പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

By Dijo Jackson

പുതിയ യാരിസ് സെഡാന്റെ വില ടൊയോട്ട വെളിപ്പെടുത്തി. ടൊയോട്ട യാരിസ് വിപണിയില്‍ എത്തുക 8.75 ലക്ഷം രൂപ പ്രാരംഭവില മുതല്‍. 14.07 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന യാരിസ് VX വകഭേദത്തിന്റെ വില. മെയ് 18 -ന് ടൊയോട്ട യാരിസ് ഔദ്യോഗികമായി വിപണിയില്‍ അവതരിക്കും.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

യാരിസിന്റെ പ്രീ-ബുക്കിംഗ് ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. അമ്പതിനായിരം രൂപയാണ് ബുക്കിംഗ് തുക. നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ടൊയോട്ട യാരിസ് പ്രദര്‍ശനത്തിനുണ്ട്; ഒപ്പം ടെസ്റ്റ് ഡ്രൈവും ലഭ്യമാണ്. പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മെയ് 18 -ന് തന്നെ ടൊയോട്ട യാരിസ് ലഭിക്കും.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

നാലു വകഭേദങ്ങളാണ് യാരിസില്‍. J, G, V, VX എന്നീ നാലുവകഭേദങ്ങളിലും മാനുവല്‍, സിവിടി പതിപ്പുകള്‍ (MT, CVT) ലഭ്യമാണ്. 8.75 ലക്ഷം രൂപയാണ് ഏറ്റവും താഴ്ന്ന യാരിസ് J MT വകഭേദത്തിന്റെ വില. യാരിസ് J സിവിടി പതിപ്പിന്റെ പ്രൈസ്ടാഗ് 9.95 ലക്ഷം രൂപയും.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

യഥാക്രമം 10.56 ലക്ഷം, 11.70 ലക്ഷം, 12.85 ലക്ഷം രൂപ പ്രൈസ്ടാഗുകളിലാണ് G, V, VX മാനുവല്‍ വകഭേദങ്ങള്‍ വിപണിയില്‍ എത്തുക. 11.76 ലക്ഷം, 12.90 ലക്ഷം, 14.07 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് G, V, VX ഓട്ടോമാറ്റിക് വകഭേദങ്ങളുടെ വരവും.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം
Variant MT CVT
J ₹ 8,75,000 ₹ 9,95,000
G ₹ 10,56,000 ₹ 11,76,000
V ₹ 11,70,000 ₹ 12,90,000
VX ₹ 12,85,000 ₹ 14,07,000
പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ ഇടത്തരം സെഡാന്‍ ശ്രേണിയിലേക്കുള്ള ടൊയോട്ടയുടെ ആദ്യ ചുവടുവെയ്പാണ് യാരിസ്. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനാണ് യാരിസില്‍. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ കാറില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

യാരിസില്‍ ഡീസല്‍ പതിപ്പിനെ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ടൊയോട്ട. ശ്രേണിയില്‍ ആദ്യമായ ഒരുപിടി മുന്തിയ ഫീച്ചറുകളാണ് യാരിസിന്റെ മുഖ്യാകര്‍ഷണം.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് സ്റ്റാര്‍ട്ടിന് ഒപ്പമുള്ള സ്മാര്‍ട്ട് എന്‍ട്രി, ഹാന്‍ഡ്/എയര്‍ ജെസ്റ്റര്‍ കണ്‍ട്രോളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ യാരിസില്‍ എടുത്തുപറയണം.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

മേല്‍ക്കൂരയിലാണ് എസി വെന്റുകള്‍. ആംബിയന്റ് ലൈറ്റിങ്ങും കാറിലുണ്ട്. സിവിടി പതിപ്പുകളില്‍ മാത്രമാണ് പാഡില്‍ ഷിഫ്റ്റ് ലഭ്യമാവുക. പിയാനൊ ബ്ലാക് നിറത്തിലാണ് അകത്തളം.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

'വാട്ടര്‍ഫൊള്‍' ഡിസൈനെന്നാണ് ഇന്‍സ്ട്രമെന്റ് പാനല്‍ രൂപകല്‍പനയെ ടൊയോട്ട വിശേഷിപ്പിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ തെല്ലും വീട്ടുവീഴ്ചയുണ്ടാകില്ലെന്ന ഉറപ്പും യാരിസില്‍ കമ്പനി പറഞ്ഞുവെയ്ക്കുന്നു.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

ഏഴു എയര്‍ബാഗുകളാണ് കാറില്‍. ഇതില്‍ സൈഡ്, കര്‍ട്ടന്‍, നീ എയര്‍ബാഗുകളും ഉള്‍പ്പെടും. ടയര്‍ മര്‍ദ്ദം നിരീക്ഷിക്കുന്ന മോണിട്ടറിങ്ങ് സംവിധാനവും (ടിപിഎംഎസ്) യാരിസിന്റെ പ്രധാന വിശേഷമാണ്.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

ഇലക്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന് ഒപ്പമുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, മുന്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, നാലു ചക്രങ്ങളിലുമുള്ള ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് യാരിസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

പുതിയ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടു — അറിയേണ്ടതെല്ലാം

ടൊയോട്ട കിര്‍ലോസ്‌കറിന്റെ ബിഡാദി നിര്‍മ്മാണശാലയില്‍ നിന്നുമാണ് യാരിസിന്റെ ഉത്പാദനം. പ്രാദേശികമായി സമാഹരിച്ച ഘടകങ്ങള്‍ കൊണ്ടാണ് കാറിന്റെ ഒരുക്കം. ഫാന്റം ബ്രൗണ്‍, വൈല്‍ഡ്ഫയര്‍ റെഡ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക്, പേള്‍ വൈറ്റ് (തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ മാത്രം), സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് യാരിസ് ലഭ്യമാവുക.

Most Read Articles

Malayalam
കൂടുതല്‍... #toyota
English summary
Toyota Yaris Price Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X