ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

Written By:

മെയ് 18 ന് ടൊയോട്ട യാരിസ് വിപണിയില്‍ എത്തും. ഏപ്രില്‍ 22 മുതലാണ് പുതിയ ടൊയോട്ട സെഡാന്റെ ഔദ്യോഗിക ബുക്കിംഗ്. എന്നാല്‍ ഡീലര്‍ഷിപ്പ് തലത്തില്‍ യാരിസ് പ്രീ-ബുക്കിംഗ് തുടങ്ങിയതായാണ് വിവരം. അമ്പതിനായിരം രൂപയാണ് ബുക്കിംഗ് തുക.

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

പെട്രോള്‍ പതിപ്പില്‍ മാത്രമാണ് യാരിസ് ഇന്ത്യയില്‍ അണിനിരക്കുക. ഇക്കാര്യം ടൊയോട്ട ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യാരിസ് പെട്രോള്‍ വകഭേദങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഏഴു വകഭേദങ്ങളിലാണ് യാരിസ് വില്‍പനയ്ക്ക് എത്തുക. മൂന്ന് മാനുവല്‍ പതിപ്പുകളും നാലു ഓട്ടോമാറ്റിക് പതിപ്പുകളും ഇതില്‍ ഉള്‍പ്പെടും. V MT, G MT, J MT എന്നിവയാണ് യാരിസ് മാനുവല്‍ വകഭേദങ്ങള്‍.

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

V CVT, G CVT, J CVT, VX CVT എന്നീ വകഭേദങ്ങളാണ് യാരിസ് ഓട്ടോമാറ്റിക് നിരയില്‍. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് യാരിസിന്റെ ഒരുക്കം. 108 bhp കരുത്തും 140 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

വകഭേദങ്ങളില്‍ ഉടനീളം വേരിയബിള്‍ വാല്‍വ് ടൈമിംഗ് ടെക്‌നോളജി സ്റ്റാന്‍ഡേര്‍ഡാണ്. യാരിസ് മാനുവല്‍ പതിപ്പുകളില്‍ ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. അതേസമയം ഓട്ടോമാറ്റിക് പതിപ്പുകളില്‍ സിവിടി ഗിയര്‍ബോക്‌സാണ് ഒരുങ്ങുക.

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

എട്ടു ലക്ഷം രൂപ മുതല്‍ കാറിന് വില പ്രതീക്ഷിക്കാം. ടൊയോട്ടയുടെ ബിഡാദി നിര്‍മ്മാശാലയില്‍ നിന്നുമാണ് യാരിസിന്റെ ഉത്പാദനം. യാരിസ് ഘടകങ്ങളുടെ പ്രാദേശിക സമഹാരണം കമ്പനി പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ട്.

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചെലവുമായിരിക്കും ടൊയോട്ട യാരിസിന്റെ മുഖ്യാകര്‍ഷണം. ഫാന്റം ബ്രൗണ്‍, വൈല്‍ഡ്ഫയര്‍ റെഡ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് യാരിസ് ലഭ്യമാവുക.

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

J വകഭേദം

 • ഹാലോജന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍
 • ബോഡി നിറമുള്ള മിററുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍
 • വൈദ്യുതി പിന്തുണയോടെ ക്രമീകരിക്കാവുന്ന മിററുകള്‍
 • ഷാര്‍ക്ക് ഫിന്‍ ആന്റീന
 • HSEA ഗ്ലാസ്
 • മാനുവല്‍ എസി

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

 • ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
 • എല്‍സിഡി MID യ്ക്ക് ഒപ്പമുള്ള ഒപ്റ്റിട്രോണ്‍ മീറ്റര്‍
 • കൂള്‍ഡ് ഗ്ലൗവ് ബോക്‌സ്
 • 60:40 സ്പ്ലിറ്റ് സീറ്റുകള്‍
 • നാലു സ്പീക്കര്‍ ഓഡിയോ സംവിധാനം
 • ഏഴ് എയര്‍ബാഗുകള്‍

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

 • ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്
 • ഡ്രം ബ്രേക്കുകള്‍ (മുന്നിലും പിന്നിലും)
 • എഞ്ചിന്‍ ഇമൊബിലൈസര്‍
 • സെന്‍ട്രല്‍ ലോക്കിങ്ങ്
 • പവര്‍ സ്റ്റീയറിംഗ് (ചെരിവ് ക്രമീകരിക്കാവുന്ന)
 • കീലെസ് എന്‍ട്രി
 • പവര്‍ വിന്‍ഡോ (മുന്നിലും പിന്നിലും)

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

G വകഭേദം

 • ക്രോം ഗ്രില്‍
 • വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍
 • വൈബ്രേഷന്‍ കണ്‍ട്രോള്‍ ഗ്ലാസ്
 • സ്മാര്‍ട്ട് എന്‍ട്രി
 • ടിഎഫ്ടി MID യ്ക്ക് ഒപ്പമുള്ള ഒപ്റ്റിട്രോണ്‍ മീറ്റര്‍
 • ഓട്ടോ എസി

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

 • പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്
 • സ്റ്റീയറിംഗ് ഓഡിയോ കണ്‍ട്രോളുകള്‍
 • 7.0 ഇഞ്ച് AVX ഇന്‍ഫോടെയന്‍മെന്റ് സംവിധാനം (നാലു സ്പീക്കറുകളോടെ)
 • റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ (രണ്ടെണ്ണം)
 • മുന്‍ ഫോഗ് ലാമ്പുകള്‍
 • പിന്‍ ഫോഗ് ലാമ്പുകള്‍
 • റിയര്‍ ഡീഫോഗര്‍
 • സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്
 • ഇംപാക്ട് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക്

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

V വകഭേദം

 • 15 ഇഞ്ച് അലോയ് വീലുകള്‍
 • ഫോളോ മീ ഹോം സവിശേഷതയുള്ള ഓട്ടോ ഹെഡ്‌ലാമ്പുകള്‍
 • റെയിന്‍ സെന്‍സിംഗ് വൈപറുകള്‍
 • 7.0 ഇഞ്ച് AVX ഇന്‍ഫോടെയന്‍മെന്റ് സംവിധാനം (ആറു സ്പീക്കറുകളോടെ)
 • ക്രൂയിസ് കണ്‍ട്രോള്‍
 • മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ (രണ്ടെണ്ണം)
 • റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ (നാലെണ്ണം)
 • നാലു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക്

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

VX വകഭേദം

 • എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍
 • ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍
 • പാഡില്‍ ഷിഫ്റ്ററുകള്‍
 • 7.0 ഇഞ്ച് AVN ഇന്‍ഫോടെയന്‍മെന്റ് സംവിധാനം (ആറു സ്പീക്കറുകളോടെ)
 • ലെതര്‍ സീറ്റുകള്‍

ടൊയോട്ട യാരിസ് എത്തുക ഏഴു വകഭേദങ്ങളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

 • വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് (എട്ടു വിധത്തില്‍)
 • പിന്‍ സണ്‍ഷേഡ്
 • വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍
 • ഹില്‍ അസിസ്റ്റ്
 • ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം

Source: TeamBHP

കൂടുതല്‍... #toyota
English summary
Toyota Yaris Details Leaked Ahead Of Launch. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark