പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പദ്ധതിയും സര്‍വീസ് പാക്കേജുമായി ഫോക്‌സ്‌വാഗണ്‍
മോഡലുകള്‍ക്ക് പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പദ്ധതിയുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. ഫോക്‌സ്‌വാഗണ്‍ നിരയില്‍ നിന്നുള്ള എല്ലാ മോഡലുകളിലും അഞ്ചു വര്‍ഷത്തെ എക്‌സ്റ്റന്‍ഡ് വാറന്റി പദ്ധതി കമ്പനി ഉറപ്പുവരുത്തും. നിലവിലുള്ള ഫോക്‌സ്‌വാഗണ്‍ ഉടമകള്‍ക്കും എക്‌സ്റ്റന്‍ഡ് വാറന്റി നേടാന്‍ അവസരമുണ്ട്.

ഇതിനു പുറമെ പുതിയ സര്‍വീസ് വാല്യു പാക്കേജും മണ്‍സൂണ്‍ ആനുകൂല്യങ്ങളുടെ ഭാഗമായി കമ്പനി വിപണിയില്‍ പ്രഖ്യാപിച്ചു. നിലവില്‍ രണ്ടു വര്‍ഷമാണ് കാറുകളില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കുന്ന വാറന്റി കാലാവധി.

രണ്ടുവര്‍ഷ വാഹന വാറന്റി അഞ്ചു വര്‍ഷം/ഒന്നേകാല്‍ ലക്ഷം കിലോമീറ്ററായി ഉയര്‍ത്താന്‍ പുതിയ പദ്ധതി പ്രകാരം ഫോക്‌സ്‌വാഗണ്‍ ഉടമകള്‍ക്ക് സാധിക്കും. കൂടാതെ പുതിയ സര്‍വീസ് വാല്യു പാക്കേജ് തെരഞ്ഞെടുക്കുന്നവര്‍ക്ക് കമ്പനിയുടെ ജന്യുന്‍ കെയര്‍ (Genuine Care) സേവനങ്ങളും ലഭിക്കും.

വാഹന പരിശോധനയ്ക്ക് ഒപ്പമുള്ള കോംപ്ലിമെന്ററി പിക്ക്-അപ്-ഡ്രോപ്, എഞ്ചിന്‍ ചെക്ക്-അപ് എന്നീ ആനുകൂല്യങ്ങള്‍ സര്‍വീസ് പാക്കേജില്‍ ഉള്‍പ്പെടും. മാത്രമല്ല വീല്‍ അലൈന്‍മെന്റ്, ബാലന്‍സിംഗ്, ചെറിയ ബോഡി വര്‍ക്കുകള്‍, പെയിന്റിങ്ങ് എന്നീ സേവനങ്ങള്‍ക്ക് പ്രത്യേക കുറഞ്ഞ നിരക്കായിരിക്കും സര്‍വീസ് പാക്കേജുള്ള ഉപഭോക്താക്കളില്‍ നിന്നും കമ്പനി ഈടാക്കുക.

3M ഇന്റീരിയര്‍ എന്റിച്ച്‌മെന്റ് ട്രീറ്റ്‌മെന്റിനും നിരക്ക് കുറയും. സര്‍വീസ് വാല്യു പാക്കേജ് വാങ്ങുന്ന ഭാഗ്യശാലികളായ അഞ്ചു ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷ അധിക സര്‍വീസ് ആനുകൂല്യം ബമ്പര്‍ ഓഫറായി ലഭിക്കും. ഇതിനെല്ലാം പുറമെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആയിരം ഉപഭോക്താക്കള്‍ക്ക് പ്രത്യേക കൂപ്പണ്‍ സമ്മാനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ നല്‍കും.


Click it and Unblock the Notifications








