പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

By Dijo Jackson

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ആഗോള വിപണിയില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം. സ്‌പോര്‍ടി രൂപം. അക്രമണോത്സുകത നിറഞ്ഞ ശൈലി. കണ്ണടച്ചും തുറക്കുമുമ്പെ പുതിയ പോളോ വിപണികള്‍ കീഴടക്കി. ഹാച്ച്ബാക്കിനെ കണ്ടപാടെ പുതിയ പോളോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പു ഇന്ത്യയും തുടങ്ങി.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

അടുത്തവര്‍ഷം ആദ്യപാദം പോളോയെ ഫോക്‌സ്‌വാഗണ്‍ ഇങ്ങോട്ടു കൊണ്ടുവരുമെന്നാണ് കരുതിയത്. എന്നാല്‍ പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ലെന്ന് സൂചന.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

നിലവില്‍ ഇന്ത്യ പോലുള്ള വിപണികള്‍ക്കു വേണ്ടി ചെലവു കുറഞ്ഞ പുത്തന്‍ അടിത്തറ വികസിപ്പിക്കുന്ന തിരക്കിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. ഇതിനുള്ള ഉത്തരവാദിത്വം ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള സ്‌കോഡയ്ക്കും.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

പുതുതായി തയ്യാറാക്കുന്ന MQB A0 അടിത്തറ സെഡാനുകള്‍ക്കും കോമ്പാക്ട് എസ്‌യുവികള്‍ക്കും വേണ്ടി മാത്രമാണ്. അതായത് ഹാച്ച്ബാക്കുകള്‍ക്ക് പുതിയ അടിത്തറ വികസിപ്പിക്കേണ്ടെന്ന് കമ്പനി പറയുന്നു. ഹാച്ച്ബാക്ക് ശ്രേണിയിലെ തിരക്ക് കണക്കിലെടുത്താണ് ഫോക്‌സ്‌വാഗണിന്റെ തീരുമാനം.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

എണ്ണിയാലൊടുങ്ങാത്ത മോഡലുകളുണ്ട് ഇന്ത്യന്‍ ചെറു കാര്‍ ശ്രേണിയില്‍. ഈ അവസരത്തില്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കമ്പനി ആലോചിക്കുന്നു. പകരം സെഡാനുകളുടെയും എസ്‌യുവികളുടെയും നിര്‍മ്മാണത്തില്‍ ഫോക്‌സ്‌വാഗണും സ്‌കോഡയും ശ്രദ്ധകേന്ദ്രീകരിക്കും.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

സെഡാന്‍, എസ്‌യുവി ശ്രേണികളില്‍ മേന്മയേറിയ കൂടുതല്‍ മോഡലുകളെ അവതരിപ്പിച്ചു ശക്തമായ സാന്നിധ്യമാകാന്‍ കമ്പനി ആഗ്രഹിക്കുന്നു. ഈ പശ്ചാത്തലത്തില്‍ പുതുതലമുറ പോളോയുടെ കടന്നുവരവ് അസംഭവ്യമായി മാറും.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

എന്തായാലും 2020 വരെ പുതിയ പോളോയെ ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ല. 2020 -ല്‍ ചെറു കാര്‍ ശ്രേണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രം ഹാച്ച്ബാക്കിനെ ഇങ്ങോട്ടു കൊണ്ടുവരണമോയെന്ന് കമ്പനി നിശ്ചയിക്കുകയുള്ളു.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

ഫോക്‌സ്‌വാഗണും, സ്‌കോഡയും ഇന്ത്യയില്‍ ഓരോ പുതിയ സെഡാനെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇരു കാറുകളും വരിക പുതിയ MQB A0 അടിത്തറയില്‍ നിന്ന്. വെന്റോയ്ക്കും, റാപിഡിനും പകരക്കാരായിക്കും ഇവര്‍.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

സെഡാന് പുറമെ ഓരോ കോമ്പാക്ട് എസ്‌യുവികളും ഫോക്‌സ്‌വാഗണില്‍ നിന്നും സ്‌കോഡയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തും. ഹ്യുണ്ടായി ക്രെറ്റ കൈയ്യടക്കിയ ശ്രേണിയാണ് വരാനുള്ള കോമ്പാക്ട് എസ്‌യുവികളുടെ ലക്ഷ്യം.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

സ്‌കോഡയുടെ വിഷന്‍ എക്‌സ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള എസ്‌യുവിയാകും ഇങ്ങോട്ടു വരിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രായോഗികത മുന്നില്‍ക്കണ്ട് അകത്തളം വിശാലമായിരിക്കും. വര്‍ധിച്ച ബൂട്ടു ശേഷിയും പുതിയ എസ്‌യുവിയില്‍ സ്‌കോഡ നല്‍കും.

പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ ഇന്ത്യയില്‍ വരില്ല — കാരണമിതാണ്

ഫോക്‌സ്‌വാഗണ്‍ നിരയില്‍ നിന്നും ടി-റോക്ക് ആയിരിക്കും ഇന്ത്യന്‍ മണ്ണില്‍ എത്താന്‍ സാധ്യത. ഇന്ത്യയില്‍ സ്‌കോഡ വിഷന്‍ എക്‌സ് എസ്‌യുവിയും, ടി-റോക്കും ഘടകങ്ങള്‍ പങ്കിടുമെന്നാണ് വിവരം.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
Volkswagen May Not Introduce The Next-Gen Polo In India. Read in Malayalam.
Story first published: Sunday, May 27, 2018, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X