Just In
- 28 min ago
വിമാനം ഇറങ്ങിയതിനു ശേഷം സൂപ്പർ കാറിൽ കുതിക്കാം, എയർപ്പോർട്ടിൽ ലംബോർഗിനി, മസ്താംഗ് മോഡലുകൾ വാടകയ്ക്ക്
- 34 min ago
ചരക്കുനീക്കത്തിന് റെയില്‍വേ ആശ്രയിച്ച് മാരുതി; നാളിതുവരെ കടത്തിയത് 7.2 ലക്ഷം കാറുകള്‍
- 1 hr ago
കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്കോഡ
- 3 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
Don't Miss
- Finance
കോവിഡ് ഭീതിയില്‍ ആടിയുലഞ്ഞ് വിപണി; ഫാര്‍മ ഓഹരികളില്‍ നേട്ടം
- News
ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു; ഭരണം പിടിച്ച് ബിജെപി വിരുദ്ധ സഖ്യം
- Lifestyle
പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്
- Movies
മണിയെ പേടിയാണെങ്കില്‍ അത് പറ കിടിലാ; മീശമാധവന് ശേഷം മണിക്കുട്ടന് ചെയ്തത് ഇതെല്ലാം!
- Sports
IPL 2021: ഇത്തവണത്തെ സിക്സര്‍ വീരന്മാര്- തലപ്പത്ത് രണ്ടു പേര്, രണ്ടാംസ്ഥാനം പങ്കിട്ട് സഞ്ജു
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൊയോട്ട ഇന്നോവയ്ക്കും ഫോര്‍ച്യൂണറിനും ഇനി കൂടുതല്‍ ഫീച്ചറുകള്‍, ഒപ്പം വിലയും കൂടി
കൂടുതല്‍ ഫീച്ചറുകളും സവിശേഷതകളുമായി ടൊയോട്ട ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും. ഇനി മുതല്‍ ഫോര്‍ച്യൂണര്‍ എസ്യുവിയിലും ഇന്നോവ ക്രിസ്റ്റ, ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് സ്പോര്‍ട് എംപിവികളിലും കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ ഒരുങ്ങുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു.

എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍, പിന് ഫോഗ്ലാമ്പുകള്‍, മുന്‍ എല്‍ഇഡി ഫോഗ്ലാമ്പുകള്‍, അള്‍ട്രാ സോണിക് സെന്‍സറും ഗ്ലാസ് ബ്രേക്കുമുള്ള ആന്റി - തെഫ്റ്റ് അലാറം തുടങ്ങിയ ഫീച്ചറുകള്‍ വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഇടംപിടിക്കും.

അതേസമയം കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നു മോഡലുകളുടെ വിലയും ടൊയോട്ട പുതുക്കി. ഇന്നോവ ക്രിസ്റ്റയ്ക്ക് 30,000 രൂപയാണ് കമ്പനി കൂട്ടിയത്. ഇനി മുതല്‍ ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് സ്പോര്‍ടിന് 44,000 രൂപ കൂടുതലായിരിക്കും.

സമാനമായി ഫോര്‍ച്യൂണര്‍ എസ്യുവിയുടെ വിലയില്‍ 58,000 രൂപയുടെ വിലവര്‍ധനവാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പുതിയ വാഹനങ്ങളില്‍ ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമായ പശ്ചാത്തലത്തില്‍ സെപ്തംബര്‍ ഒന്നുമുതല്‍ ടൊയോട്ട കാറുകള്‍ക്ക് വിപണിയില്‍ വില ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഫോര്‍ച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും വില കൂടിയെന്നുള്ള ടൊയോട്ടയുടെ പ്രഖ്യാപനം. മേല്‍പ്പറഞ്ഞ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ക്ക് പുറമെ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വൈദ്യുത പിന്തുണയാല്‍ മടക്കാവുന്ന മിററുകള്‍, പഡില്‍ ലാമ്പുകള്‍ എന്നിവ ഇന്നോവ ക്രിസ്റ്റ GX വകഭേദത്തിന്റെ മാത്രം പ്രത്യകതകളാണ്.

ഓഡിയോ കണ്ട്രോള് ബട്ടണുകളുള്ള സ്റ്റീയറിംഗ് വീലും സ്പീഡ് - ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്ക് / അണ്‍ലോക്ക് ഫീച്ചറും മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം. ഫോര്‍ച്യൂണറില്‍ പാസഞ്ചര്‍ സൈഡ് പവര്‍ സീറ്റും ഇലക്ട്രോക്രോമാറ്റിക് ഇന്‍സൈഡ് റിയര്‍ വ്യൂ മിററുകളും (IRVM) ടൊയോട്ട പരിഷ്കരിച്ചിട്ടുണ്ട്.

പുതിയ ഫീച്ചറുകള്‍ ലഭിച്ചെങ്കിലും സാങ്കേതിക മുഖത്ത് മോഡലുകള്‍ക്ക് മാറ്റങ്ങളില്ല. 164 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് മൂന്ന് മോഡലുകളിലും തുടരും. ഇന്നോവ ക്രിസ്റ്റയിലും ഫോര്ച്യൂണറിലുമുള്ള 2.8 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 148 bhp മുതല്‍ 175 bhp വരെയുള്ള വ്യത്യസ്ത ട്യൂണിംഗ് നിലകള്‍ കാഴ്ച്ചവെക്കും.

14.65 ലക്ഷം രൂപയാണ് പ്രാരംഭ ഇന്നോവ ക്രിസ്റ്റ പെട്രോള്‍ മോഡലിന് വില. 22.06 ലക്ഷം രൂപ വിലയിലാണ് ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടോമാറ്റിക് മോഡല്‍ വിപണിയില്‍ എത്തുന്നത്.

അതേസമയം 18.59 ലക്ഷം മുതല്‍ 23.06 ലക്ഷം രൂപ വില നിലവാരത്തിലാണ് ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് സ്പോര്‍ട് വില്പനയ്ക്ക് അണിനിരക്കുന്നത്. 27.27 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഏറ്റവും ഉയര്‍ന്ന മോഡലിന് 32.97 ലക്ഷം രൂപയാണ് വിപണിയില്‍ വില.