ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ വിപണിയില്‍

By Dijo Jackson

സ്‌പെഷ്യല്‍ എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. സ്‌പോര്‍ട് എഡിഷനുകള്‍ എന്നാണ് പുതിയ പോളോ, അമിയോ, വെന്റോ പതിപ്പുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. പുറംമോടിയില്‍ വരുത്തിയ മാറ്റങ്ങളാണ് സ്‌പോര്‍ട് എഡിഷനുകളുടെ മുഖ്യവിശേഷം.

ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ വിപണിയില്‍

സാധാരണ മോഡലുകളെ അപേക്ഷിച്ചു വേറിട്ട സ്റ്റൈലിംഗ് ഘടകങ്ങള്‍ സ്‌പോര്‍ട് എഡിഷനില്‍ ഒരുങ്ങുന്നു. തിളക്കമേറിയ കറുത്ത മേല്‍ക്കൂര, ആകര്‍ഷകമായ സൈഡ് ഫോയില്‍, കറുത്ത റിയര്‍ സ്‌പോയിലര്‍, കാര്‍ബണ്‍ ഫിനിഷ് മിററുകള്‍ എന്നിവ സ്‌പോര്‍ട് എഡിഷന്‍ പോളോ, അമിയോ, വെന്റോ മോഡലുകളുടെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ വിപണിയില്‍

അതേസമയം കാറുകളുടെ രൂപമോ, ഭാവമോ സ്‌പോര്‍ട് എഡിഷനില്‍ മാറിയിട്ടില്ല. രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡലുകള്‍ ലഭ്യമാണ്. വിലയില്‍ മാറ്റമില്ല. അതായത് സാധാരണ പോളോ, അമിയോ, വെന്റോ മോഡലുകളുടെ വിലയിലാണ് സ്‌പെഷ്യല്‍ എഡിഷനുകളും അണിനിരക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ വിപണിയില്‍

'#BeASport' എന്ന പുതിയ 360 ഡിഗ്രി മാര്‍ക്കറ്റിംഗ് ക്യാംപെയിനും സ്‌പോര്‍ട്‌സ് എഡിഷനൊപ്പം ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ തുടക്കമിട്ടു. ക്യാംപെയിന്റെ ഭാഗമായി മോഡലുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ഉപഭോക്താക്കളില്‍ ഒരു ഭാഗ്യശാലിക്ക് സ്‌പോര്‍ട്‌സ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ കാര്‍ സമ്മാനമായി ലഭിക്കും.

ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ വിപണിയില്‍

ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ പരിഗണിച്ചാണ് സ്‌പോര്‍ട് എഡിഷന്‍ കാറുകളെ ഫോക്‌സ്‌വാഗണ്‍ അണിനിരത്തുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ് പറഞ്ഞു. അടുത്തിടെയാണ് പോളോ, അമിയോ പേസ് എഡിഷനുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ വിപണിയില്‍

ഇരു മോഡലുകളിലും കമ്പനി ഉപയോഗിച്ചത് ചെറിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും. ഫോക്‌സ്‌വാഗണിന്റെ ഈ നടപടിയില്‍ കാര്‍ പ്രേമികളില്‍ വലിയ വിഭാഗം നിരാശരാണ്. 75 bhp കരുത്തും 95 Nm torque ഉം മാത്രമെ പുതിയ 1.0 ലിറ്റര്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുകയുള്ളു. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. മൈലേജ് മുന്‍നിര്‍ത്തിയാണ് കുഞ്ഞന്‍ പെട്രോള്‍ എഞ്ചിനിലേക്കുള്ള കമ്പനിയുടെ ചുവടുമാറ്റം.

Article Published On: Saturday, June 9, 2018, 14:53 [IST]
English summary
Volkswagen Launches Special Edition Polo, Ameo And Vento. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X