വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ഹാച്ച്ബാക്കുകള്‍

By Dijo Jackson

മനസില്‍ ഒരു തുക നിശ്ചയിച്ചിട്ടാണ് മിക്കവരും പുതിയ കാര്‍ വാങ്ങാന്‍ ഷോറൂമില്‍ ചെല്ലാറ്. നിശ്ചയിച്ച വിലയ്ക്കുള്ളില്‍ ഏറ്റവും മികച്ച കാറിനെ സ്വന്തമാക്കാന്‍ ഏവരും ആഗ്രഹിക്കുന്നു. വില, ഫീച്ചറുകള്‍, സുഖസൗകര്യങ്ങള്‍, കരുത്തുത്പാദനം എന്നിവയെല്ലാം വിലയിരുത്തി വേണം കാര്‍ മികച്ചതാണോയെന്നു തീരുമാനിക്കാന്‍. വിപണിയില്‍ പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍ ഇവിടെ പരിചയപ്പെടാം.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

റെനോ ക്വിഡ്

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന റെനോ കാര്‍. എസ്‌യുവിയുടെ വേഷമിട്ട ഹാച്ച്ബാക്കാണ് ക്വിഡ്. മൈക്രോ എസ്‌യുവി സങ്കല്‍പമേന്തിയ ക്വിഡിനെ ഹാച്ച്ബാക്കെന്നു വിശേഷിപ്പിക്കാന്‍ വിപണിയാദ്യം മടിച്ചു. ആദ്യം കൗതുകമായിരുന്നു ആളുകൾക്ക്. എന്നാല്‍ ഹാച്ച്ബാക്കിനെ ജനത അടുത്തറിഞ്ഞപ്പോള്‍ റെനോ ക്വിഡ് രാജ്യത്തു ഹിറ്റായി മാറി.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

ഹാച്ച്ബാക്ക് നിരയില്‍ താരതമ്യേന വിശാലമായ അകത്തളമാണ് ക്വിഡ് അവകാശപ്പെടുന്നത്. ഇതിനുപുറമെ ടച്ച് സെന്‍സിറ്റീവ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പോലുള്ള ലോകോത്തര ഫീച്ചറുകളും. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ക്വിഡില്‍ ഓപ്ഷനല്‍ ഫീച്ചറാണ്. അതേസമയം എബിഎസ് സുരക്ഷ കാറിലില്ല.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

പ്രത്യേക കസ്റ്റമൈസേഷന്‍ സാധ്യതകളും ക്വിഡില്‍ കമ്പനി ഒരുക്കുന്നുണ്ട്. 800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളാണ് ക്വിഡിലുള്ളത്. എഎംടി ഗിയര്‍ബോക്‌സ് കാറില്‍ ഓപ്ഷനല്‍ ഫീച്ചറാണ്. മൈലേജ് 24.04 കിലോമീറ്റര്‍. 2.67 ലക്ഷം മുതല്‍ 4.64 ലക്ഷം രൂപ വരെയാണ് റെനോ ക്വിഡിന് വില.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

ടാറ്റ ടിയാഗൊ

ഹാച്ച്ബാക്ക് ശ്രേണിയിലെ പുത്തന്‍ താരോദയം. കണ്ണടച്ചുതുറക്കും മുമ്പെയാണ് ടാറ്റ ടിയാഗൊ പ്രചാരം കൈയ്യടക്കിയത്. ഇക്കോ മോഡ് പോലുള്ള ഒരുപിടി നൂതന ഫീച്ചറുകളാണ് നിരയില്‍ ടിയാഗൊയെ വേറിട്ടുനിര്‍ത്തുന്നത്.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെടാന്‍ സാധിക്കുന്ന കണക്ട്‌നെക്സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ടിയാഗൊയില്‍ ശ്രദ്ധേയം. എബിഎസ്, എയര്‍ബാഗ് സുരക്ഷ ടിയാഗൊ ഹാച്ച്ബാക്കില്‍ ടാറ്റ ഉറപ്പുവരുത്തുന്നുണ്ട്. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ മറ്റു ടാറ്റ കാറുകളെ പോലെ ടിയാഗൊയും മുന്‍പന്തിയിലാണ്.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ടിയാഗൊയിലുള്ളത്. പെട്രോള്‍ പതിപ്പില്‍ മാത്രമെ എഎംടി ഓപ്ഷന്‍ ലഭിക്കുകയുള്ളു. 3.35 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗൊയ്ക്ക് വില.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

മാരുതി സ്വിഫ്റ്റ്

പുതിയ മാരുതി സ്വിഫ്റ്റ് പ്രതീക്ഷകള്‍ തെറ്റിച്ചില്ല. വിപണിയില്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കാന്‍ ആളുകളുടെ ബഹളമാണ്. ഫീച്ചറുകളും സൗകര്യങ്ങളും കുറവെന്ന പതിവ് പരാതി ഇക്കുറി സ്വിഫ്റ്റില്‍ കേള്‍ക്കാനില്ല. സ്വിഫ്റ്റ് വകഭേദങ്ങളിലെല്ലാം എബിഎസും ഇരട്ട മുന്‍ എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളുള്ള സ്വിഫ്റ്റില്‍ എഎംടി ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിസ്‌പ്ലേ ഒരുങ്ങുന്ന എസി കണ്‍ട്രോളുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവയെല്ലാം പുതുതലമുറ സ്വിഫ്റ്റിന്റെ വിശേഷങ്ങളാണ്.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

