bhp കരുത്തും 245 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇന്നോവ ക്രിസ്റ്റയിലും ഫോര്‍ച്യൂണറിലും ലഭ്യമാണ്.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

പെട്രോള്‍ എഞ്ചിന് പുറമെ 170 bhp കരുത്തേകുന്ന ഡീസല്‍ പതിപ്പും ഇരു മോഡലുകളിലുണ്ട്. 14.34 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് വില. ഫോര്‍ച്യൂണറിന് 26.69 ലക്ഷം രൂപ മുതലും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

ഇക്കോസ്‌പോര്‍ട് എസ്‌യുവിയെ ഫോര്‍ഡ് ഇന്ത്യ തിരിച്ചുവിളിച്ചിട്ട് ദിവസങ്ങളേറെയായിട്ടില്ല. മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമില്‍ നിര്‍മ്മാണപ്പിഴവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ നടപടി.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

കഴിഞ്ഞ വര്‍ഷം മെയ് - ജൂലായ് കാലയളവില്‍ ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തുവന്ന 4,379 ഇക്കോസ്പോര്‍ട് എസ്‌യുവികളിലാണ് (ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള മോഡല്‍) പ്രശ്നസാധ്യത കണ്ടെത്തിയിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

ഇതിനു പുറമെ മുന്‍നിര സീറ്റ് റിക്ലൈനര്‍ ലോക്കുകളിലുള്ള തകരാര്‍ മുന്‍നിര്‍ത്തി 1,018 ഇക്കോസ്പോര്‍ട് ഉടമകളെ കൂടി കമ്പനി വരുംദിവസങ്ങളില്‍ ബന്ധപ്പെടുമെന്നു ഫോര്‍ഡ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിനും ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച ഇക്കോസ്പോര്‍ട് ഫെയ്സ്ലിഫ്റ്റ് പതിപ്പുകളിലാണ് സീറ്റ് റിക്ലൈനര്‍ പ്രശ്നം ഉടലെടുക്കുന്നത്.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

ടൊയോട്ട കൂടി തിരിച്ചുവിളിക്കല്‍ നടപടികളിലേക്ക് നീങ്ങുമ്പോള്‍ കഴിഞ്ഞ നാലു മാസത്തിനിടെ എല്ലാം വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച ആകെ മോഡലുകളുടെ എണ്ണം ഒന്നരലക്ഷം കടക്കും.

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

കഴിഞ്ഞ വര്‍ഷം ആകെമൊത്തം 80,500 വാഹനങ്ങളാണ് തിരിച്ചുവിളിക്കപ്പെട്ടത്. മെര്‍സിഡീസ് ബെന്‍സ്, മാരുതി സുസുക്കി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ സമാനമായ നടപടികളെടുത്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Toyota Innova Crysta And Fortuner Recalled Over Faulty Fuel Hose Connection. Read in Malayalam.
Story first published: Monday, July 9, 2018, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X