ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

By Dijo Jackson

എഎംടി കാറുകള്‍ക്ക് വിപണിയില്‍ പ്രചാരമേറി വരികയാണ്. ഇന്ത്യയില്‍ എഎംടി തരംഗത്തിന് തുടക്കമിട്ടത് മാരുതി സെലറിയോ. ശേഷം മറ്റു നിര്‍മ്മാതാക്കള്‍ ഇതു ഏറ്റുപിടിച്ചു. പറഞ്ഞു വരുമ്പോള്‍ ഓട്ടോമാറ്റിക് കാറുകളുടെ ഗണത്തിലാണ് എഎംടി; എന്നാല്‍ മൈലേജില്‍ പിന്നോക്കവുമല്ല. റോഡില്‍ എത്ര തിരക്കുണ്ടെങ്കിലും ബുദ്ധിമുട്ടു കൂടാതെ ഓടിക്കാന്‍ എഎംടി കാറില്‍ പറ്റുമെന്ന ആത്മവിശ്വാസം ഉപഭോക്താക്കള്‍ക്കുണ്ട്.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

ഇതു നന്നായി അറിയാവുന്ന നിര്‍മ്മാതാക്കള്‍ കൂടുതല്‍ എഎംടി മോഡലുകളെ വിപണിയില്‍ കൊണ്ടുവരുന്നു. ഈ വര്‍ഷം വിപണിയില്‍ അവതരിക്കാന്‍ കാത്തു നില്‍ക്കുന്ന നാലു എഎംടി കാറുകള്‍ പരിശോധിക്കാം —

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

ഹ്യുണ്ടായി സാന്‍ട്രോ എഎംടി

ഓഗസ്റ്റില്‍ പുതിയ സാന്‍ട്രോയെ ഹ്യുണ്ടായി ഇന്ത്യയില്‍ തിരികെ കൊണ്ടുവരും. AH2 എന്നാണ് മോഡലിന്റെ കോഡ്‌നാമം. രണ്ടാം വരവില്‍ സാന്‍ട്രോയുടെ സ്ഥാനം ഇയോണിനും ഗ്രാന്‍ഡ് i10 -നും ഇടയില്‍. സാന്‍ട്രോയുടെ പേര് ഉപയോഗിച്ചു ശ്രേണിയില്‍ ശ്രദ്ധനേടാനാണ് കമ്പനിയുടെ നീക്കം.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

അവസാന തലമുറ i10 അടിത്തറയാണ് പുതിയ സാന്‍ട്രോയ്ക്ക് അടിസ്ഥാനം. പഴയ i10 -ല്‍ നിന്നുള്ള 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സാന്‍ട്രോയില്‍ ഇടംപിടിക്കും. അതേസമയം എഞ്ചിനെ കമ്പനി കാര്യമായി പരിഷ്‌കരിക്കും.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

ഹ്യുണ്ടായി പുറത്തിറക്കുന്ന ആദ്യ എഎംടി കാറെന്ന വിശേഷണം കൂടി ഔദ്യോഗിക വരവില്‍ സാന്‍ട്രോ നേടും. മൂന്നു ലക്ഷം മുതല്‍ കാറിന് വില പ്രതീക്ഷിക്കാം. ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ വകഭേദത്തില്‍ അഞ്ചു ലക്ഷം വരെ വില രേഖപ്പെടുത്തും.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

മാരുതി വാഗണ്‍ആര്‍

വമ്പന്‍ പ്രതീക്ഷകളാണ് മാരുതിയ്ക്ക് പുതിയ വാഗണ്‍ആറിനെ കുറിച്ച്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മോഡലിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നു. പലകുറി ക്യാമറയ്ക്ക് മുന്നില്‍ വാഗണ്‍ആര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

ടോള്‍ ബോയ് ഡിസൈനെങ്കിലും രൂപവും ഭാവവും അടിമുടി മാറി. കൂടുതല്‍ മൈലേജ് നല്‍കുന്ന എഞ്ചിനായിരിക്കും വാഗണ്‍ആറില്‍ മുഖ്യാകര്‍ഷണം. മൈലേജിന് വേണ്ടി നിലവിലുള്ള K10 പെട്രോള്‍ എഞ്ചിനെ കമ്പനി ഭാഗികമായി പരിഷ്‌കരിച്ചെന്നാണ് വിവരം.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

എന്തായാലും നിലവിലുള്ള എഎംടി പതിപ്പു പുതിയ വാഗണ്‍ആറിലും തുടരും. ഇതിനു പുറമെ വാഗണ്‍ആറിന്റെ ഏഴു സീറ്റര്‍ പതിപ്പും മാരുതി നിരയില്‍ അണിനിരക്കും. ജാപ്പനീസ് വിപണിയിലുള്ള ചെറു എംപിവി 'സോലിയോ'യാണ് ഇന്ത്യയില്‍ എത്തുന്ന വാഗണ്‍ആര്‍ ഏഴു സീറ്റര്‍.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

മഹീന്ദ്ര KUV100 പെട്രോള്‍ എഎംടി

ഓപ്ഷനല്‍ എഎംടി പതിപ്പിനെ KUV100 -യില്‍ മഹീന്ദ്ര ഉടന്‍ അവതരിപ്പിക്കും. KUV100 എഎംടി വില, വകഭേദങ്ങള്‍ എന്നിവയെ കുറിച്ചു കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ലഭ്യമാകുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

1.2 ലിറ്റര്‍ എഞ്ചിനാണ് KUV100 പെട്രോളില്‍. എഞ്ചിന് 82 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. മാരുതി ഇഗ്നിസ് എഎംടിയ്ക്കുള്ള ഒത്ത എതിരാളിയായിരിക്കും വരാനുള്ള KUV100 പെട്രോള്‍ എഎംടി.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി

KUV100 ഡീസല്‍ പതിപ്പിലും എഎംടി ഓപ്ഷന്‍ മഹീന്ദ്ര നല്‍കും. 1.2 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാണ് KUV100 ഡീസല്‍ പതിപ്പില്‍. 77 bhp കരുത്തും 190 Nm torque ഉം ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഏറ്റവും വില കുറഞ്ഞ മഹീന്ദ്ര എഎംടി കാറെന്ന വിശേഷണം വരവില്‍ KUV100 എഎംടി കരസ്ഥമാക്കും.

ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുതിയ നാലു എഎംടി കാറുകള്‍

വിപണിയില്‍ മഹീന്ദ്രയുടെ മൈക്രോ എസ്‌യുവി ശരാശരി പ്രകടനം മാത്രമാണ് നിലവില്‍ കാഴ്ചവെക്കുന്നത്. പുതിയ എഎംടി പതിപ്പു KUV100 -യുടെ പ്രചാരം വര്‍ധിപ്പിക്കുമെന്ന് മഹീന്ദ്ര പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Upcoming AMT Cars In India. Read in Malayalam.
Story first published: Tuesday, June 5, 2018, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X