വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

By Dijo Jackson

ഇന്ത്യയില്‍ വാഹനങ്ങളെ തമ്മില്‍ കൈമാറാന്‍ മാരുതി സുസൂക്കിയും ടൊയോട്ടയും ധാരണയില്‍ എത്തിയത് അടുത്തിടെയാണ്. പ്രഖ്യാപനം വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പിന്നാലെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ, സാങ്കേതിക, വിതരണ മേഖലകൡ ഊന്നല്‍ നല്‍കി സഹകരണം ഊട്ടിയുറപ്പിക്കുമെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചു.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

മാരുതി വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ മാരുതി സസൂക്കി ടൊയോട്ടയുമായി പങ്കുവെയ്ക്കും. പകരം കൊറോളെ സെഡാനെ ടൊയോട്ട മാരുതി സുസൂക്കിയ്ക്ക് നല്‍കും. മാരുതി നല്‍കുന്ന വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പൂര്‍ണമായും പ്രാദേശികമായി നിര്‍മ്മിച്ചു വിപണിയില്‍ കൊണ്ടുവരാനാണ് ടൊയോട്ട തയ്യാറെടുക്കുന്നത്.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

ഇക്കാര്യം കമ്പനി മാധ്യമങ്ങളോട് വ്യക്തമാക്കി. വില നിയന്ത്രിച്ചു നിര്‍ത്തുകയാണ് തീരുമാനത്തിന് പിന്നില്‍. വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തി ടൊയോട്ട ലോഗോ പതിപ്പിച്ചു കമ്പനി അണിനിരത്തും.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

കൊറോള സെഡാനില്‍ മാരുതിയും ഇപ്രകാരം നടപടി സ്വീകരിക്കും. ഇന്ത്യന്‍ ബജറ്റ് കാര്‍ ശ്രേണിയില്‍ ഇന്നും കൈയ്യൊപ്പ് ചാര്‍ത്താന്‍ ടൊയോട്ടയ്ക്ക് കഴിഞ്ഞിട്ടില്ല. വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളിലൂടെ ബജറ്റ് ശ്രേണിയില്‍ കടന്നുവരാനാണ് ടൊയോട്ടയുടെ നീക്കം.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

പ്രീമിയം ശ്രേണിയില്‍ മാരുതിയുടെ അവസ്ഥയും വ്യത്യസ്തമല്ല. കൊറോളയിലൂടെ പ്രീമിയം ശ്രേണി കൈയ്യടക്കാമെന്നു മാരുതി സുസൂക്കിയും കണക്കുകൂട്ടുന്നു. വിറ്റാര ബ്രെസ്സയിലും ബലെനോയിലും എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നതിനെ കുറിച്ചു കമ്പനി ആലോചിക്കുകയാണെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് പ്രസിഡന്റ് അത്‌സുഷി ഒകി പറഞ്ഞു.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

അതേസമയം കമ്പനികള്‍ തമ്മില്‍ കൈമാറുന്ന മോഡലുകളുടെ എണ്ണം, വില, വകഭേദങ്ങള്‍ എന്നിവ സംബന്ധിച്ചു കാര്യങ്ങള്‍ ഇരുവരും പുറത്തുവിട്ടിട്ടില്ല. ടൊയോട്ട ലോഗോ പതിപ്പിച്ചു മാത്രം വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ടൊയോട്ടയ്ക്ക് താത്പര്യമില്ല.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

കാര്യമായ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഇരു മോഡലുകള്‍ക്കും ലഭിക്കും. ആഗോള വിപണിയില്‍ ടൊയോട്ട കാഴ്ചവെക്കുന്ന എസ്‌യുവികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു വിറ്റാര ബ്രെസ്സയെ അഴിച്ചുപണിയാനാണ് ടൊയോട്ടയുടെ നീക്കം.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

ഇന്ത്യന്‍ വിപണിയില്‍ മോഡലുകളെ റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കുന്നതിന് പുറമെ കയറ്റുമതി വിപണികളിലും ഇരു കമ്പനികളും സഹകരണം ഉറപ്പുവരുത്തും. സുസൂക്കി വികസിപ്പിക്കുന്ന ഉത്പന്നങ്ങളെ ടൊയോട്ടയും കയറ്റുമതി ചെയ്യുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

രാജ്യാന്തര വില്‍പന ശൃഖല വഴി ആഫ്രിക്കന്‍ വിപണികളിലേക്ക് സുസൂക്കി വാഹനങ്ങളെ ടൊയോട്ട കയറ്റുമതി ചെയ്യും. റീബാഡ്ജ് ചെയ്ത മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എന്നു അവതരിക്കുമെന്ന കാര്യത്തില്‍ ഇരു കമ്പനികളും മൗനം പാലിക്കുകയാണ്.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

എന്നാല്‍ 2019 ഓടെ ടൊയോട്ടയില്‍ നിന്നുള്ള ബ്രെസ്സ, ബലെനോ മോഡലുകളെ വിപണിയില്‍ പ്രതീക്ഷിക്കാം. അടുത്തിടെയാണ് ഫോര്‍ഡും മഹീന്ദ്രയും ഇന്ത്യയില്‍ പുതിയ വാഹനങ്ങളെ വികസിപ്പിക്കാനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. മഹീന്ദ്രയുടെ അടിത്തറയില്‍ നിന്നും ഇടത്തരം സി സെഗ്മന്റ് എസ്‌യുവിയെ ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി വികസിപ്പിക്കും.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

പുതിയ എസ്‌യുവിയെ ഇരു കമ്പനികളും സ്വന്തം ബ്രാന്‍ഡിന് കീഴില്‍ വെവ്വേറെയാണ് വിപണിയില്‍ അവതരിപ്പിക്കുക. എന്നാല്‍ മോഡല്‍ നാമം വ്യത്യസ്തമായിരിക്കും. ഇടത്തരം എസ്‌യുവിക്ക് പുറമെ പുതിയ കോമ്പാക്ട് എസ്‌യുവിയെയും വൈദ്യുത മോഡലിനെയും വികസിപ്പിക്കാന്‍ ഇരു കമ്പനികളും ധാരണയില്‍ എത്തിയിട്ടുണ്ട്.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

ധാരണയുടെ അടിസ്ഥാനത്തില്‍ ഫോര്‍ഡിന്റെ ഭാവി മോഡലുകള്‍ മഹീന്ദ്ര എഞ്ചിനുകള്‍ അണിനിരക്കും. ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ മഹീന്ദ്രയ്ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തുകയാണ് ഫോര്‍ഡിന്റെ ലക്ഷ്യം.

വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകളെ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് ടൊയോട്ട

മറുഭാഗത്ത് സാങ്കേതിക മുഖത്ത് ഫോര്‍ഡിനുള്ള രാജ്യാന്തര സ്വാധീനം മുന്നില്‍ക്കണ്ട് പുതിയ മോഡലുകളെ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര.

Article Published On: Monday, May 28, 2018, 11:57 [IST]
English summary
Toyota To Localise The Production Of Maruti Vitara Brezza And Baleno. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X