ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

By Dijo Jackson

കഴിഞ്ഞ മാസം സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് പുതിയ യാരിസ് സെഡാനെ ടൊയോട്ട ഇന്ത്യയില്‍ കാഴ്ചവെച്ചത്. ഏപ്രില്‍ അവസാനത്തോടെ യാരിസ് വിപണിയില്‍ എത്താനിരിക്കെ പുതിയ സെഡാന്റെ ബുക്കിംഗ് ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

ഇന്ത്യന്‍ സി സെഗ്മന്റ് ശ്രേണിയില്‍ ടൊയോട്ട അവതരിപ്പിക്കുന്ന ആദ്യ പൂര്‍ണ സെഡാനാണ് യാരിസ്. ഏപ്രില്‍ മാസത്തോടെ യാരിസിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നായിരുന്നു ആദ്യവിവരം.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

എന്നാല്‍ ഡീലര്‍ഷിപ്പ് തലത്തില്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ അവസാനത്തോടെ യാരിസ് വിപണിയില്‍ എത്തുമെന്ന് ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

അമ്പതിനായിരം രൂപയാണ് യാരിസിന്റെ ബുക്കിംഗ് തുക. അതേസമയം പുതിയ സെഡാന്റെ വില, വകഭേദങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡീലര്‍ഷിപ്പുകള്‍ക്കും ലഭ്യമല്ല.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

അതിനാല്‍ യാരിസിനെ ഇപ്പോള്‍ ബുക്ക് ചെയ്താലും വകഭേദം ഏതുവേണമെന്നു തെരഞ്ഞെടുക്കാന്‍ സാധിക്കില്ല. ഔദ്യോഗിക അവതരണത്തിന് ശേഷം മാത്രമാകും യാരിസ് വകഭേദങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

പുതിയ യാരിസില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ടൊയോട്ട നല്‍കുന്നത്. തത്കാലം യാരിസ് ഡീസലിനെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടെന്നാണ് ടൊയോട്ടയുടെ തീരുമാനം.

Recommended Video

Toyota Yaris India Walkaround; Specifications, Features, Details
ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് യാരിസിന്റെ ഒരുക്കം. 107 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

സിവിടി ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തും. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഗ്ലോബല്‍ ബി അടിത്തറയിലാണ് പുതിയ ടൊയോട്ട യാരിസിന്റെ നിര്‍മ്മാണം.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

കോണോട് കോണ്‍ ചേര്‍ന്നു നില്‍ക്കുന്ന ഹെഡ് ലാമ്പുകളും ഭീമന്‍ ഗ്രില്ലും ഉള്ളടങ്ങുന്നതാണ് യാരിസിന്റെ മുഖരൂപം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലില്‍ തന്നെയാണ്.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

ബമ്പറിന് ഇരുവശത്തുമായി ഫോഗ്ലാമ്പുകളുമുണ്ട്. വളരെ ലളിതമാണ് യാരിസിന്റെ സൈഡ് പ്രൊഫൈല്‍. മുന്‍ വീല്‍ ആര്‍ച്ചുകളില്‍ നിന്നും പിന്‍ ഡോറിലേക്ക് നീളുന്ന ക്യാരക്ടര്‍ ലൈന്‍ മാത്രമാണ് എടുത്തുപറയാന്‍ മാത്രമുള്ള വിശേഷം.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

പൊതിഞ്ഞു നില്‍ക്കുന്ന മാതൃകയിലാണ് യാരിസിന്റെ ടെയില്‍ ലാമ്പുകള്‍. ഫൊക്‌സ് ലെതര്‍ സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ചെറിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലുള്ള എസി വെന്റ്; അകത്തളത്തെ വിശേഷങ്ങള്‍ ഇങ്ങനെ നീളും.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

4,115 mm നീളവും 1,700 mm വീതിയും 1,475 mm ഉയരവും യാരിസിനുണ്ട്. 2,550 mm നീളമേറിയതാണ് കാറിന്റെ വീല്‍ബേസ്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി യാരിസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രത്യേകം വര്‍ധിപ്പിച്ചിട്ടുണ്ട്.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

മികവാര്‍ന്ന ഇന്ധനക്ഷമത ഉറപ്പുവരുത്തുന്ന 180 സെക്ഷന്‍ ടയറുകളാണ് 15 ഇഞ്ച് വീലുകളില്‍ ഒരുങ്ങുന്നത്. ഏഷ്യന്‍ വിപണികളില്‍ വില്‍ക്കപ്പെടുന്ന യാരിസിന്റെ മൂന്നാം തലമുറ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ് വിപണിയില്‍ എത്തുന്നത്.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

പവര്‍ ഡ്രൈവര്‍ സീറ്റ്, ഏഴു എയര്‍ബാഗുകള്‍, റൂഫിലുള്ള എയര്‍ വെന്റ്, TPMS, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് യാരിസിന്റെ മറ്റു ഫീച്ചറുകള്‍.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തു മുതല്‍ പന്ത്രണ്ടു ലക്ഷം രൂപ വരെ യാരിസ് സെഡാനില്‍ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. വൈല്‍ഡ്ഫയര്‍, പേള്‍ വൈറ്റ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് നിറങ്ങളിലായിരിക്കും യാരിസ് വിപണിയില്‍ ലഭ്യമാവുക.

ടൊയോട്ട യാരിസ് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം

പോര് മുറുകിയ സി സെഗ്മന്റ് ശ്രേണിയില്‍ മാരുതി സിയാസ്, സ്‌കോഡ റാപിഡ്,ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹോണ്ട സിറ്റി മോഡലുകളുമായി ടൊയോട്ട യാരിസ് കൊമ്പുകോര്‍ക്കും.

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Toyota Yaris Bookings Open. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X