മുന്‍തലമുറയെക്കാള്‍ കൂടുതല്‍ വിശാലമായ അകത്തളമാണ് പുതിയ സ്വിഫ്റ്റ് കാഴ്ചവെക്കുന്നത്. 4.99 ലക്ഷം മുതല്‍ 8.29 ലക്ഷം രൂപ വരെയാണ് മാരുതി സ്വിഫ്റ്റിന് വില.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

ഹ്യുണ്ടായി എലൈറ്റ് i20

2018 ഓട്ടോ എക്‌സ്‌പോയിലാണ് പരിഷ്‌കരിച്ച എലൈറ്റ് i20 -യെ ഹ്യുണ്ടായി ആദ്യം കൊണ്ടുവന്നത്. ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ പ്രീമിയം ഹാച്ച്ബാക്കാണ് ഹ്യുണ്ടായി എലൈറ്റ് i20. ഫീച്ചറുകളുടെ ബാഹുല്യം തന്നെയിതിന് കാരണം.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

എലൈറ്റ് i20 -യുടെ പ്രാരംഭ വകഭേദം പോലും ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ വിന്‍ഡോ മുതലായ ഫീച്ചറുകള്‍ അവകാശപ്പെടുന്നുണ്ട്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് ഹാച്ച്ബാക്കില്‍. ഇരട്ടനിറം, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, തെന്നിമാറുന്ന ആംറെസ്റ്റ്, ആറു എയര്‍ബാഗുകള്‍ എന്നിവയെല്ലാം പ്രീമിയം ഹാച്ച്ബാക്കിന്റെ മറ്റു വിശേഷങ്ങളാണ്.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് ഹാച്ച്ബാക്കില്‍ തുടിക്കുന്നത്. പെട്രോള്‍ പതിപ്പില്‍ സിവിടി ഓപ്ഷന്‍ ലഭ്യമാണ്. 5.35 ലക്ഷം മുതല്‍ 9.22 ലക്ഷം രൂപ വരെയാണ് എലൈറ്റ് i20 -യ്ക്ക് വില.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

മാരുതി ബലെനോ RS

വിപണിയില്‍ വന്നകാലത്തു മാരുതി ബലെനോ RS -നെ ആരും ഗൗനിച്ചില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബലെനോ RS -നെ കുറിച്ചു ആളുകള്‍ ചിന്തിച്ചു തുടങ്ങി. ബൈ സിനോണ്‍ പ്രൊജക്ടര്‍ ലാമ്പുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് എന്നിങ്ങനെ നീളുന്ന മുന്‍നിര സവിശേഷതകളാണ് ബലെനോ RS അവകാശപ്പെടുന്നത്.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

മികവുറ്റ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 101 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഫോക്‌സ്‌വാഗണ്‍ പോളോ GT TSi, അബാര്‍ത്ത് പുന്തോ എന്നിവരെ വെച്ചുനോക്കുമ്പോള്‍ മാരുതി ബലെനോ RS പിന്നിലായിരിക്കാം. എന്നാല്‍ പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ ബലെനോ RS ആണ് ഇവരെക്കാള്‍ മുമ്പന്‍. 8.45 ലക്ഷം രൂപയാണ് ഹാച്ച്ബാക്കിന് വില.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍

ഹാച്ച്ബാക്ക് ക്രോസ്ഓവര്‍ ശ്രേണിയില്‍ അംഗത്വമെടുത്ത ഏറ്റവും പുതിയ അവതാരം. വിപണിയില്‍ വരാനുള്ള ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന് അടിസ്ഥാനം.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

ഫ്‌ളോട്ടിംഗ് SYNC3 ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എമര്‍ജന്‍സി കോളിംഗ് സര്‍വീസ്, ആന്റി റോള്‍ പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന നൂതന ഫീച്ചറുകളാണ് ഫ്രീസ്റ്റൈലിന്റെ മുഖ്യാകര്‍ഷണം. അപകടങ്ങളില്‍ കാര്‍ മറിയാതിരിക്കാന്‍ ആന്റി റോള്‍ പ്രൊട്ടക്ഷന്‍ നിര്‍ണായക സ്വാധീനം ചെലുത്തും.

വാങ്ങിയാല്‍ നഷ്ടമില്ല, പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന ആറു ഹാച്ച്ബാക്കുകള്‍

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഫ്രീസ്റ്റൈലിലുള്ളത്. 5.09 ലക്ഷം മുതല്‍ 7.89 ലക്ഷം രൂപ വരെയാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ കുറിക്കുന്ന വില.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Best Value For Money Hatchbacks In India. Read in Malayalam.
Story first published: Monday, July 2, 2018, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X