15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ

By Dijo Jackson

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഢംബര ബ്രാന്‍ഡാണ് ലെക്‌സസ്. ഏറ്റവും ചെറിയ പ്രാരംഭ ലെക്‌സസ് മോഡല്‍ വാങ്ങണമെങ്കില്‍ തന്നെ മുടക്കണം അമ്പതു ലക്ഷം രൂപയ്ക്ക് മേലെ. ഇക്കാരണത്താല്‍ ഇന്ത്യയില്‍ ലെക്‌സസ് മോഡലുകള്‍ വാങ്ങാന്‍ ആളുകള്‍ മുന്നോട്ടു വരാറ് നന്നെ കുറവാണ്. എന്നാല്‍ ഗള്‍ഫ് നാടുകളില്‍ ലെക്‌സസ് കഴിഞ്ഞേയുള്ള മറ്റേതു ആഢംബര ബ്രാന്‍ഡും.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍ മെര്‍സിഡീസ്, ജ്വാഗ്വാര്‍, ബിഎംഡബ്ല്യു പോലുള്ള മുന്‍നിര കമ്പനികളോട് കിടിപിടിച്ചാണ് ലെക്‌സസ് നിര്‍മ്മിതികളുടെ നില്‍പ്പ്. ലെക്‌സസ് നിരയില്‍ ഇന്നുവരെ ഒരു ഹാച്ച്ബാക്കിനെയോ, എംപിവിയെയോ കണ്ടതായുള്ള ഓര്‍മ്മ വാഹന പ്രേമികള്‍ക്കില്ല.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

എന്നാല്‍ പിന്നെ ആ കുറവ് പരിഹരിച്ചേക്കാമെന്നായി തായ്‌ലാന്‍ഡില്‍ നിന്നൊരു മോഡിഫിക്കേഷന്‍ സ്ഥാപനം. ലെക്‌സസിന്റെ കുപ്പായമിട്ട ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ ശ്രദ്ധനേടുകയാണ്.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

ഇന്നോവയുടെ 'കണ്ണും മൂക്കും ചുണ്ടുമെല്ലാം' ലെക്‌സസിന്റേതു പോലെയാക്കിമാറ്റി ഇവര്‍. ലെക്‌സസെന്നു കേട്ടാല്‍ മുന്നില്‍ കയറിയിറങ്ങുന്ന സ്പിന്‍ഡില്‍ ഗ്രില്ലാണ് മനസിലാദ്യം തെളിയാറ്. ഇന്നോവ ക്രിസ്റ്റയിലും ചിത്രം വ്യത്യസ്തമല്ല.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

ബോണറ്റില്‍ തുടങ്ങി ബമ്പറില്‍ അവസാനിക്കുന്ന സ്പിന്‍ഡില്‍ ഗ്രില്ല് എംപിവിയില്‍ കാണാം. മുഖരൂപത്തില്‍ ഭീമന്‍ ഗ്രില്ല് സിഹംഭാഗവും നിറഞ്ഞത് കൊണ്ടു ഇന്നോവയ്ക്ക് പഴയ ബമ്പര്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നു. കുത്തനെയുള്ള L ആകൃതിയിലാണ് ഫോഗ്‌ലാമ്പുകള്‍.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

ബമ്പറിന് ഏറ്റവും താഴെയുള്ള കറുത്ത് സ്പ്ലിറ്ററുകള്‍ ലെക്‌സസ് LX -നെയാണ് ഓര്‍മ്മപ്പെടുത്തും. മേല്‍ക്കൂരയ്ക്ക് നിറം കറുപ്പാണ്. ഡോര്‍ ഹാന്‍ഡിലുകളിലും മിററുകളിലും ക്രോം അലങ്കാരങ്ങള്‍ ഒരുങ്ങുന്നുണ്ട്.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

വശങ്ങളിലേക്കു കണ്ണെത്തിച്ചാല്‍ ടയറുകള്‍ ശ്രദ്ധപിടിച്ചിരുത്തും. വലിയ അലോയ് വീല്‍ ഘടനയുള്ള ചെറിയ ടയറുകളിലാണ് (ലോ പ്രൊഫൈല്‍) മോഡലിന്റെ ഒരുക്കം. പുതിയ സൈഡ് സ്‌കേര്‍ട്ടുകള്‍ എംപിവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് ഒന്നുകൂടി കുറച്ചു.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

പരിഷ്‌കരിച്ച ബമ്പറും ലോവര്‍ ലിപ്പും ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നഴകില്‍ കാര്യമായ മാറ്റങ്ങള്‍ പറയാനില്ല. ഒപ്പം എംപിവിയുടെ എഞ്ചിനില്‍ ഇവര്‍ കൈകടത്തിയിട്ടില്ല. നിലവില്‍ ഈ കിറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

എന്നാല്‍ രൂപമാറ്റം വന്‍തോതില്‍ ശ്രദ്ധനേടുന്നതിനാല്‍ താഴ്‌ലാന്‍ഡില്‍ നിന്നും കിറ്റുകള്‍ ഇറക്കുമതി ചെയ്ത് ഇന്നോവയെ ലെക്‌സസാക്കി മാറ്റാന്‍ ഇവിടുത്തെ മോഡിഫിക്കേഷന്‍ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കാന്‍ സാധ്യതയുണ്ട്.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

ഒരുപക്ഷെ ഇന്ത്യന്‍ നിര്‍മ്മിത കിറ്റുകളും വിപണിയില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതകളും തള്ളിക്കള്ളയാനാകില്ല. ഇന്നോവ ക്രിസ്റ്റയെ ലെക്‌സസാക്കി മാറ്റിയപ്പോള്‍ 13.7 ലക്ഷം തായ് ബാഹ്താണ് (ഏകദേശം 28.7 ലക്ഷം രൂപ) സൃഷ്ടാക്കള്‍ക്ക് ചെലവായത്.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

ഇതില്‍ ഇന്നോവയുടെ വിലയും ഉള്‍പ്പെടും. രൂപമാറ്റത്തിന് വേണ്ടി മാത്രം 15 ലക്ഷം രൂപയോളമാണ് ഇവര്‍ മുടക്കിയത്. ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ഇന്നോവ ക്രിസ്റ്റയെ 14.33 ലക്ഷം രൂപ മുതലാണ് ടൊയോട്ട വില്‍പനയ്ക്ക് കൊണ്ടുവരുന്നത്.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

രണ്ടു ഡീസല്‍, ഒരു പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ എംപിവിയില്‍ ലഭ്യമാണ്. പ്രാരംഭ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. അതേസമയംആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉയര്‍ന്ന 2.8 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍ ഒരുങ്ങുന്നത്.

15 ലക്ഷം ചെലവഴിച്ച് ലെക്‌സസായി മാറിയ ഇന്നോവ ക്രിസ്റ്റ

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ 2.7 ലിറ്റര്‍ ഇന്നോവ പെട്രോളില്‍ ലഭ്യമാണ്.

Source: Zing.VN

More from DriveSpark

Article Published On: Thursday, June 28, 2018, 12:37 [IST]
English summary
Toyota Innova Crysta Modified Into A Lexus. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X