ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

By Dijo Jackson

യാരിസ് ഇന്ത്യയില്‍ അണിനിരക്കുക രണ്ടു വകഭേദങ്ങളില്‍. V, VX വകഭേദങ്ങളാണ് ടൊയോട്ടയുടെ പ്രീമിയം സി സെഗ്മന്റ് സെഡാനില്‍ ലഭ്യമാവുകയെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ യാരിസ് G വകഭേദവും വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമില്ല.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

മെയ് 18 നാണ് ടൊയോട്ട യാരിസ് വിപണിയില്‍ എത്തുക. ഏപ്രില്‍ 22 മുതല്‍ യാരിസ് ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും. എന്നാല്‍ ഡീലര്‍ഷിപ്പ് തലത്തില്‍ യാരിസ് സെഡാന്റെ അനൗദ്യോഗിക ബുക്കിംഗ് തുടങ്ങിയതായാണ് വിവരം.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

അമ്പതിനായിരം രൂപയാണ് ബുക്കിംഗ് തുക. ഇന്ത്യന്‍ സി സെഗ്മന്റ് ശ്രേണിയില്‍ ടൊയോട്ട അവതരിപ്പിക്കുന്ന ആദ്യ പൂര്‍ണ സെഡാനാണ് യാരിസ്. പുതിയ യാരിസില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ടൊയോട്ട നല്‍കുന്നത്.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

തത്കാലം യാരിസ് ഡീസലിനെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടെന്നാണ് ടൊയോട്ടയുടെ തീരുമാനം. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് യാരിസിന്റെ ഒരുക്കം.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

107 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. സിവിടി ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തും.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഗ്ലോബല്‍ ബി അടിത്തറയിലാണ് പുതിയ ടൊയോട്ട യാരിസിന്റെ നിര്‍മ്മാണം. കോണോട് കോണ്‍ ചേര്‍ന്നു നില്‍ക്കുന്ന ഹെഡ് ലാമ്പുകളും ഭീമന്‍ ഗ്രില്ലും ഉള്ളടങ്ങുന്നതാണ് യാരിസിന്റെ മുഖരൂപം.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലില്‍ തന്നെയാണ്. ബമ്പറിന് ഇരുവശത്തുമായി ഫോഗ് ലാമ്പുകളുമുണ്ട്. വളരെ ലളിതമാണ് യാരിസിന്റെ സൈഡ് പ്രൊഫൈല്‍.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

മുന്‍ വീല്‍ ആര്‍ച്ചുകളില്‍ നിന്നും പിന്‍ ഡോറിലേക്ക് നീളുന്ന ക്യാരക്ടര്‍ ലൈന്‍ മാത്രമാണ് എടുത്തുപറയാന്‍ മാത്രമുള്ള വിശേഷം. പൊതിഞ്ഞു നില്‍ക്കുന്ന മാതൃകയിലാണ് യാരിസിന്റെ ടെയില്‍ ലാമ്പുകള്‍.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

ഫൊക്സ് ലെതര്‍ സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ചെറിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിലുള്ള എസി വെന്റ്; അകത്തളത്തെ വിശേഷങ്ങള്‍ ഇങ്ങനെ നീളും.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

4,115 mm നീളവും 1,700 mm വീതിയും 1,475 mm ഉയരവും യാരിസിനുണ്ട്. 2,550 mm നീളമേറിയതാണ് കാറിന്റെ വീല്‍ബേസ്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി യാരിസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രത്യേകം വര്‍ധിപ്പിച്ചിട്ടുണ്ട്.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

മികവാര്‍ന്ന ഇന്ധനക്ഷമത ഉറപ്പുവരുത്തുന്ന 180 സെക്ഷന്‍ ടയറുകളാണ് 15 ഇഞ്ച് വീലുകളില്‍ ഒരുങ്ങുന്നത്. ഏഷ്യന്‍ വിപണികളില്‍ വില്‍ക്കപ്പെടുന്ന യാരിസിന്റെ മൂന്നാം തലമുറ ഫെയ്സ് ലിഫ്റ്റ് പതിപ്പാണ് വിപണിയില്‍ എത്തുന്നത്.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

പവര്‍ ഡ്രൈവര്‍ സീറ്റ്, ഏഴു എയര്‍ബാഗുകള്‍, റൂഫിലുള്ള എയര്‍ വെന്റ്, TPMS, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് യാരിസിന്റെ മറ്റു ഫീച്ചറുകള്‍.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തു മുതല്‍ പന്ത്രണ്ടു ലക്ഷം രൂപ വരെ യാരിസ് സെഡാനില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. വൈല്‍ഡ്ഫയര്‍, പേള്‍ വൈറ്റ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് നിറങ്ങളിലായിരിക്കും യാരിസ് വിപണിയില്‍ ലഭ്യമാവുക.

ടൊയോട്ട യാരിസ് വരിക രണ്ടു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

പോര് മുറുകിയ സി സെഗ്മന്റ് ശ്രേണിയില്‍ മാരുതി സിയാസ്, സ്‌കോഡ റാപിഡ്,ഫോക്സ്വാഗണ്‍ വെന്റോ, ഹോണ്ട സിറ്റി മോഡലുകളുമായി ടൊയോട്ട യാരിസ് കൊമ്പുകോര്‍ക്കും.

Article Published On: Tuesday, April 3, 2018, 10:32 [IST]
English summary
Toyota Yaris Variants Confirmed Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X