ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

Written By:

പോളോ പേസ്, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ക്ക് പിന്നാലെ അമിയോയ്ക്ക് പ്രത്യേക പതിപ്പുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

6.10 ലക്ഷം രൂപയാണ് പുതിയ അമിയോ പേസ് എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). പോളോ പേസിലുള്ള 999 സിസി എഞ്ചിന്‍ തന്നെയാണ് അമിയോ പേസിലും. അടുത്തിടെയാണ് 1.0 ലിറ്റര്‍ എഞ്ചിനെ പോളോ നിരയില്‍ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെച്ചത്.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

74 bhp കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണ് പുതിയ 1.0 ലിറ്റര്‍ എഞ്ചിന്‍. 75 bhp കരുത്തും 95 Nm torque ഉം 1.0 ലിറ്റര്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് അമിയോ പെട്രോളിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ ഓപ്ഷനലായി പോലും നിര്‍മ്മാതാക്കള്‍ ലഭ്യമാക്കിയിട്ടില്ല. 1.5 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനും അമിയോ പേസ് എഡിഷനിലുണ്ട്. എഞ്ചിന് പരമാവധി 108 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാന്‍ സാധിക്കും.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് അമിയോ പേസ് എഡിഷന്‍ ഡീസല്‍ പതിപ്പില്‍. നാലു വകഭേദങ്ങളിലാണ് അമിയോ ലഭ്യമാകുന്നതെങ്കിലും ഇടത്തരം കംഫോര്‍ട്ട്‌ലൈന്‍ വകഭേദത്തെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് പുതിയ അമിയോ പേസ് എഡിഷന്‍ ഒരുങ്ങുന്നത്.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

കറുത്ത മിററുകള്‍, കാര്‍ബണ്‍ ഫൈബര്‍ ട്രങ്ക് ലിപ് സ്‌പോയിലര്‍, അലോയ് വീലുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളും പുതിയ അമിയോ പേസ് എഡിഷന്റെ പ്രത്യേകതകള്‍.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

അമിയോയുടെ ഗ്രില്ലിലും ബമ്പറിലും കണ്ടുവരുന്ന ക്രോം വരകളെ പുതിയ പേസ് എഡിഷനില്‍ കാണാനില്ലെന്നത് ശ്രദ്ധേയം. മിറര്‍ലിങ്ക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ടച്ച്‌സക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും അമിയോ പേസ് എഡിഷനിലില്ല.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

പകരം ബ്ലുടൂത്ത്, AUX, യുഎസ്ബി കണക്ടിവിറ്റിയുള്ള സ്റ്റാന്‍ഡേര്‍ഡ് ഓഡിയോ സംവിധാനമാണ് കാറില്‍. റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍ എന്നിവയും അമിയോ പേസ് എഡിഷന് നഷ്ടപ്പെട്ടിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

ഡ്യൂവല്‍ എയര്‍ബാഗുകളും എബിഎസും പുതിയ പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് തുടരുന്നത്. മാരുതി സുസൂക്കി ഡിസൈര്‍, ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍, ഫോര്‍ഡ് ആസ്‌പൈര്‍ എന്നിവരാണ് ഫോക്‌സ്‌വാഗണ്‍ അമിയോയുടെ പ്രധാന എതിരാളികള്‍.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

അതേസമയം 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനെ നിരയില്‍ നിന്നും നീക്കം ചെയ്ത ഫോക്‌സ്‌വാഗണ്‍ നടപടിയില്‍ പുതിയ ഉപഭോക്താക്കള്‍ കടുത്ത അമര്‍ഷമുണ്ട്.

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന്‍ വിപണിയില്‍; വില 6.10 ലക്ഷം രൂപ

ഇന്ധനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയാണ് 1.0 ലിറ്റര്‍ എഞ്ചിനിലേക്കുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ചുവടുമാറ്റം.

കൂടുതല്‍... #volkswagen #new launch
English summary
Volkswagen Ameo 1.0 Pace Launched. Read in Malayalam.
Story first published: Monday, April 16, 2018, 11:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark