ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

By Dijo Jackson

പോളോയ്ക്കും വെന്റോയ്ക്കും പുതുമ സമര്‍പ്പിച്ച് ഫോക്‌സ്‌വാഗണ്‍. പുതിയ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകളെ നിരയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത വേരയിന്റുകളില്‍ മാത്രമാണ് പുതിയ പേസ്, സ്‌പോര്‍ട് പതിപ്പുകള്‍ ലഭ്യമാവുക.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

വെന്റോ നിരയില്‍ ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സ്‌പോര്‍ട് പതിപ്പ് ഒരുങ്ങുന്നത്. 1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വെന്റോ സ്‌പോര്‍ട് വിപണിയില്‍ എത്തുന്നതും.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

അതേസമയം കംഫോര്‍ട്ട്‌ലൈന്‍ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പോളോ പേസില്‍ പുതിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ലഭ്യമാവുക.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

പുതിയ പതിപ്പുകള്‍ക്ക് വേണ്ടി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതില്ല. മോഡലുകളുടെ നിലവിലുള്ള പ്രൈസ്ടാഗ് തന്നെയാണ് പുതിയ സ്‌പോര്‍ട്, പേസ് പതിപ്പുകള്‍ക്കും.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകളെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. പോളോ പേസിനെക്കാളും കൂടുതല്‍ ഫീച്ചറുകള്‍ വെന്റോ സ്‌പോര്‍ടിലുണ്ട്.

Recommended Video

Minor Motorcycle Rider Caught For Not Having A License - The Climax Of The Video Will Surprise You - DriveSpark
ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളില്‍ മാത്രമായി പോളോ പേസിന്റെ വിശേഷം ഒതുങ്ങുമ്പോള്‍ വെന്റോ സ്‌പോര്‍ടില്‍ ഫീച്ചറുകളുടെ ബാഹുല്യമാണ്.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

16 ഇഞ്ച് വീലുകള്‍, മിററുകള്‍ക്ക് ലഭിച്ച ബ്ലാക് സ്‌പോര്‍ട് ബാഡ്ജിംഗ്, ബ്ലാക് റൂഫ്, ഡോറുകളിലുള്ള ബ്ലാക് സൈഡ് ഡീക്കലുകള്‍, ബ്ലാക് ലിപ് ബൂട്ട് സ്‌പോയിലര്‍ എന്നിവ വെന്റോ സ്‌പോര്‍ടിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഫോക്‌സ്‌വാഗണ്‍ കാറുകളാണ് പോളോയും വെന്റോയും. രണ്ടു പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ അണിനിരക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ്, 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമാണ് പോളോയിലുള്ളത്.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

അടുത്തിടെയാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ പിന്‍വലിച്ച് പകരം 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ സാധാരണ പോളോയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ഈ നടപടിയില്‍ പുതിയ ഉപഭോക്താക്കള്‍ തൃപ്തരല്ലെന്നാണ് സൂചന.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

പോളോയിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് വെന്റോയിലും. എന്നാല്‍ ഉയര്‍ന്ന എഞ്ചിന്‍ ട്യൂണിംഗാണ് വെന്റോയ്ക്ക് ലഭിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ പേസ്, വെന്റോ സ്‌പോര്‍ട് പതിപ്പുകള്‍ ഇന്ത്യയില്‍!

1.2 ലിറ്റര്‍ ടിഎസ്‌ഐ അല്ലെങ്കില്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും വെന്റോയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #volkswagen #new launches
English summary
Volkswagen Launches New Limited Edition Polo Pace And Vento Sport. Read in Malayalam.
Story first published: Tuesday, March 13, 2018, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X