വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

By Dijo Jackson

സന്നാഹങ്ങള്‍ തയ്യാര്‍. ഈ വര്‍ഷം ഇന്ത്യയില്‍ ശക്തമാകാനുള്ള പടപ്പുറപ്പാടിലാണ് മഹീന്ദ്ര. ഇടത്തരം എസ്‌യുവി ശ്രേണിയില്‍ പോയ സ്ഥാനം മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് തിരികെ പിടിച്ചത് ആദ്യ സൂചന മാത്രം. ഒന്നിനു പിറകെ ഒന്നായി യൂട്ടിലിറ്റി വാഹന നിരയിലേക്ക് പുതിയ മഹീന്ദ്ര മോഡലുകള്‍ കടന്നെത്താന്‍ തക്കം പാര്‍ത്തുനില്‍ക്കുന്നു.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

യൂട്ടിലിറ്റി വാഹന നിരയില്‍ സമ്പൂര്‍ണ ആധിപത്യമാണ് മഹീന്ദ്രയുടെ ലക്ഷ്യം. ഇതിനു വേണ്ടി നാലു പുതിയ അവതാരങ്ങളെ മഹീന്ദ്ര ഒരുക്കി കഴിഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം വരാന്‍ കാത്തു നില്‍ക്കുന്ന പുതിയ മഹീന്ദ്ര മോഡലുകള്‍ —

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

TUV300 പ്ലസ്

TUV300 -യുടെ വലിച്ചു നീട്ടിയ പതിപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ പലര്‍ക്കും കുറച്ചുകാലം മുമ്പെ പുതിയ TUV300 പ്ലസിനെ ലഭിച്ചു. എന്തായാലും മഹീന്ദ്ര TUV300 പ്ലസ് ജൂണില്‍ വിപണിയില്‍ എത്തുമെന്നാണ് വിവരം. മോഡലിന്റെ വില കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

കേവലം P4 വകഭേദമുള്ള TUV300 പ്ലസിന് വില 9.69 ലക്ഷം രൂപ (എക്‌സ്‌ഷോറൂം ദില്ലി). മൂന്നാം നിര സീറ്റുകളാണ് TUV300 പ്ലസിന്റെ മുഖ്യവിശേഷം. നിരയില്‍ സൈലോയ്ക്കുള്ള പകരക്കാരനാണ് TUV300 പ്ലസ്. സ്ഥാനം TUV300 -യ്ക്കും സ്‌കോര്‍പിയോയ്ക്കും ഇടയില്‍.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

ഏഴു, എട്ടു, ഒമ്പതു സീറ്റര്‍ പരിവേഷങ്ങള്‍ TUV300 പ്ലസില്‍ ഒരുങ്ങും. TUV300 പ്ലസില്‍ ഇടംപിടിക്കുക 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍. 120 bhp കരുത്തും 280 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. മാനുവല്‍ ഗിയര്‍ബോക്‌സ് ആറു സ്പീഡ്. പിന്‍ വീല്‍ ഡ്രൈവ് ഘടന മോഡല്‍ അവകാശപ്പെടും.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

U321 എംപിവി

മാരുതി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ, റെനോ ലോഡ്ജി, ഹോണ്ട BR-V എന്നിവര്‍ക്കു മഹീന്ദ്ര കാത്തുവെച്ചിട്ടുള്ള മറുപടി. അടിത്തറ XUV500 -യില്‍ നിന്ന്. മഹീന്ദ്രയുടെ വടക്കെ അമേരിക്കന്‍ ടെക്‌നിക്കല്‍ കേന്ദ്രമാണ് U321 എംപിവിയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

മോണോകോഖ് ഷാസിയില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന മൂന്നാമത്തെ മോഡലാണിത്. XUV500, KUV100 എസ്യുവികളാണ് ആദ്യ രണ്ടു മോഡലുകള്‍. ഉയര്‍ന്ന വേഗത്തിലും കൂടുതല്‍ സ്ഥിരത പുലര്‍ത്താന്‍ മോണോകോഷ് ഷാസി എംപിവിയെ പിന്തുണയ്ക്കും.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

