ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

By Dijo Jackson

ടൊയോട്ട യാരിസിന്റെ ബുക്കിംഗ് ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും. ഇന്ത്യന്‍ സി സെഗ്മന്റ് ശ്രേണിയില്‍ ടൊയോട്ട അവതരിപ്പിക്കുന്ന ആദ്യ പൂര്‍ണ സെഡാനാണ് യാരിസ്. ഫെബ്രുവരിയില്‍ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് യാരിസ് സെഡാനെ ടൊയോട്ട ഇന്ത്യയില്‍ ആദ്യമായി കാഴ്ചവെച്ചത്.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

യാരിസിന്റെ ബുക്കിംഗ് അടുത്ത മാസം ആരംഭിക്കുമെന്ന് ടൊയോട്ട ഔദ്യോഗികമായി സ്ഥിരീകരിച്ചു. പോര് മുറുകിയ സി സെഗ്മന്റ് ശ്രേണിയില്‍ മാരുതി സിയാസ്, സ്‌കോഡ റാപിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹോണ്ട സിറ്റി മോഡലുകളുമായാണ് ടൊയോട്ട യാരിസ് കൊമ്പു കോര്‍ക്കുക.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

കോണോട് കോണ്‍ ചേര്‍ന്നു നില്‍ക്കുന്ന ഹെഡ് ലാമ്പുകളും ഭീമന്‍ ഗ്രില്ലും ഉള്ളടങ്ങുന്നതാണ് യാരിസിന്റെ മുഖരൂപം. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലില്‍ തന്നെയാണ്.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

ബമ്പറിന് ഇരുവശത്തുമായി ഫോഗ്‌ലാമ്പുകളുമുണ്ട്. വളരെ ലളിതമാണ് യാരിസിന്റെ സൈഡ് പ്രൊഫൈല്‍. മുന്‍ വീല്‍ ആര്‍ച്ചുകളില്‍ നിന്നും പിന്‍ ഡോറിലേക്ക് നീളുന്ന ക്യാരക്ടര്‍ ലൈന്‍ മാത്രമാണ് എടുത്തുപറയാന്‍ മാത്രമുള്ള വിശേഷം.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

പൊതിഞ്ഞു നില്‍ക്കുന്ന മാതൃകയിലാണ് യാരിസിന്റെ ടെയില്‍ ലാമ്പുകള്‍. ഫൊക്സ് ലെതര്‍ സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ചെറിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലുള്ള എസി വെന്റ്; അകത്തളത്തെ വിശേഷങ്ങള്‍ ഇങ്ങനെ നീളും.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ കാറിന്റെ ഒരുക്കം. 107 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

സിവിടി ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തും. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഗ്ലോബല്‍ ബി അടിത്തറയിലാണ് പുതിയ ടൊയോട്ട യാരിസിന്റെ ഒരുക്കം.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

4,115 mm നീളവും 1,700 mm വീതിയും 1,475 mm ഉയരവും യാരിസിനുണ്ട്. 2,550 mm നീളമേറിയതാണ് കാറിന്റെ വീല്‍ബേസ്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി യാരിസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രത്യേകം വര്‍ധിപ്പിച്ചിട്ടുണ്ട്.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

മികവാര്‍ന്ന ഇന്ധനക്ഷമത ഉറപ്പുവരുത്തുന്ന 180 സെക്ഷന്‍ ടയറുകളാണ് 15 ഇഞ്ച് വീലുകളില്‍ ഒരുങ്ങുന്നത്. ഏഷ്യന്‍ വിപണികളില്‍ വില്‍ക്കപ്പെടുന്ന യാരിസിന്റെ മൂന്നാം തലമുറ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പാണ് വിപണിയില്‍ എത്തുന്നത്.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

പവര്‍ ഡ്രൈവര്‍ സീറ്റ്, ഏഴു എയര്‍ബാഗുകള്‍, റൂഫിലുള്ള എയര്‍ വെന്റ്, TPMS, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് യാരിസിന്റെ മറ്റു ഫീച്ചറുകള്‍.

ടൊയോട്ട യാരിസ് ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തു മുതല്‍ പന്ത്രണ്ടു ലക്ഷം രൂപ വരെ യാരിസ് സെഡാനില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. വൈല്‍ഡ്ഫയര്‍, പേള്‍ വൈറ്റ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് നിറങ്ങളിലായിരിക്കും യാരിസ് വിപണിയില്‍ ലഭ്യമാവുക.

Article Published On: Wednesday, March 14, 2018, 10:55 [IST]
English summary
Toyota Yaris Bookings To Start From April 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X