TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഹോണ്ട സിറ്റിയെ കടത്തിവെട്ടി ടൊയോട്ട യാരിസ്, നേട്ടം കേവലം പെട്രോള്‍ കാറായിട്ടു കൂടി
വില്പനയില് ഹോണ്ട സിറ്റിയെ കടത്തിവെട്ടി ടൊയോട്ട യാരിസ്. ടൊയോട്ടയുടെ ആദ്യ ഇടത്തരം സെഡാന്, യാരിസ് വിപണിയില്‍ എത്തിയത് കഴിഞ്ഞമാസം. വന്നത് കേവലം പെട്രോള്‍ പതിപ്പില്‍. പ്രാരംഭവില 8.75 ലക്ഷം രൂപ. പ്രചാരം കൈയ്യടക്കിയ ഹോണ്ട സിറ്റിയെ അട്ടിമറിച്ചാണ് യാരിസിന്റെ തുടക്കം. കഴിഞ്ഞമാസം 2,843 ടൊയോട്ട യാരിസുകള് വിപണിയില്‍ വിറ്റുപോയപ്പോള്‍ ഹോണ്ട സിറ്റി കുറിച്ചത് 2,763 യൂണിറ്റുകളുടെ വില്പന.
ഹോണ്ട സിറ്റിയ്ക്ക് പുറമെ ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസ് മോഡലുകളും യാരിസിന് എതിരാളികളാണ്. എന്നാല്‍ വില്പനയില് ഇവര്‍ക്ക് അരികിലെത്താന്‍ യാരിസിന് കഴിഞ്ഞിട്ടില്ല. 4,024 സിയാസുകളെ മാരുതി മെയ്മാസം വിറ്റു. 3,801 യൂണിറ്റുകളുടെ വില്പന ഹ്യുണ്ടായി വേര്‍ണയും രേഖപ്പെടുത്തി.
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് യാരിസിന്റെ ഒരുക്കം. 108 bhp കരുത്തും 140 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കും. അതേസമയം പെട്രോള്‍, ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ സിറ്റിയിലും വേര്‍ണയിലും സിയാസിലും ലഭ്യമാണ്. വില്പനയില് ടൊയോട്ട യാരിസ് ഹോണ്ട സിറ്റിയെ മറികടന്നതിനുള്ള അഞ്ചു കാരണങ്ങള്‍ —
ശ്രദ്ധയാകര്‍ഷിച്ച വരവ്
പുതിയ കാറുകള്‍ ആദ്യമാസം ഉയര്‍ന്ന വില്പന കുറിക്കാറ് പതിവാണ്. കാത്തിരുന്നു കാര്‍ എത്തുമ്പോള്‍ ഡിമാന്‍ഡ് കൂടും. യാരിസിന്റെ പ്രീ-ബുക്കിംഗ് ഏറെ മുമ്പെ ടൊയോട്ട തുടങ്ങിയിരുന്നു.
ബുക്കിംഗ് ബാഹുല്യം കണക്കിലെടുത്തു കൂടുതല്‍ യാരിസുകളെ ഡീലര്‍ഷിപ്പുകളിലേക്കു കമ്പനി കയറ്റി അയക്കുകയും ചെയ്തു. ഇക്കാരണത്താല്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് പരമാവധി യാരിസുകളെ കൈമാറാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കഴിഞ്ഞു.
ടൊയോട്ടയെന്ന ബ്രാന്‍ഡ്
ഹോണ്ടയ്ക്കായിരിക്കും പ്രീമിയം മുഖം. എന്നാല്‍ ടൊയോട്ടയോടാണ് ജനതയ്ക്ക് മമത. ഇന്ത്യയില്‍ ടൊയോട്ട ഉയര്‍ത്തി പിടിക്കുന്ന വിശ്വാസ്യത യാരിസിന് മുതല്‍ക്കൂട്ടായി. വില്പനാനന്തര സേവനങ്ങള്‍ കാഴ്ചവെക്കുന്നതില്‍ മറ്റു നിര്‍മ്മാതാക്കള്‍ക്കു മാതൃകയാണ് ടൊയോട്ട. ടൊയോട്ടയുടെ ബ്രാന്‍ഡ് മൂല്യം യാരിസിനെ തുണച്ചു.
വകഭേദങ്ങളിലെല്ലാം മാനുവല്‍ – ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്
ഓട്ടോമാറ്റിക് കാര്‍ വേണമെന്നു വിപണി വാശിപിടിച്ചു തുടങ്ങി. ഇതറിയാവുന്ന നിര്‍മ്മാതാക്കള്‍ ഓട്ടോമാറ്റിക് പതിപ്പിനെ മടി കൂടാതെ മോഡലുകൡ നല്‍കുന്നുമുണ്ട്. എന്നാല്‍ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമാണ് പൊതുവെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരുങ്ങാറ്.
പക്ഷെ യാരിസ് ഈ അലിഖിത നിയമം തിരുത്തുന്നു. പ്രാരംഭ വകഭേദങ്ങളിലും ഓട്ടോമാറ്റിക് ഒരുങ്ങുമെന്നു യാരിസില്‍ ടൊയോട്ട തെളിയിച്ചു. യാരിസിന്റെ വകഭേദങ്ങളിലെല്ലാം ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ ടൊയോട്ട കാഴ്ചവെക്കുന്നുണ്ട്.
ഫീച്ചറുകളുടെ ബാഹുല്യം
ഫീച്ചറുകളാണ് യാരിസിന്റെ മുഖ്യാകര്‍ഷണം. കൈചലനങ്ങള്‍ മനസിലാക്കുന്ന ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആംബിയന്റ് ലൈറ്റിംഗ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി എന്നിങ്ങനെ മുന്തിയ ഇനം ഫീച്ചറുകളാണ് ടൊയോട്ട യാരിസിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ അവകാശപ്പെടുന്നത്.
പ്രാരംഭ വകഭേദവും ഒട്ടും പിന്നില്ലല്ല
ഫീച്ചറുകളെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രം തളച്ചിടാന്‍ ടൊയോട്ട ഒരുക്കമല്ല. ഏഴു എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ചെരിവു നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍ എന്നിവയെല്ലാം യാരിസ് പ്രാരംഭ വകഭേദങ്ങളുടെ വിശേഷങ്ങളാണ്.