ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

By Dijo Jackson

ആരോടും പറയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു. പുതിയ ഫീച്ചറുകളും കോസ്മറ്റിക് അപ്‌ഡേറ്റും മാത്രമാണ് 2018 ഹ്യുണ്ടായി i20 ആക്ടിവില്‍ എടുത്തുപറയേണ്ട വിശേഷം. കഴിഞ്ഞ ദിവസമാണ് വരാനിരിക്കുന്ന i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി ആഗോള വിപണിയില്‍ കാഴ്ചവെച്ചത്.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഇന്ത്യയില്‍ വരുന്നതു വരെ നിരയില്‍ പുതുമ നിലനിര്‍ത്താനുള്ള കമ്പനിയുടെ നീക്കമാണ് ഈ പരിഷ്‌കാരം. പുതിയ പരിഷ്‌കരിച്ച i20 ആക്ടിവിന്റെ വിലയില്‍ മാറ്റമില്ല. 6.99 ലക്ഷം രൂപ മുതലാണ് i20 ആക്ടിവിന്റെ എക്‌സ്‌ഷോറൂം വില.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

ഏറ്റവും ഉയര്‍ന്ന i20 ആക്ടിവിന്റെ എക്‌സ്‌ഷോറൂം വില പത്തു ലക്ഷം രൂപ വരെ എത്തിനില്‍ക്കും. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. പുറംമോഡിയിലും അകത്തളത്തിലും നിസാരമായ മാറ്റങ്ങള്‍ മാത്രമാണ് ക്രോസ്ഓവര്‍ അവകാശപ്പെടുന്നത്.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

മറീന ബ്ലൂ, പോളാര്‍ വൈറ്റ് നിറങ്ങള്‍ ചേര്‍ന്ന പുതിയ ഇരട്ട നിറശൈലിയാണ് 2018 i20 ആക്ടിവില്‍ പ്രധാനം. നിലവിലുള്ള ബ്രോണ്‍/ബ്ലാക്, വൈറ്റ്/ബ്ലാക് ഇരട്ട നിറങ്ങള്‍ മോഡലില്‍ തുടരും. ഏറ്റവും ഉയര്‍ന്ന SX വകഭേദത്തില്‍ മാത്രമാണ് പുതിയ മറീന ബ്ലൂ/പോളാര്‍ വൈറ്റ് നിറശൈലി ലഭ്യമാവുക.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

പുതിയ ബൂട്ട് ലിഡ്, പിന്നിലുള്ള ആക്ടിവ് ബാഡ്ജ് എന്നിവ പരിഷ്‌കരിച്ച ക്രോസ്ഓവറിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ബോഡി ക്ലാഡിംഗിലും, റൂഫ് റെയിലുകളിലും ഹ്യുണ്ടായി കൈകടത്തിയിട്ടില്ല. അകത്തളത്തില്‍ പഴയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനമാണ് തുടരുന്നത്.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

അതത് ബോഡി നിറം കൊണ്ടു സീറ്റുകളും ഡാഷ്‌ബോര്‍ഡും കമ്പനി അലങ്കരിച്ചിട്ടുണ്ട്. സീറ്റ് അപ്‌ഹോള്‍സ്റ്ററിയുടെ ശൈലിയിലും മാറ്റങ്ങള്‍ ദൃശ്യം. ഇതിനെല്ലാം പുറമെ ഏറ്റവും ഉയര്‍ന്ന SX വകഭേദത്തില്‍ ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും ഇക്കുറി ഒരുങ്ങുന്നു.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

എഞ്ചിനില്‍ മാറ്റമില്ല. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ i20 ആക്ടിവിന്റെ ഒരുക്കം. പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

89 bhp കരുത്തും 220 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പെട്രോളില്‍. ഡീസലില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ച i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റും നിസാരമായ മാറ്റങ്ങളോടെ മാത്രമാണ് വിപണിയില്‍ വരിക. എലൈറ്റ് i20 -യില്‍ കണ്ട കമ്പനിയുടെ സിഗ്നേച്ചര്‍ ഗ്രില്ല് i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റിനില്ല.

ആരോരുമറിയാതെ i20 ആക്ടിവിനെ ഹ്യുണ്ടായി പരിഷ്‌കരിച്ചു

പരിഷ്‌കരിച്ച ടെയില്‍ലാമ്പുകളും, പുതിയ നിറങ്ങളും മാത്രമാണ് ഇങ്ങോട്ടു വരാന്‍ കാത്തുനില്‍ക്കുന്ന i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശേഷങ്ങള്‍. പുതുതായി അവതരിച്ച ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അര്‍ബന്‍ ക്രോസ് എന്നിവരാണ് i20 ആക്ടിവിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, May 2, 2018, 12:52 [IST]
English summary
Updated Hyundai i20 Active Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X