സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

By Dijo Jackson

തിയ്യതി പ്രഖ്യാപിച്ചു. ടൊയോട്ട യാരിസ് എത്തുക മെയ് 18 ന്. ഏപ്രില്‍ 22 മുതല്‍ യാരിസ് ബുക്കിംഗ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിക്കും. എന്നാല്‍ ഡീലര്‍ഷിപ്പ് തലത്തില്‍ അനൗദ്യോഗിക ബുക്കിംഗ് തുടങ്ങിയതായാണ് വിവരം. അമ്പതിനായിരം രൂപയാണ് യാരിസ് ബുക്കിംഗ് തുക.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

ടൊയോട്ടയുടെ ഇടത്തരം സെഡാന്‍ വരിക പെട്രോള്‍ എഞ്ചിനില്‍ മാത്രം. ഡീസല്‍ യാരിസിനെ നല്‍കണമോ എന്ന കാര്യത്തില്‍ ടൊയോട്ട ഇനിയും തീര്‍പ്പു കല്‍പിച്ചിട്ടില്ല. കളത്തിലാകട്ടെ എതിരാളികള്‍ ഹോണ്ട സിറ്റിയും മാരുതി സിയാസും.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

ഇവര്‍ക്ക് ആശങ്കപ്പെടാനുള്ള വക യാരിസിലുണ്ടോ? ഫീച്ചറുകളെ ഉയര്‍ത്തി കാട്ടിയാണ് യാരിസിന്റെ ഇന്ത്യന്‍ വരവ്. ഫോര്‍ച്യൂണറിലും ഇന്നോവയിലും കണ്ട ടൊയോട്ട മാജിക് യാരിസില്‍ ആവര്‍ത്തിക്കുമോയെന്ന് ഉടനറിയാം.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

എന്തായാലും ശ്രേണിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ ഫീച്ചറുകള്‍ യാരിസിലുണ്ട്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഫീച്ചറുകളില്‍ മുഖ്യം.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

മേല്‍ക്കൂരയിലാണ് എസി വെന്റുകള്‍. ഏഴു എയര്‍ബാഗുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ടയര്‍ മര്‍ദ്ദം നിരീക്ഷിക്കുന്ന സംവിധാനം എന്നിവ കാറിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടും. ശ്രേണിയില്‍ ഇതുവരെയും നിര്‍മ്മാതാക്കള്‍ നല്‍കാന്‍ മടിച്ച ഫീച്ചറുകളാണിത്.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, പിന്നെ ഡ്രൈവറുടെ കാല്‍മുട്ടിന് സംരക്ഷണമേകുന്ന എയര്‍ബാഗും ഉള്‍പ്പെടെയാണ് യാരിസിലുള്ള ഏഴു എയര്‍ബാഗുകള്‍.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

ആദ്യം പറഞ്ഞതു പോലെ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് യാരിസില്‍. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനിലാണ് യാരിസിന്റെ ഒരുക്കം. 107 bhp കരുത്തും 140 Nm torque ഉം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

സിവിടി ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തും. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഗ്ലോബല്‍ ബി അടിത്തറയിലാണ് പുതിയ ടൊയോട്ട യാരിസിന്റെ നിര്‍മ്മാണം.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

കോണോട് കോണ്‍ ചേര്‍ന്നു നില്‍ക്കുന്ന ഹെഡ് ലാമ്പുകളും ഭീമന്‍ ഗ്രില്ലും ഉള്ളടങ്ങുന്നതാണ് യാരിസിന്റെ മുഖരൂപം. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലില്‍ തന്നെയാണ്.

ബമ്പറിന് ഇരുവശത്തുമായി ഫോഗ്‌ലാമ്പുകളുമുണ്ട്.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

വളരെ ലളിതമാണ് യാരിസിന്റെ സൈഡ് പ്രൊഫൈല്‍. മുന്‍ വീല്‍ ആര്‍ച്ചുകളില്‍ നിന്നും പിന്‍ ഡോറിലേക്ക് നീളുന്ന ക്യാരക്ടര്‍ ലൈന്‍ മാത്രമാണ് എടുത്തുപറയാന്‍ മാത്രമുള്ള വിശേഷം.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

പൊതിഞ്ഞു നില്‍ക്കുന്ന മാതൃകയിലാണ് യാരിസിന്റെ ടെയില്‍ ലാമ്പുകള്‍. 4,115 mm നീളവും 1,700 mm വീതിയും 1,475 mm ഉയരവും യാരിസിനുണ്ട്. 2,550 mm നീളമേറിയതാണ് കാറിന്റെ വീല്‍ബേസ്.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി യാരിസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രത്യേകം വര്‍ധിപ്പിച്ചിട്ടുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തു മുതല്‍ പന്ത്രണ്ടു ലക്ഷം രൂപ വരെ യാരിസ് സെഡാനില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

സിറ്റിയുമായി അങ്കം കുറിക്കാന്‍ യാരിസ് തയ്യാര്‍; പുതിയ ടൊയോട്ട സെഡാന്‍ വിപണിയിലേക്ക്

വൈല്‍ഡ്ഫയര്‍, പേള്‍ വൈറ്റ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് നിറങ്ങളിലായിരിക്കും യാരിസ് വിപണിയില്‍ ലഭ്യമാവുക.

More from DriveSpark

Article Published On: Friday, March 30, 2018, 11:09 [IST]
English summary
Toyota Yaris Launch Date Confirmed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X