ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

By Dijo Jackson

കാത്തിരിപ്പിനൊടുവില്‍ യാരിസ് ഇന്ത്യന്‍ മണിലെത്തി. ഇടത്തരം സെഡാന്‍ ശ്രേണിയിലേക്കുള്ള ടൊയോട്ടയുടെ ആദ്യ സമര്‍പ്പണമാണ് യാരിസ്. ഫീച്ചറുകളാല്‍ സമ്പന്നമായ യാരിസിന് 8.75 ലക്ഷം രൂപ മുതല്‍ ടൊയോട്ട വില നിശ്ചയിച്ചു. യാരിസ് സെഡാന് എത്തിയ സ്ഥിതിക്ക് യാരിസ് ഹാച്ച്ബാക്കിനെയും കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് അടുത്തിടെയാണ് അഭ്യൂഹമുയര്‍ന്നത്.

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

എന്നാല്‍ യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണികളില്‍ ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്. പത്തു മുതല്‍ 13 ലക്ഷം രൂപ വിലനിലവാരമാണ് തായ്‌ലാന്‍ഡ് പോലുള്ള ഏഷ്യന്‍ വിപണികളില്‍ യാരിസ് ഹാച്ച്ബാക്ക് പുലര്‍ത്തുന്നത്.

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് യാരിസ് ഹാച്ച്ബാക്കില്‍. എഞ്ചിന് 87 bhp കരുത്തും 108 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സ് ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

യാരിസ് സെഡാന്റെ രൂപത്തിലും ഭാവത്തിലുമാണ് യാരിസ് ഹാച്ച്ബാക്കും. വലിയ ബമ്പര്‍ ഗ്രില്ലാണ് യാരിസ് ഹാച്ച്ബാക്കിലും മുഖ്യാകര്‍ഷണം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും യാരിസ് ഹാച്ച്ബാക്കിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാച്ച്ബാക്കിന്. വശങ്ങളിലുള്ള ക്യാരക്ടര്‍ ലൈനുകള്‍ യാരിസിന്റെ പക്വത വെളിപ്പെടുത്തും. മേല്‍ക്കൂരയോട് ചേര്‍ന്ന സ്‌പോയിലറിലും എല്‍ഇഡി ടെയില്‍ ലൈറ്റ് ക്ലസ്റ്ററിലും യാരിസിന്റെ ചാരുത പൂര്‍ണം. യഥാര്‍ത്ഥത്തില്‍ യാരിസ് സെഡാനെക്കാളും സ്‌പോര്‍ടിയാണ് യാരിസ് ഹാച്ച്ബാക്ക്.

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, സ്മാര്‍ട്ട് കീ, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സംവിധാനം എന്നിങ്ങനെ നീളും അകത്തളത്തെ വിശേഷങ്ങള്‍. കറുപ്പ് പശ്ചാത്തലത്തിലാണ് അകത്തളം.

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

യാരിസ് സെഡാനില്‍ കണ്ട 'വാട്ടര്‍ഫൊള്‍ ഡിസൈന്‍' സെന്റര്‍ കണ്‍സോള്‍ യാരിസ് ഹാച്ച്ബാക്കിലും തുടരുന്നു. ഏഴു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവ സുരക്ഷയുടെ ഭാഗമായി ഹാച്ച്ബാക്കില്‍ ഇടംപിടിക്കുന്നുണ്ട്.

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

ഈ ഫീച്ചറുകളെല്ലാമുള്ള യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയില്‍ എത്തിയാല്‍ വില പത്തു ലക്ഷം കടക്കും. ശ്രേണിയില്‍ എതിരാളികളുടെ കാര്യമെടുത്താല്‍ സ്വിഫ്റ്റും ഗ്രാന്‍ഡ് i10 വരുന്നത് ഇതിന്റെ പാതി വിലയ്ക്കും.

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് ഇന്ത്യയിലേക്കില്ല — കാരണമിതാണ്

ഇതേ കാരണം മുന്‍നിര്‍ത്തിയാണ് യാരിസ് ഹാച്ച്ബാക്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടെന്ന ടൊയോട്ടയുടെ തീരുമാനം.

Source: CarandBike

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Toyota Yaris Hatchback Is Not Coming To India. Read in Malayalam.
Story first published: Saturday, May 19, 2018, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X