ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

Written By:

ഇന്ത്യയില്‍ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയും (ടൊയോട്ട മോട്ടോർ കോർപ്പറേഷൻ) സുസൂക്കിയും (സുസൂക്കി മോട്ടോർ കോർപ്പറേഷൻ) കൈകോര്‍ത്തു. ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ തമ്മില്‍ കൈമാറാന്‍ ഇരു കമ്പനികളും ധാരണയിലെത്തി.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

തീരുമാനം പ്രകാരം ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകളെ സുസൂക്കി ടൊയോട്ടയ്ക്ക് വിതരണം ചെയ്യും. അതേസമയം കൊറോള മോഡലിനെ സുസൂക്കിയ്ക്ക് ടൊയോട്ടയും വിതരണം ചെയ്യും.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

കൈമാറുന്ന മോഡലുകളുടെ എണ്ണം, വില, വകഭേദങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പിന്നീടൊരും ഘട്ടത്തില്‍ മാത്രമാകും ഇരു കമ്പനികളും നിശ്ചയിക്കുക.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

ധാരണപ്രകാരം കൈമാറിയ മോഡലുകള്‍ അനുബന്ധ കമ്പനികളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, മാരുതി സുസൂക്കി മുഖേന വില്‍പനയ്ക്ക് അണിനിരക്കും.ആവശ്യമായ മാറ്റങ്ങളോടെയാകും കൈമാറിയ മോഡലുകളെ ഇരു നിർമ്മാതാക്കളും അവതരിപ്പിക്കുക.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

വിപണിയില്‍ മോഡല്‍ പോര്‍ട്ട്‌ഫോളിയോ വിപുലപ്പെടുത്താനുള്ള അവസരമാണ് ഇരു കമ്പനികള്‍ക്കും പുതിയ ധാരണ തുറന്നു നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് പിന്തുണയര്‍പ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു കമ്പനികളും വ്യക്തമാക്കി.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

ധാരണയുടെ അടിസ്ഥാനത്തില്‍ കാര്‍ ഘടകങ്ങളുടെ പ്രാദേശിക സമാഹരണം ഇരു കമ്പനികളും പരമാവധി വര്‍ധിപ്പിക്കും. ഊര്‍ജ്ജ സംരക്ഷണം മുന്‍നിര്‍ത്തി ഹൈബ്രിഡ് വാഹനങ്ങളെ സംയുക്തമായി വികസിപ്പിക്കാനുള്ള നടപടിയിലേക്കും ഇരുവരും കടക്കുമെന്ന് പ്രസ്താവന അറിയിച്ചു.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

അടുത്തിടെയാണ് ഫോര്‍ഡും മഹീന്ദ്രയും ഇന്ത്യയില്‍ പുതിയ വാഹനങ്ങളെ വികസിപ്പിക്കാനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. മഹീന്ദ്രയുടെ അടിത്തറയില്‍ നിന്നും ഇടത്തരം സി സെഗ്മന്റ് എസ്‌യുവിയെ ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി വികസിപ്പിക്കും.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

പുതിയ എസ്‌യുവിയെ ഇരു കമ്പനികളും സ്വന്തം ബ്രാന്‍ഡിന് കീഴില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നതാണ് ശ്രദ്ധേയം. എന്നാല്‍ മോഡല്‍ നാമം വ്യത്യസ്തമായിരിക്കും.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

ഇടത്തരം എസ്‌യുവിക്ക് പുറമെ പുതിയ കോമ്പാക്ട് എസ്‌യുവിയെയും, വൈദ്യുത വാഹനത്തെയും വികസിപ്പിക്കാന്‍ ഇരു കമ്പനികളും ധാരണയില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

ധാരണയുടെ അടിസ്ഥാനത്തില്‍ ഫോര്‍ഡിന്റെ ഭാവി മോഡലുകള്‍ മഹീന്ദ്ര എഞ്ചിനുകള്‍ അണിനിരക്കും. ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ മഹീന്ദ്രയ്ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തുകയാണ് ഫോര്‍ഡിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു!

മറുഭാഗത്ത് സാങ്കേതിക മുഖത്ത് ഫോര്‍ഡിനുള്ള രാജ്യാന്തര സ്വാധീനം മുന്നില്‍ കണ്ട് പുതിയ മോഡലുകളെ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര.

കൂടുതല്‍... #auto news
English summary
Toyota And Suzuki Join Hands To Supply Hybrid And Other Vehicles In India. Read in Malayalam.
Story first published: Thursday, March 29, 2018, 16:53 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark