'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

Written By:

മെയ് 18 -ന് ടൊയോട്ട യാരിസ് വിപണിയില്‍ എത്തും. ആദ്യ ഇടത്തരം സെഡാനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ടൊയോട്ട പൂര്‍ത്തിയാക്കി. ഇന്ത്യ ഇതുവരെ യാരിസിനെ പരിചയപ്പെട്ടിട്ടില്ല. എന്തുമാത്രം സുരക്ഷയുണ്ട് യാരിസിനെന്ന ചോദ്യം വിപണിയില്‍ മുഴങ്ങി കേള്‍ക്കാന്‍ കാരണമിതാണ്. എന്നാല്‍ ഈ ആശങ്കയ്ക്ക് ഉത്തരം നല്‍കി യാരിസിന്റെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

ആസിയാന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ടൊയോട്ട യാരിസിന് അഞ്ചു സ്റ്റാര്‍ നേട്ടം. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ യാരിസ് അതിശയിപ്പിക്കുന്ന മികവുകാട്ടി. തെക്കു-കിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്കുള്ള യാരിസാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ 32.19 പോയിന്റ് യാരിസ് നേടി (36 പോയിന്റാണ് പരമാവധി). മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള ആഘാതത്തെ സുരക്ഷിതമായി ചെറുത്തുനില്‍ക്കാന്‍ യാരിസിന് കഴിഞ്ഞു.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ 42.44 പോയിന്റാണ് യാരിസ് രേഖപ്പെടുത്തിയത് (49 പോയിന്റാണ് പരമാവധി). അതേസമയം സേഫ്റ്റി അസിസ്റ്റ് വിഭാഗത്തില്‍ യാരിസിന്റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങി. 11 പോയിന്റാണ് ഈ ഇനത്തില്‍ യാരിസ് കുറിച്ചത് (18 പോയിന്റാണ് പരമാവധി).

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

ഏഴു എയര്‍ബാഗുകളാണ് വിപണിയില്‍ എത്താനിരിക്കുന്ന യാരിസില്‍. ഇതില്‍ 'സൈഡ്, കര്‍ട്ടണ്‍, നീ' എയര്‍ബാഗുകള്‍ ഉള്‍പ്പെടും. ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് എന്നിവ യാരിസ് വകഭേദങ്ങളില്‍ എല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

ഇതിനു പുറമെ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, മുന്‍-പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ പോലുള്ള സജ്ജീകരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന യാരിസ് വകഭേദങ്ങളിലുണ്ട്.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

വരവിന് മുമ്പെ യാരിസിന്റെ വില ടൊയോട്ട പ്രഖ്യാപിച്ചു കഴിഞ്ഞു. 8.75 ലക്ഷം രൂപ മുതലാണ് യാരിസിന്റെ എക്‌സ്‌ഷോറൂം വില. 14.07 ലക്ഷം രൂപ വിലയില്‍ ഏറ്റവും ഉയര്‍ന്ന യാരിസ് VX വകഭേദം വിപണിയില്‍ അണിനിരക്കും.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

പെട്രോള്‍ പതിപ്പില്‍ മാത്രമാണ് യാരിസിന്റെ ഒരുക്കം. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനാണ് യാരിസില്‍. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകളെ കാറില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

ശ്രേണിയില്‍ ആദ്യമായ ഒരുപിടി മുന്തിയ ഫീച്ചറുകളാണ് യാരിസിന്റെ മുഖ്യാകര്‍ഷണം. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് സ്റ്റാര്‍ട്ടിന് ഒപ്പമുള്ള സ്മാര്‍ട്ട് എന്‍ട്രി, ഹാന്‍ഡ്/എയര്‍ ജെസ്റ്റര്‍ കണ്‍ട്രോളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ യാരിസില്‍ എടുത്തുപറയണം.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

മേല്‍ക്കൂരയിലാണ് എസി വെന്റുകള്‍. ആംബിയന്റ് ലൈറ്റിങ്ങും കാറിലുണ്ട്. സിവിടി പതിപ്പുകളില്‍ മാത്രമാണ് പാഡില്‍ ഷിഫ്റ്റ് ലഭ്യമാവുക. പിയാനൊ ബ്ലാക് നിറത്തിലാണ് അകത്തളം. 'വാട്ടര്‍ഫൊള്‍' ഡിസൈനെന്നാണ് ഇന്‍സ്ട്രമെന്റ് പാനല്‍ രൂപകല്‍പനയെ ടൊയോട്ട വിശേഷിപ്പിക്കുന്നത്.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

ടൊയോട്ട കിര്‍ലോസ്‌കറിന്റെ ബിഡാദി നിര്‍മ്മാണശാലയില്‍ നിന്നുമാണ് യാരിസിന്റെ ഉത്പാദനം. പ്രാദേശികമായി സമാഹരിച്ച ഘടകങ്ങള്‍ കൊണ്ടാണ് കാറിന്റെ ഒരുക്കം.

'ഇടി' പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേടി ടൊയോട്ട യാരിസ്

ഫാന്റം ബ്രൗണ്‍, വൈല്‍ഡ്ഫയര്‍ റെഡ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക്, പേള്‍ വൈറ്റ് (തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ മാത്രം), സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് യാരിസ് ലഭ്യമാവുക.

കൂടുതല്‍... #toyota
English summary
Toyota Yaris Crash Test. Read in Malayalam.
Story first published: Wednesday, May 16, 2018, 19:32 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark