വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

By Staff

ഇന്ത്യയില്‍ ടൊയോട്ടയും സുസൂക്കിയും കൈകോര്‍ക്കുന്നു. ഇനി മുതല്‍ പുതിയ പദ്ധതികളില്‍ ഇരു കമ്പനികളും സഹകരിച്ചു മുന്നോട്ടു പോകുമെന്ന് ടൊയോട്ടയും സുസൂക്കിയും സംയുക്ത പ്രസ്താവനയിറക്കി. വാഹന നിര്‍മ്മാണത്തിന് പുറമെ കൂടുതല്‍ നൂതനമായ സങ്കേതികവിദ്യ വികസിപ്പിക്കാനും ഇരുകമ്പനികളും തമ്മില്‍ ധാരണയായി.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ടൊയോട്ടയും സുസൂക്കിയും അന്യോന്യം വാഹനങ്ങൾ (ഹൈബ്രിഡ് മോഡലുകൾ ഉൾപ്പെടെ) കൈമാറും. തമ്മില്‍ തമ്മില്‍ സഹകരിച്ചു കാറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഇരു കമ്പനികളും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സുസൂക്കിയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ടൊയോട്ട നല്‍കും. പകരം പ്രകടനക്ഷമതയേറിയ പുത്തന്‍ അള്‍ട്രാ ഹൈ പവര്‍ട്രെയിന്‍ സുസൂക്കി വികസിപ്പിക്കും.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

സുസൂക്കി വികസിപ്പിച്ച മോഡലുകളെ ആധാരമാക്കി ടൊയോട്ട കാറുകളെ നിര്‍മ്മിക്കുമെന്നും ധാരണയില്‍ പറയുന്നു. ഇന്ത്യയില്‍ ഇരു കമ്പനികളുടെയും ഡീലര്‍ഷിപ്പുകളില്‍ ഈ കാറുകള്‍ അണിനിരക്കും.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ആദ്യ ഘട്ടത്തില്‍ ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകളെ സുസൂക്കി ടൊയോട്ടയ്ക്ക് വിതരണം ചെയ്യുമെന്ന വിവരം മുമ്പ് പുറത്തുവന്നിരുന്നു. കൊറോള മോഡലിനെയാണ് ടൊയോട്ടയില്‍ നിന്നും സുസൂക്കിയ്ക്ക് ലഭിക്കുക.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

അതേസമയം കൈമാറുന്ന മോഡലുകളുടെ എണ്ണം, വില, വകഭേദങ്ങള്‍ സംബന്ധിച്ചു കാര്യങ്ങള്‍ ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടില്ല. ആവശ്യമായ മാറ്റങ്ങളോടെയാകും കൈമാറിയ മോഡലുകളെ ടൊയോട്ടയും സുസൂക്കിയും വിപണിയില്‍ അവതരിപ്പിക്കുക.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

സംയുക്ത പങ്കാളിത്തം മുന്‍നിര്‍ത്തി വിപണിയില്‍ മോഡല്‍ നിര വിപുലപെടുത്തുകയാണ് ഇരു നിര്‍മ്മാതാക്കളുടെയും ലക്ഷ്യം. ധാരണയുടെ അടിസ്ഥാനത്തില്‍ കാര്‍ നിര്‍മ്മാണ ഘടകങ്ങളുടെ പ്രാദേശിക സമാഹരണം ടൊയോട്ടയും സുസൂക്കിയും പരമാവധി വര്‍ധിപ്പിക്കും.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തങ്ങള്‍ പൂര്‍ണ പിന്തുണയര്‍പ്പിക്കുമെന്ന് സംയുക്ത പ്രസ്താവന പറയുന്നു. ഊര്‍ജ്ജ സംരക്ഷണം മുന്‍നിര്‍ത്തി ഹൈബ്രിഡ് വാഹനങ്ങളുടെ വികസനവും ഇരു നിര്‍മ്മാതാക്കളുടെ അജണ്ടയിലുണ്ട്.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

അടുത്തിടെയാണ് ഫോര്‍ഡും മഹീന്ദ്രയും ഇന്ത്യയില്‍ പുതിയ വാഹനങ്ങളെ വികസിപ്പിക്കാനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. മഹീന്ദ്രയുടെ അടിത്തറയില്‍ നിന്നും ഇടത്തരം സി സെഗ്മന്റ് എസ്‌യുവിയെ ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി വികസിപ്പിക്കും.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

പുതിയ എസ്‌യുവിയെ ഇരു കമ്പനികളും സ്വന്തം ബ്രാന്‍ഡിന് കീഴില്‍ വെവ്വേറെയാണ് വിപണിയില്‍ അവതരിപ്പിക്കുക. എന്നാല്‍ മോഡല്‍ നാമം വ്യത്യസ്തമായിരിക്കും. ഇടത്തരം എസ്‌യുവിക്ക് പുറമെ പുതിയ കോമ്പാക്ട് എസ്‌യുവിയെയും വൈദ്യുത മോഡലിനെയും വികസിപ്പിക്കാന്‍ ഇരു കമ്പനികളും ധാരണയില്‍ എത്തിയിട്ടുണ്ട്.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ധാരണയുടെ അടിസ്ഥാനത്തില്‍ ഫോര്‍ഡിന്റെ ഭാവി മോഡലുകള്‍ മഹീന്ദ്ര എഞ്ചിനുകള്‍ അണിനിരക്കും. ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ മഹീന്ദ്രയ്ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തുകയാണ് ഫോര്‍ഡിന്റെ ലക്ഷ്യം.

വിപണിയില്‍ കൈകോര്‍ത്ത് ടൊയോട്ടയും സുസൂക്കിയും — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

മറുഭാഗത്ത് സാങ്കേതിക മുഖത്ത് ഫോര്‍ഡിനുള്ള രാജ്യാന്തര സ്വാധീനം മുന്നില്‍ക്കണ്ട് പുതിയ മോഡലുകളെ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര.

Article Published On: Sunday, May 27, 2018, 18:39 [IST]
English summary
Toyota & Suzuki Start Discussion Of Vehicle Production And Other Joint Ventures. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X