ടൊയോട്ട യാരിസ് ബുക്കിംഗ് അയ്യായിരം പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം!

By Dijo Jackson

ടൊയോട്ട യാരിസ് ബുക്കിംഗ് അയ്യായിരം പിന്നിട്ടു. വിപണിയില്‍ എത്തി മൂന്നു ദിവസം കൊണ്ടു ടൊയോട്ട യാരിസ് നേടിയത് അയ്യായിരത്തിലേറെ ബുക്കിംഗ്. നിലവില്‍ ബുക്ക് ചെയ്താല്‍ രണ്ടുമാസം കാത്തിരിക്കണം പുതിയ യാരിസിനെ കിട്ടാന്‍. മെയ് 18 -നാണ് ടൊയോട്ട യാരിസ് വിപണിയില്‍ എത്തിയത്. മോഡലിന്റെ പ്രീ-ബുക്കിംഗ് ഏപ്രില്‍ മാസം മുതല്‍ കമ്പനി തുടങ്ങിയിരുന്നു.

ടൊയോട്ട യാരിസ് ബുക്കിംഗ് 5,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം

ടൊയോട്ടയുടെ ആദ്യ ഇടത്തരം സെഡാനെന്ന വിശേഷണം യാരിസിനുണ്ട്. 8.75 ലക്ഷം മുതല്‍ 14.07 ലക്ഷം രൂപ വരെയാണ് യാരിസിന്റെ വിലനിലവാരം. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കാര്‍ ബുക്ക് ചെയ്ത ആദ്യ ആയിരം ഉപഭോക്താക്കള്‍ക്ക് മെയ് 18 -ന് തന്നെ യാരിസിനെ കമ്പനി നല്‍കി.

ടൊയോട്ട യാരിസ് ബുക്കിംഗ് 5,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം

കര്‍ണാടകയില്‍ ടൊയോട്ടയുടെ ബിഡദി നിര്‍മ്മാണ ശാലയില്‍ നിന്നാണ് യാരിസുകള്‍ വിപണിയില്‍ എത്തുന്നത്. എത്തിയോസ്, കൊറോള, കാമ്രി, ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ മോഡലുകള്‍ ഒരുങ്ങുന്നതും ഇതേ ശാലയില്‍ നിന്നാണ്. 85 ശതമാനത്തോളം പ്രാദേശികമായി സമാഹരിച്ച ഘടകങ്ങള്‍ കൊണ്ടാണ് യാരിസിന്റെ നിര്‍മ്മാണം.

ടൊയോട്ട യാരിസ് ബുക്കിംഗ് 5,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം

J, G, V, VX എന്നീ നാലു വകഭേദങ്ങളാണ് യാരിസില്‍. വകഭേദങ്ങളിലെല്ലാം 1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിന്‍ ഇടംപിടിക്കുന്നു. എഞ്ചിന് 108 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ടൊയോട്ട യാരിസ് ബുക്കിംഗ് 5,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ യാരിസില്‍ ലഭ്യമാണ്. വകഭേദങ്ങള്‍ക്കെല്ലാം സിവിടി പതിപ്പുണ്ടെന്നതും യാരിസിന്റെ പ്രത്യേകതയാണ്. വൈല്‍ഡ്ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, ഗ്രെയ് മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക് എന്നീ ആറു നിറങ്ങളിലാണ് യാരിസ് അണിനിരക്കുന്നത്.

ടൊയോട്ട യാരിസ് ബുക്കിംഗ് 5,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം

ശ്രേണിയില്‍ തന്നെ ആദ്യമായ ഒരുപിടി ഫീച്ചറുകളും കൊണ്ടാണ് യാരിസിന്റെ വരവ്. കൈചലനം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവ യാരിസില്‍ എടുത്തുപറയണം. സിവിടി പതിപ്പുകളില്‍ മാത്രമാണ് പാഡില്‍ ഷിഫ്റ്ററുകള്‍ ലഭിക്കുക.

ടൊയോട്ട യാരിസ് ബുക്കിംഗ് 5,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം

ഏഴു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ യാരിസ് വകഭേദങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇതിനു പുറമെ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, മുന്‍-പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ക്യാമറ, സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനങ്ങള്‍ ഉയര്‍ന്ന യാരിസ് വകഭേദങ്ങളിലുണ്ട്.

ടൊയോട്ട യാരിസ് ബുക്കിംഗ് 5,000 പിന്നിട്ടു; ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് രണ്ടു മാസം

പത്തു ലക്ഷം രൂപയ്ക്ക് താഴെ സിവിടി ഗിയര്‍ബോക്സ് ലഭിക്കുന്ന ആദ്യ സി സെഗ്മന്റ് സെഡാനാണ് ടൊയോട്ട യാരിസ്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസ് എന്നിവരോടാണ് പുതിയ യാരിസിന്റെ അങ്കം.

More from DriveSpark

Article Published On: Monday, May 21, 2018, 17:32 [IST]
English summary
Toyota Yaris Bookings Cross 5,000 Units. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X