ഏഴു സ്ലാറ്റ് ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 'ബൂമറാങ്' എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ്‌ലാമ്പുകള്‍ എന്നിങ്ങനെ നീളും എംപിവിയുടെ വിശേഷങ്ങള്‍. പുതിയ മഹീന്ദ്ര എംപിവിയിലുള്ളത് 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിനെന്നാണ് വിവരം. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

ഒപ്പം 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും U321 അവകാശപ്പെടും. പെട്രോള്‍ എഞ്ചിന്‍ 163 bhp കരുത്തു പരമാവധി ഉത്പാദിപ്പിക്കും. ഇരു പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിലകൊള്ളും. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും വകഭേദങ്ങളിലുണ്ടാകും.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

S201 കോമ്പാക്ട് എസ്‌യുവി

മുഖ്യ എതിരാളി മാരുതി വിറ്റാര ബ്രെസ്സ. ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകളുമായും മഹീന്ദ്ര S201 എസ്‌യുവി അങ്കം കുറിക്കും. സാങ്‌യോങ്‌ ടിവോലി എസ്‌യുവിയെ മഹീന്ദ്ര ഇങ്ങോട്ടു കൊണ്ടവരുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയാണ് സാങ്‌യോങ്‌. എന്നാല്‍ ടിവോലിയല്ല, ടിവോലിയെ ആധാരമാക്കിയ S201 എസ്‌യുവിയാണ് വിപണിയില്‍ വരിക. ബോഡി ഘടനകളും മെക്കാനിക്കല്‍ ഘടനകളും ടിവോലി എസ്‌യുവിയില്‍ നിന്നാണ് S201 കടമെടുത്തിട്ടുള്ളത്.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബമ്പര്‍ ഫോഗ്‌ലാമ്പുകള്‍ എന്നിവ S201 -ല്‍ ശ്രദ്ധയാകര്‍ഷിക്കും. മുന്‍ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുണ്ട്. വലിയ ക്രോം ഗ്രില്ലും, മസ്‌കുലീന്‍ ബമ്പറും എസ്‌യുവിയില്‍ പരാമര്‍ശിക്കണം.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ S201 -ല്‍ പ്രതീക്ഷിക്കാം. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം 140 bhp, 125 bhp കരുത്തേകും. മുന്‍ വീല്‍ ഡ്രൈവായിരിക്കും എസ്‌യുവി. പരിവേഷം അഞ്ചു സീറ്ററും. പിന്നീടൊരു ഘട്ടത്തില്‍ ഏഴു സീറ്റര്‍ S201 എസ്‌യുവി പതിപ്പും വിപണിയില്‍ എത്തും.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

KUV100 എഎംടി

ഓപ്ഷനല്‍ എഎംടി പതിപ്പിനെ KUV100 -യില്‍ മഹീന്ദ്ര ഉടന്‍ അവതരിപ്പിക്കും. KUV100 എഎംടി വില, വകഭേദങ്ങള്‍ എന്നിവയെ കുറിച്ചു കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ലഭ്യമാകുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വരാനുള്ള പുതിയ നാലു മഹീന്ദ്ര കാറുകള്‍

1.2 ലിറ്റര്‍ എഞ്ചിനാണ് KUV100 പെട്രോളില്‍. എഞ്ചിന് 82 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. മാരുതി ഇഗ്‌നിസ് എഎംടിയ്ക്കുള്ള ഒത്ത എതിരാളിയായിരിക്കും വരാനുള്ള KUV100 പെട്രോള്‍ എഎംടി.

Article Published On: Monday, June 11, 2018, 17:50 [IST]
English summary
Upcoming Mahindra Cars in 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X