സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

Written By:
Recommended Video - Watch Now!
India Car Stunts Caught On Camera

കാലങ്ങളായി ഇടത്തരം സെഡാന്‍ ശ്രേണിയില്‍ ഹോണ്ട സിറ്റിയും ഹ്യുണ്ടായി വേര്‍ണയും കിരീടമില്ലാത്ത രാജാക്കന്മാരാണ്. മാരുതി സിയാസ്, സ്‌കോഡ റാപിഡ് ഫോക്‌സ്‌വാഗണ്‍ വെന്റോ മോഡലുകള്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇന്ത്യയില്‍ ഇവരുടെ പ്രചാരത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

ഇതു നന്നായി മനസിലാക്കിയാണ് പുതിയ വയോസ് സെഡാനുമായി ടൊയോട്ട വരാനിരിക്കുന്നത്. എന്തായാലും ഔദ്യോഗിക ഇന്ത്യന്‍ വരവ് കൊഴുപ്പിക്കുന്നതിന് വേണ്ടി പുത്തന്‍ വയോസ് സെഡാന്റെ ടീസര്‍ ടൊയോട്ട പുറത്തു വിട്ടിരിക്കുകയാണ്.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

2018 ഓട്ടോ എക്‌സ്‌പോയിലൂടെ ടൊയോട്ട വയോസ് ഇന്ത്യന്‍ തീരമണയും. ടൊയോട്ട യാരിസ് ഏറ്റിവിന്റെ ചെലവ് കുറഞ്ഞ പതിപ്പാണ് വരാനിരിക്കുന്ന വയോസ്. 4,425 mm നീളവും, 1,730 mm വീതിയും, 1,475 mm ഉയരവുമാണ് വയോസിനുള്ളത്.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

2,550 mm നീളമേറിയതാണ് സെഡാന്റെ വീല്‍ബേസ്. 133 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഗ്ലോബല്‍ സ്‌പെക്ക് മോഡലിനുള്ളതെങ്കിലും ഇന്ത്യാ സ്‌പെക്ക് വയോസില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുറയാനാണ് സാധ്യത.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനിലാകും ടൊയോട്ട വയോസിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുങ്ങുക. 105 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

ഒരുപക്ഷെ ഏത്തിയോസില്‍ നിന്നമുള്ള 1.4 ലിറ്റര്‍ ഡീസല്‍ യൂണിറ്റും വയോസില്‍ ഒരുങ്ങിയേക്കും. 67 bhp കരുത്തും 170 Nm torque ഉത്പാദിപ്പിക്കുന്നതാകും ഡീസല്‍ എഞ്ചിന്‍.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

വയോസിന്റെ വരവോടെ ടൊയോട്ടയുടെ ഇന്ത്യന്‍ നിരയ്ക്ക് പുത്തനുണര്‍വ് ലഭിക്കുമെന്നതില്‍ യാതൊരു സംശയമില്ല. കാഴ്ചയില്‍ 'ഷാര്‍പ്പ് ആന്‍ഡ് അഗ്രസീവാണ്' ടൊയോട്ട വയോസ്.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

കമ്പനിയുടെ പുതുതലമുറ ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ഹെഡ്ലാമ്പും ഗ്രില്ലും വയോസിന്റെ അഗ്രസീവ് പ്രതിച്ഛായയ്ക്ക് കരുത്ത് പകരുന്നു. ബ്ലാക് ഫിനിഷ് നേടിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ വയോസിന്റെ സ്പോര്‍ടി മുഖത്തിലേക്കുള്ള സൂചനയാണ്.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

മുന്‍വീല്‍ ആര്‍ച്ചുകളില്‍ നിന്നും പിന്‍വശത്തേക്ക് ഒഴുകിയിറങ്ങുന്ന വരകള്‍ വയോസിന്റെ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും. ബൂട്ടുകള്‍ വലുതാണെങ്കിലും വയോസിന്റെ ആകാരത്തോട് നീതിപുലര്‍ത്തുന്നുണ്ട്.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

ഇതൊക്കെയാണെങ്കിലും സിറ്റിയോട് ഏറ്റുമുട്ടാനുള്ള ഇന്റീരിയര്‍ മികവ് വയോസിനുണ്ടോ എന്നത് കണ്ടറിയണം.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ബമ്പറില്‍ ഒരുങ്ങിയ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ORVM കള്‍, യുഎസ്ബി-ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് രാജ്യാന്തര വയോസ് പതിപ്പുകളുടെ ഫീച്ചര്‍.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

ഹോണ്ട സിറ്റിക്കും, ഹ്യുണ്ടായി വേര്‍ണയ്ക്കും എതിരെ എക്സിക്യൂട്ടീവ് സെഡാന്‍ നിരയിലേക്കാണ് ടൊയോട്ട വയോസ് വന്നെത്തുക. സ്‌കോഡ റാപിഡ്,ഫോക്‌സ്‌വാഗണ്‍ വെന്റോ മോഡലുകളും ടൊയോട്ട വയോസിന് എതിരാളികളായുണ്ട്.

സിറ്റിയ്ക്കും വേര്‍ണയ്ക്കും പുതിയ എതിരാളി; ഇതാണ് ടൊയോട്ട കാത്തുവെച്ച വയോസ്!

ഏഴു ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയുള്ള വിലനിലവാരത്തിലാകും പുത്തന്‍ സെഡാനെ ടൊയോട്ട അവതരിപ്പിക്കാന്‍ സാധ്യത.

കൂടുതല്‍... #toyota #Auto Expo 2018 #ടോയോട്ട
English summary
Toyota Vios Teased Ahead Of Debut. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark