ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന നാല് പുതിയ എഎംടി കാറുകള്‍

Written By: Staff

എഎംടി കാറുകള്‍ക്ക് ഇന്ത്യയില്‍ പൊടുന്നനെയാണ് പ്രചാരം വര്‍ധിച്ചത്. ഇന്ത്യയില്‍ ആദ്യ എഎംടി കാറിനെ അവതരിപ്പിച്ച ബഹുമതി ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയ്ക്കാണ്. നാല് വര്‍ഷം മുമ്പെത്തിയ സെലറിയോയാണ് ഇന്ത്യ കണ്ട ആദ്യ എഎംടി കാര്‍.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

ആദ്യ കാലത്ത് എഎംടി എന്നാല്‍ എന്തോ കുറഞ്ഞ സംഭവമാണെന്ന ചിന്താഗതി വിപണിയില്‍ പിടിമുറുക്കിയിരുന്നു. പക്ഷെ 2018 ല്‍ എത്തിനില്‍ക്കുമ്പോള്‍ കാറില്‍ എഎംടി പതിപ്പുണ്ടോ എന്നാണ് ഉപഭോക്താക്കള്‍ ആദ്യം അന്വേഷിക്കുന്നത്.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

ഒരുപിടി എഎംടി കാറുകള്‍ ഇന്ന് വിപണിയിലുണ്ട്. ഇനി വരാനുമുണ്ട് പുതിയ അവതാരങ്ങള്‍ എഎംടി നിരയിലേക്ക്. വിപണിയില്‍ എത്താനിരിക്കുന്ന എഎംടി കാറുകള്‍ —

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

ടാറ്റ നെക്‌സോണ്‍ എഎംടി

പുതിയ ടാറ്റ നെക്‌സോണ്‍ എഎംടിയ്ക്ക് ഇനി ഏറെ കാത്തിരിപ്പില്ല. നെക്‌സോണ്‍ എഎംടിയുടെ ബുക്കിംഗ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചതായാണ് വിവരം.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടിയെ ടാറ്റ ലഭ്യമാക്കും. ശ്രേണിയില്‍ ഇരു എഞ്ചിന്‍ പതിപ്പുകളിലും എഎംടി ലഭ്യമാകുന്ന ആദ്യ മോഡല്‍ കൂടിയാകും നെക്‌സോണ്‍.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

ക്രീപ് ഫംങ്ഷനും ഹില്‍ ഹോള്‍ഡ് ഫീച്ചറുമുള്ള ആറു സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് നെക്‌സോണില്‍ ഇടംപിടിക്കുക. ഏഴു ലക്ഷം രൂപ മുതല്‍ നെക്‌സോണ്‍ എഎംടിയുടെ വില പ്രതീക്ഷിക്കാം.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

മഹീന്ദ്ര KUV100 എഎംടി

എഎംടി നിരയിലേക്ക് കടന്നു വരാന്‍ കാത്തുനില്‍ക്കുന്ന രണ്ടാമത്തെ കോമ്പാക്ട് എസ്‌യുവി. ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ മഹീന്ദ്ര KUV100 എഎംടി വിപണിയില്‍ എത്തും.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

ഓട്ടോമാറ്റിക് ഗിയര്‍ഷിഫ്റ്റ് ടെക്‌നോളജി ലഭ്യമാക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ മഹീന്ദ്ര കാറാകും വരവില്‍ KUV100 എഎംടി. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സിലാണ് എസ്‌യുവി വരിക.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

KUV100 യുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഓപ്ഷനെ മഹീന്ദ്ര ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപ മുതല്‍ മഹീന്ദ്ര KUV100 എഎംടിയുടെ വില പ്രതീക്ഷിക്കാം.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

ഫോര്‍ഡ് ഫിഗൊ എഎംടി

ഫിഗൊയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫ്രീസ്റ്റൈല്‍ ക്രോസ്ഓവറില്‍ ഫോര്‍ഡിന്റെ പുതിയ 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനെ വിപണി കണ്ടു.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

ഇതേ എഞ്ചിനില്‍ തന്നെയാണ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റും അണിനിരക്കുക. 95 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ ശ്രേണിയിലെ ഏറ്റവും കരുത്തുറ്റതാണ്.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പുതിയ ഫിഗൊയില്‍ ഇടംപിടിക്കും. ആറു ലക്ഷം രൂപ മുതലാകും ഫിഗൊ എഎംടിയുടെ പ്രൈസ് ടാഗ്.

ഈ വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ നാല് എഎംടി കാറുകള്‍

ഫോര്‍ഡ് ആസ്‌പൈര്‍ എഎംടി

പുതിയ ഫിഗൊയ്ക്ക് കാത്തു വെച്ച 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിനും, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സും ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിലും ഫോര്‍ഡ് നല്‍കും. പുതിയ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് സംബന്ധിച്ച വ്യക്തമായ ചിത്രം കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ആസ്‌പൈര്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍... #auto news
English summary
Upcoming AMT Cars To Launch In India. Read in Malayalam.
Story first published: Saturday, March 3, 2018, 17:34 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark