വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

By Staff

വാസിറാനി ശൂല്‍, ഹൈപ്പര്‍കാര്‍ ലോകത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യസമര്‍പ്പണം. മുംബൈ ആസ്ഥാനമായുള്ള 'വാസിറാനി ഓട്ടോമൊട്ടീവ്' ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാറിനെ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു. ഇംഗ്ലണ്ടില്‍ നടക്കുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവെല്‍ ഓഫ് സ്പീഡില്‍ അവതരിച്ച വാസിറാനി ശൂല്‍ കാര്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

ജെറ്റ് ടര്‍ബൈന്‍ - ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിക്കുന്ന ടര്‍ബൈന്‍ ഇലക്ട്രിക് ഹൈപ്പര്‍കാറാണ് വാസിറാനി ശൂല്‍. ഉയര്‍ന്ന കരുത്തുത്പാദനവും ഉയർന്ന ദൂരപരിധിയുമാണ് വാസിറാനി ശൂലിന്റെ പ്രത്യേകത. കമ്പനി ഉപയോഗിച്ചിട്ടുള്ള അതിനൂതനമായ ഡ്രൈവ്‌ട്രെയിന്‍ ദൂരപരിധി കുറയ്ക്കാതെ ഉയര്‍ന്ന കരുത്ത് സൃഷ്ടിക്കാന്‍ വാഹനത്തെ സഹായിക്കും.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

വാസിറാനി ഓട്ടോമൊട്ടീവിന്റെ സഹസ്ഥാപകനും മുഖ്യ ഡിസൈനറുമായ ചങ്കി വാസിറാനിയാണ് മോഡലിനെ രൂപകല്‍പന ചെയ്തത്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്‌സ് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് ഇദ്ദേഹത്തിനുണ്ട്.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

നിലവിലെ വൈദ്യുത കാര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കാന്‍ വാസിറാനി ശൂലിന് കഴിയുമെന്ന് ചങ്കി വാസിറാനി പറയുന്നു. ഹൈപ്പര്‍കാറിനെ ഒരുക്കുന്നതില്‍ ഫോര്‍മുല വണ്‍ ടീം ഫോഴ്‌സ് ഇന്ത്യ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

നാലു വൈദ്യുത മോട്ടോറുകളാണ് വാസിറാനി ശൂലിലുള്ളത്. ഓരോ ചക്രത്തിനും ഓരോ മോട്ടോര്‍വീതം കരുത്തുപകരും. ഇക്കാരണത്താല്‍ മോഡലില്‍ ടോര്‍ഖ് വെക്ടറിങ്ങ് സാധ്യമാകുന്നു. ഒറ്റ അനുപാതമുള്ള ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് ചക്രങ്ങളിലേക്ക് എത്തുക.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

വീതിയേറിയ പവര്‍ ബാന്‍ഡ് വൈദ്യുത മോട്ടോറുകള്‍ കാഴ്ചവെക്കുന്നതു കൊണ്ടു ഒറ്റ അനുപാതമുള്ള ഗിയര്‍ബോക്‌സ് മതി മോഡലിന്. വാസിറാനി ശൂല്‍ എന്തുമാത്രം കരുത്ത് സൃഷ്ടിക്കുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

എന്നാല്‍ വേഗതയെക്കാള്‍ ഉപരി ഹൈപ്പര്‍കാറിന്റെ നിയന്ത്രണമികവ് കൂട്ടാനാണ് തങ്ങള്‍ ശ്രമിച്ചിരിക്കുന്നതെന്നു കമ്പനി വ്യക്തമാക്കി. മോഡലില്‍ ഒരുങ്ങുന്ന മിഷെലിന്‍, ബ്രെമ്പോ ഘടകങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തും.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമാണ് ബോഡി. വായു പ്രതിരോധം പരമാവധി കുറയ്ക്കാന്‍ കാറിന്റെ ആകാരത്തിന് സാധിക്കും. 300 കിലോ മാത്രം ഭാരമുള്ള ബാറ്ററി സംവിധാനമാണ് വാസിറാനി ശൂലിന്റെ മറ്റൊരു വിശേഷം.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

സീറ്റുകള്‍ക്ക് പിറകില്‍ മധ്യഭാഗത്ത് ബാറ്ററി സംവിധാനം ഒരുങ്ങുന്നതിനാല്‍ മോഡലിന്റെ ഭാരവിതരണം തുല്യമാണെന്നു കമ്പനി പറയുന്നു.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

ടര്‍ബൈന്‍ ഇലക്ട്രിക് പവര്‍ട്രെയിനിന്റെ പ്രവര്‍ത്തനം

പേരു സൂചിപ്പിക്കുന്നത് പോലെ ബാറ്ററി സംവിധാനം ചാര്‍ജ്ജ് ചെയ്യാന്‍ മൈക്രോ ടര്‍ബൈനുകളെയാണ് ഹൈപ്പര്‍കാര്‍ ആശ്രയിക്കുക. ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിക്കുന്ന വൈദ്യുത മോട്ടോറുകള്‍ ചക്രങ്ങളിലേക്ക് കരുത്തെത്തിക്കും.

വാസിറാനി ശൂല്‍, ഇത് ഇന്ത്യന്‍ നിര്‍മ്മിത ഹൈപ്പര്‍കാര്‍ — അമ്പരപ്പ് മാറാതെ കാര്‍ പ്രേമികള്‍

സാധാരണയായി ടര്‍ബൈന്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജെറ്റ് ഇന്ധനം ആവശ്യമാണ്. എന്നാല്‍ വാസിറാനി ശൂലില്‍ ഇതിന്റെ ആവശ്യമില്ല. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ബൈനുകളെയാണ് ഇതിനുവേണ്ടി കമ്പനി പ്രത്യേകം വികസിപ്പിച്ചിട്ടുള്ളത്.

Source: Autocar UK

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Vazirani Automotive Shul — India’s First Electric Hypercar (Comes With Some Rocket Science Too). Read in Malayalam.
Story first published: Friday, July 13, 2018, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X