ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

By Dijo Jackson

ഇനി കുറച്ചുനാളത്തേക്ക് കാഡിലാക്ക് ബീസ്റ്റിനെ മറക്കാം. പുടിന് വേണ്ടി കൊര്‍ത്തീജ് തയ്യാര്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം. സുരക്ഷാ കടമ്പകളെല്ലാം കടന്ന കൊര്‍ത്തീജ്, റഷ്യന്‍ തലവന്റെ ഔദ്യോഗിക വാഹനമായി ഉടന്‍ അറിയപ്പെടും.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

പോര്‍ഷയും ബോഷും സംയുക്തമായി ചേര്‍ന്നാണ് വ്‌ളാഡിമിര്‍ പുടിന് വേണ്ടി ലിമോസീനെ ഒരുക്കിയിട്ടുള്ളത്. വ്‌ളാഡിമിര്‍ പുടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കൊര്‍ത്തീജ് അവതരിക്കുമെന്ന് റഷ്യയുടെ വ്യവസായ-വ്യാപാര മന്ത്രി ഡെനിസ് മന്തുറോവ് വ്യക്തമാക്കി കഴിഞ്ഞു.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

മെയ് ഏഴിനാണ് റഷ്യന്‍ പ്രസിഡന്റായി വീണ്ടും പുടിന്‍ സ്ഥാനമേല്‍ക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കൊര്‍ത്തീജിനെ കുറിച്ചുള്ള വിവരങ്ങള്‍ അതീവരഹസ്യമായാണ് മോസ്‌കോ കൈകാര്യം ചെയ്യുന്നത്.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ അവസാനത്തോടെ റഷ്യന്‍ പ്രസിഡന്റെ പുതിയ ലിമോസീന്‍ ക്രെംലിനില്‍ എത്തും. നേരത്തെ അതിസുരക്ഷാ മേഖലയില്‍ പരീക്ഷണയോട്ടം നടത്തുന്ന കൊര്‍ത്തീജിന്റെ ഏതാനും ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

കാഴ്ചയില്‍ റോള്‍സ് റോയ്‌സ് എന്ന് കൊര്‍ത്തീജ് തെറ്റിദ്ധരിക്കപ്പെടും. ലിമോസിന്റെ നിര്‍മ്മാണത്തില്‍ പുടിന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. കൊര്‍ത്തീജിന്റെ ഓരോ ഘട്ടത്തിലും പുടിന്‍ സ്വന്തമായി ലിമോസീന്‍ ഓടിച്ചു നോക്കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

പോര്‍ഷ നിര്‍മ്മിച്ച 4.6 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് കൊര്‍ത്തീജിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരമാവധി 592 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കൊര്‍ത്തീജില്‍.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങള്‍ ചെറുക്കാനുള്ള സംവിധാനം പുടിന്റെ കൊര്‍ത്തീജില്‍ ഉണ്ടാകും. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും പുതിയ ലിമോസീനില്‍ ഇടംപിടിക്കുമെന്ന കാര്യം ഉറപ്പ്.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

ഇന്ധനടാങ്ക് കവചിതമായിരിക്കും. വെടിയുണ്ട തുളഞ്ഞു കയറാത്ത കട്ടിയേറിയ വാതിലുകളും ജനാലകളും ടയറുകളും കൊര്‍ത്തീജിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

അഥവാ ഇനി ടയര്‍ പൊട്ടുന്ന സന്ദര്‍ഭത്തിലും സുരക്ഷിതമായി ഓടിച്ചു പോകാനുള്ള വിധത്തിലായിരിക്കും സ്റ്റീല്‍ റിമ്മുകളുടെ ഒരുക്കവും. സെഡാന്‍, എംപിവി, എസ്‌യുവി എന്നിങ്ങനെ മൂന്ന് ബോഡി ഘടനകള്‍ കൊര്‍ത്തീജില്‍ ലഭ്യമാകുമെന്നാണ് വിവരം.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

അമേരിക്കയില്‍ കാഡിലാക്ക് ബീസ്റ്റ് രാഷ്ട്രത്തലവന് വേണ്ടി മാത്രമുള്ളതാണ്. പക്ഷെ റഷ്യയില്‍ ചിത്രം മാറും. പണമുള്ള ആര്‍ക്കും കൊര്‍ത്തീജിനെ സ്വന്തമാക്കാം. ആഢംബരം നിറഞ്ഞ അകത്തളമാണ് ലിമോസീനെന്ന് മുമ്പ് പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

ലെതര്‍, ലോഹം, തടി കൊണ്ടു നിര്‍മ്മിതമാണ് അകത്തളം. നിലവില്‍ W221 മെര്‍സിഡീസ് മെയ്ബാക്ക് S600 പുള്‍മാന്‍ ഗാര്‍ഡിലാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ സഞ്ചാരം.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

സുരക്ഷുടെ കാര്യത്തില്‍ മെര്‍സിഡീസ് ഒട്ടും പിന്നില്‍ അല്ല. എന്നാല്‍ രാഷ്ട്രത്തലവന്‍ ഉപയോഗിക്കുന്ന കാര്‍ റഷ്യന്‍ ആയിരിക്കണമെന്ന വികാരമാകാം കൊര്‍ത്തീജിന്റെ പിറവിക്ക് കാരണം.

ട്രംപിന്റെ 'ബീസ്റ്റിനെ' വെല്ലാന്‍ പുടിന്റെ 'കൊര്‍ത്തീജ്'!

അതേസമയം, അമേരിക്കയും ട്രംപിന് വേണ്ടി പുതിയ കാഡിലാക്കിന്റെ പണിപ്പുരയിലാണ്. ഈ വര്‍ഷം അവസാനത്തോടെ ട്രംപിനും പുതിയ കാഡിലാക്കിനെ ലഭിക്കും. ഇന്ത്യയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സഞ്ചരിക്കുന്നത് W140 മെര്‍സിഡീസ് ബെന്‍സ് S600 പുള്‍മാന്‍ ഗാര്‍ഡിലാണ്. ബിഎംഡബ്ല്യു F01 760li ഹൈ സെക്യൂരിറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വാഹനം.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Russian President, Vladimir Putin’s New Limousine. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X